Image

പാകിസ്ഥാനില്‍നിന്നുള്ള തടവുകാരെ ഉയര്‍ന്ന സുരക്ഷാ സെല്ലുകളിലേക്ക് മാറ്റി ബം​ഗാള്‍ സര്‍‌ക്കാര്‍

Published on 27 February, 2019
പാകിസ്ഥാനില്‍നിന്നുള്ള തടവുകാരെ ഉയര്‍ന്ന സുരക്ഷാ സെല്ലുകളിലേക്ക് മാറ്റി ബം​ഗാള്‍ സര്‍‌ക്കാര്‍

കൊല്‍ക്കത്ത: പാകിസ്ഥാനില്‍നിന്നുള്ള തടവുകാരെ ഉയര്‍ന്ന സുരക്ഷാ സെല്ലുകളിലേക്ക് മാറ്റി ബം​ഗാള്‍ സര്‍‌ക്കാര്‍. 14 പാക് തടവുകാരെയാണ് ഉയര്‍ന്ന സുരക്ഷാ സെല്ലുകളിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ജയ്പൂര്‍ സെ‍ന്‍ട്രല്‍ ജയിലില്‍ പാക് തടവുകാരനെ സഹതടവുകാര്‍ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ് ബം​ഗാള്‍ സര്‍ക്കാരിന്റെ നടപടി. 

അമേരിക്കന്‍ സെന്റര്‍ ആക്രമണം നടത്തിയ കേസിലെ പ്രതികള്‍, മാവോയിസ്റ്റുകാര്‍ എന്നിവരെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിലേക്കാണ് പാക് തടവുകാരെ മാറ്റിയിരിക്കുന്നത്. ബുധനാഴ്ച രാവിലെയാണ് ഇവരെ മാറ്റിയത്. 14ല്‍ നാല് പേരെ പ്രസിഡന്‍സി കറക്ഷണല്‍ ഹോമിലേക്കും ബാക്കിയുള്ളവരെ ദംദം സെന്‍ട്രല്‍ കറക്ഷണ്‍ ഹോമിലേക്കുമാണ് പാര്‍പ്പിച്ചിരിക്കുന്നത്.


തടവുകാരില്‍ മിക്കവരും വിസാ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ജയില്‍ ശിക്ഷ അനുഭവിക്കുന്നവരാണ്. മറ്റ് തടവുകാരുമായി ഇടപഴകുന്നതുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദ്ദേശങ്ങളാണ് പാക് തടവുകാര്‍ക്ക് നില്‍കിയിട്ടുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക