Image

പാകിസ്ഥാന്‍ അണുബോംബ് പ്രയോഗിച്ചാല്‍ ഇന്ത്യയുടെ കുറച്ചുഭാഗങ്ങള്‍ പോകുമായിരിക്കും, പക്ഷേ പിന്നീട് പാകിസ്ഥാന്‍ എന്ന രാജ്യംതന്നെ ഉണ്ടാകില്ല: മേജര്‍ രവി

Published on 27 February, 2019
പാകിസ്ഥാന്‍ അണുബോംബ് പ്രയോഗിച്ചാല്‍ ഇന്ത്യയുടെ കുറച്ചുഭാഗങ്ങള്‍ പോകുമായിരിക്കും, പക്ഷേ പിന്നീട് പാകിസ്ഥാന്‍ എന്ന രാജ്യംതന്നെ ഉണ്ടാകില്ല: മേജര്‍ രവി

ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കും എന്നത് പാകിസ്ഥാന്റെ വെറും വിരട്ടല്‍ മാത്രമണെന്ന് മേജര്‍ രവി. ഇത്തരം വിരട്ടലുകള്‍ നമ്മള്‍ പല തവണ കണ്ടതാണെന്നും മേജര്‍ രവി പറഞ്ഞു. 'പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിച്ചാല്‍ നമ്മുടെ രാജ്യത്തിന്റെ കുറച്ച്‌ ഭാഗങ്ങള്‍ പോകുമായിരിക്കും, പക്ഷേ പിന്നീട് പാകിസ്ഥാന്‍ എന്ന രാജ്യം തന്നെ ഉണ്ടാകില്ല' എന്ന് മേജര്‍ രവി വ്യക്തമാക്കി.


 'കശ്മീരിലല്ലാതെ പാകിസ്ഥാന് ഇന്ത്യയെ മറ്റൊരിടത്തും അക്രമിക്കാനാകില്ല. ഇന്റര്‍ നാഷ്ണല്‍ ബോര്‍ഡര്‍ വൈലേഷന്‍ നടത്തില്‍ സ്ഥിതി മൊത്തം മാറി മറിയും. ലോക രാഷ്ട്രങ്ങള്‍ മുഴുവന്‍ പാകിസ്ഥാനെതിരെ നടപടിക്കൊരുങ്ങും എന്നതിനാല്‍ അത്തരമൊരു നീക്കത്തിന് പാകിസ്ഥാന്‍ തയ്യാറാകില്ല'.

'ഇന്ത്യക്കെതിരെ നേരിട്ട് ഒരു ആക്രമണം നടത്തിയാല്‍ കാശ്മീര്‍ ജനത പാകിസ്ഥാന് എതിര്‍ നിലപാട് സ്വീകരിക്കും എന്നതിനാല്‍ അക്കാര്യത്തിലും പാകിസ്ഥാന്‍ മടിക്കും. ബലകോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണം കൃത്യതയോടെയുള്ളതായിരുന്നു. കൃത്യമായ ഇടങ്ങളില്‍ മാത്രം ബോബ് വര്‍ഷിച്ച്‌ ഭികര താവളം ഇല്ലാതാക്കി. ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ മികവാണ് ആക്രമണത്തില്‍ കാണാനായത് എന്നും മേജര്‍ രവി പറഞ്ഞു

Join WhatsApp News
ഇലക്ഷന്‍ സ്ടണ്ട് 2019-02-28 16:03:59
 ഇതൊരു മോദി മോഡല്‍ ഇലക്ഷന്‍ സ്ടണ്ട് ആയി മാറുകയാണോ?
ഇസ്രയേല്‍ ഇന്ത്യക്ക് വില്‍ക്കുന്നത് പഴഞ്ചന്‍ ആയുദങ്ങള്‍ അല്ലേ?
CID Moosa 2019-02-28 18:45:20
NaTanyahu is soon to be charged for scandals 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക