Image

അതിര്‍ത്തി മതിലിന് ചോക് ലേറ്റ് വിറ്റ 7 വയസുകാരന്‍ നേടിയതു 20,000 ഡോളര്‍

പി.പി. ചെറിയാന്‍ Published on 28 February, 2019
അതിര്‍ത്തി മതിലിന് ചോക് ലേറ്റ് വിറ്റ 7 വയസുകാരന്‍ നേടിയതു 20,000 ഡോളര്‍
ഓസ്റ്റിന്‍(ടെക്‌സസ്) : അമേരിക്കയേയും, മെക്‌സിക്കോയേയും തമ്മില്‍ വേര്‍പിരിക്കുന്ന സതേണ്‍ ബോര്‍ഡില്‍ അതിര്‍ത്തി മതില്‍ കെട്ടി സുരക്ഷ ഉറപ്പാക്കണമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ലക്ഷ്യം നിറവേറ്റുന്നതിന് ഓസ്റ്റിനില്‍ നിന്നുള്ള 7 വയസ്സുക്കാരന്‍ ഹോട്ട് ചോക്കലേറ്റ് വിറ്റ് നേടിയതു 20,000 ഡോളര്‍!

ഫെബ്രുവരി 5ന് ട്രമ്പ് നടത്തിയ യൂണിയന്‍ അഡ്രസ് സശ്രദ്ധം വീക്ഷിച്ച ബെന്റന്‍ സ്റ്റീവന്‍(7) അന്ന് തീരുമാനിച്ചതാണ് മതില്‍ പണിയുന്നതിന് തന്റേതായ ചെറിയൊരു തുക സംഭാവന നല്‍കണമെന്ന്.

തന്റെ ആഗ്രഹം പിതാവിനോട് അറിയിച്ചുവെങ്കിലും അനുകൂല പ്രതികരമല്ലായിരുന്നു കുട്ടിക്ക് ലഭിച്ചത്. സ്റ്റെയ്‌നര്‍ റാബിനു സമീപമുള്ള ഷോപ്പിങ്ങ് കോംപ്ലെക്‌സില്‍ ഹോട്ട് ചോക്ക ലേറ്റ് വില്‍ക്കുന്നതിന് സഹായിക്കണമെന്ന് മാതാപിതാക്കളോട് കേണപേക്ഷിച്ചുവെങ്കിലും അതും നിരസിക്കപ്പെട്ടു. ഒടുവില്‍ ലഭിക്കുന്ന ഒഴിവു സമയത്തില്‍ ചോക്കലേറ്റ് പുറത്തു കൊണ്ടു നടന്നു വിറ്റാണ് ഭൂരിഭാഗം തുകയും സംസാരിച്ചത്. മാത്രമല്ല ഒരു പ്രത്യേക വെബ്‌സൈറ്റിലൂടെ ലിറ്റില്‍ ഹിറ്റ് ലര്‍ക്ക് സംഭാവന നല്‍കണമെന്ന അഭ്യര്‍ത്ഥനയും ഒരു പരിധിവരെ ഇത്രയും തുക പിരിച്ചെടുക്കുവാന്‍ കഴിഞ്ഞതായി ബെന്റന്‍ പറഞ്ഞു.

പിരിച്ചെടുത്ത തുക ഫെഡറല്‍ ഗവണ്‍മെന്റ് ഫണ്ടിലേക്ക് മതില്‍ പണിയുന്ന ആവശ്യത്തിനായി കൊടുക്കാനാണ് പദ്ധതിയെങ്കിലും, ഇങ്ങനെ ലഭിക്കുന്ന തുക ഈ ആവശ്യത്തിന് ഉപയോഗിക്കാമോ എന്നതു വ്യക്തമല്ല, എന്നാണ് അധികൃതരുടെ അഭിപ്രായം. എന്തായാലും കുട്ടിയുടെ ആത്മാര്‍ത്ഥതയെ മാതാപിതാക്കളും സംഭാവന നല്‍കിയവരും ഒരേ പോലെ അഭിനന്ദിച്ചു.

അതിര്‍ത്തി മതിലിന് ചോക് ലേറ്റ് വിറ്റ 7 വയസുകാരന്‍ നേടിയതു 20,000 ഡോളര്‍
അതിര്‍ത്തി മതിലിന് ചോക് ലേറ്റ് വിറ്റ 7 വയസുകാരന്‍ നേടിയതു 20,000 ഡോളര്‍
അതിര്‍ത്തി മതിലിന് ചോക് ലേറ്റ് വിറ്റ 7 വയസുകാരന്‍ നേടിയതു 20,000 ഡോളര്‍
Join WhatsApp News
Poisoning 2019-02-28 07:01:44
injecting poison into the mind of little children- grooming another Michel Cohen 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക