Image

വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച്‌ മുതലെടുപ്പിന്‌ പാകിസ്ഥാന്‍

Published on 27 February, 2019
വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച്‌ മുതലെടുപ്പിന്‌ പാകിസ്ഥാന്‍

ഇസ്ലാമാബാദ്‌: പാകിസ്ഥാന്‍ പിടികൂടിയത്‌ പൈലറ്റിനെ അല്ല ആട്ടിടയനെ, വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച്‌ മുതലെടുപ്പിന്‌ പാകിസ്ഥാന്റെ ശ്രമം.
ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിച്ച്‌ കടന്നത്‌ നാണക്കേടായ സാഹചര്യത്തില്‍ അതിനെ മറികടക്കാനുള്ള ശ്രമമാണ്‌ പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്‌. ഇന്ത്യന്‍ വ്യോമസേന ഭീകര കേന്ദ്രം തകര്‍ത്തെങ്കിലും ആര്‍ക്കും ആളപായമില്ലെന്നും പുറത്തുവരുന്നത്‌ വ്യാജ വാര്‍ത്തകളാണെന്നുമാണ്‌ പാകിസ്ഥാന്റെ പ്രചരണം. അതിനിടെ ഇന്ത്യന്‍ വൈമാനികനെ പിടിച്ചെന്ന പാക്‌ വാദവും ഇന്ത്യ തള്ളി.

രണ്ട്‌ ദിവസം മുന്‍പ്‌ പിടികൂടിയ ആട്ടിടയനെ സൈനികന്റെ വേഷം കെട്ടിച്ച്‌ പാകിസ്ഥാന്‍ അവതരിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യക്ക്‌ വിമാനമോ, പൈലറ്റുമാരെയോ നഷ്ടപ്പെട്ടിട്ടില്ലെന്ന്‌ വ്യോമസേന വ്യക്തമാക്കി. നേരത്തെ, വ്യോമാതിര്‍ത്തി ലംഘിച്ച ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍ വെടിവച്ചിട്ടതായി അവകാശവാദം ഉന്നയിച്ച്‌ പാകിസ്ഥാന്‍ രംഗത്തെത്തിയിരുന്നു.

രണ്ട്‌ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായാണ്‌ പാകിസ്ഥാന്‍ അവകാശപ്പെടുന്നത്‌. രണ്ട്‌ പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ടെന്നും അതില്‍ ഒരാള്‍ ആശുപത്രിയിലാണെന്നും പാകിസ്ഥാന്‍ അവകാശപ്പെടുന്നു. അതേസമയം, പരിശീലന പറക്കലിനിടെ ഒഡീഷയില്‍ തകര്‍ന്നുവീണ ഇന്ത്യന്‍ വിമാനത്തിന്റെ ചിത്രമാണ്‌ പാക്‌ മാധ്യമങ്ങള്‍ ഇതിനായി ഉപയോഗിച്ചിരിക്കുന്നത്‌.

ഇന്ത്യന്‍ പൈലറ്റിനെ അറസ്റ്റുചെയ്‌തതായും പാക്‌ മാധ്യമങ്ങള്‍ അവകാശപ്പെടുന്നു. അതേസമയം ങശഏ21 വിമാനം കാണാതായതായുള്ള വിവരം പുറത്തുവന്നിട്ടുണ്ട്‌. നേരത്തെ, ജമ്മുകശ്‌മീരിലെ നൗഷേരയില്‍ വ്യോമ അതിര്‍ത്തി ലംഘിച്ച്‌ മൂന്ന്‌ പാക്‌ വിമാനങ്ങള്‍ക്കു നേരെ ഇന്ത്യന്‍ സൈന്യം വെടിവച്ചിരുന്നു.

ബുധനാഴ്‌ച രാവിലെ 11 മണിയോടെയാണ്‌ പാക്‌ എഫ്‌ 16 വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച്‌ പറന്നെത്തിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക