Image

അത്മീയ-സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ ഒരു വര്‍ഷം പിന്നിടുന്ന ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പ്

ജോയി തുമ്പമണ്‍ Published on 27 February, 2019
അത്മീയ-സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ ഒരു വര്‍ഷം പിന്നിടുന്ന ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പ്
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഐ.പി.സി ഫെല്ലോഷിപ്പ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആത്മീയ- സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നുള്ളത് ഒരു നേട്ടമായി എടുത്തുകാണിക്കാന്‍ കഴിയുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് സഭകളുടെ ഐക്യ വേദിയാണ് ഹൂസ്റ്റണ്‍ ഐ.പി.സി ഫെല്ലോഷിപ്പ്.

പ്രേക്ഷിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ സഹായിക്കാനും, അവരുടെ കണ്ണീരൊപ്പുവാനും ഈ സംഘടനയ്ക്ക് കഴിഞ്ഞു. 300 കുട്ടികള്‍ക്ക് പാഠ്യോപകരണങ്ങള്‍ സമ്മാനിക്കുക, പ്രായമായ സുവിശേഷകരെ സഹായിക്കുക, ബ്രെയിന്‍ കാന്‍സര്‍ രോഗികളെ സഹായിക്കുക എന്നിവ അവയില്‍ ചിലതു മാത്രമാണ്.

ഫാമിലി സെമിനാറുകള്‍, ഏകദിന സമ്മേളനങ്ങള്‍, രാജ്യത്തിനുവേണ്ടി മുഴുവന്‍ സമയ ഉപവാസ പ്രാര്‍ത്ഥനകള്‍, കണ്‍വന്‍ഷനുകള്‍, ഐക്യ ആരാധനകള്‍ എന്നിവ എടുത്തുപറയേണ്ടതാണ്.

ഈ ഫെല്ലോഷിപ്പിനു നേതൃത്വം കൊടുക്കുന്നവര്‍ പാസ്റ്റര്‍ ഷാജി ദാനിയേല്‍ (പ്രസിഡന്റ്), റവ. റോയിമോന്‍ കോശി (വൈസ് പ്രസിഡന്റ്), ജോസഫ് കുര്യന്‍ (സെക്രട്ടറി), ജയ്‌സണ്‍ ജോസഫ് (ട്രഷറര്‍) തുടങ്ങിയവരാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക