Image

ആശങ്ക വേണ്ടെങ്കില്‍ ചര്‍ച്ച്ബില്‍ പിന്‍വലിക്കാന്‍ കമ്മീഷന്‍ തയ്യാറാകണം:സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Published on 28 February, 2019
ആശങ്ക വേണ്ടെങ്കില്‍ ചര്‍ച്ച്ബില്‍ പിന്‍വലിക്കാന്‍ കമ്മീഷന്‍ തയ്യാറാകണം:സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: ചര്‍ച്ച്ബില്ലിനെക്കുറിച്ച് ആശങ്ക വേണ്ടെന്നുള്ള നിയമപരിഷ്‌കരണ കമ്മീഷന്റെ ഔദ്യോഗിക പ്രസ്താവനയില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മാര്‍ച്ച് 8നു മുമ്പായി കരട് ചര്‍ച്ച്ബില്‍ പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

നിര്‍ദ്ദിഷ്ട ബില്ലിനെക്കുറിച്ച് ക്രൈസ്തവ വിശ്വാസികളുടെ പൊതുവികാരം നിയമപരിഷ്‌കരണ കമ്മീഷന് ഇതിനോടകം ബോധ്യപ്പെട്ട സ്ഥിതിക്ക് മാര്‍ച്ച് 7, 8 തീയതികളില്‍ കോട്ടയത്തുചേരുന്ന കമ്മീഷന്‍ സിറ്റിംഗും ഒഴിവാക്കണം. 

കരടുബില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണമോ താല്പര്യപ്രകാരമോ തയ്യാറാക്കിയതല്ലന്നുള്ള കമ്മീഷന്‍ വെളിപ്പെടുത്തല്‍ മുഖവിലയ്‌ക്കെടുക്കുവാന്‍ ക്രൈസ്തവര്‍ക്കാവില്ല. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് നിയമമാക്കാന്‍ ശ്രമിച്ച ചര്‍ച്ച് ആക്ട് 2009ന്റെ അനുഭവം വിശ്വാസി സമൂഹത്തിനുണ്ട്. കൂടാതെ നിയമങ്ങളും ക്ഷേമപദ്ധതികളും അട്ടിമറിച്ച സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പും ക്രൈസ്തവരെ നിരന്തരം വേട്ടയാടുകയാണ്. ഈ നീതി നിഷേധവും ഭരണഘടനാലംഘനവും ഇനിയും അനുവദിച്ചുകൊടുക്കാനാവില്ല. 

ജനാധിപത്യരാജ്യത്തില്‍ നിയമങ്ങള്‍ നിര്‍മ്മിക്കുന്നത് ജനങ്ങളുടെയും രാജ്യത്തിന്റെയും നന്മയ്ക്കും ക്ഷേമത്തിനും വേണ്ടിയായിരിക്കണം. ലോകം മുഴുവന്‍ സാന്നിധ്യമായ ക്രൈസ്തവ സഭയെ പുത്തന്‍ നിയമ നിര്‍മ്മാണത്തിലൂടെ ഇന്ത്യയുടെ തെക്കേ കോണിലുള്ള കേരളത്തില്‍ കൂച്ചുവിലങ്ങിടുവാന്‍ ശ്രമിക്കുന്നത് വിഢിത്തമാണ്. പൊതുതെരഞ്ഞെടുപ്പ് ആഗതമായിരിക്കുമ്പോള്‍ വിവാദങ്ങളിലൂടെ അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് സംസ്ഥാന സര്‍ക്കാരിനെപ്പോലും വെട്ടിലാക്കാന്‍ മാത്രമാണ് നിയമപരിഷ്‌കരണ കമ്മീഷന് കരടുബില്ലുകൊണ്ട് സാധിച്ചിരിക്കുന്നതെന്നും ഇതിന്റെ പ്രത്യാഘാതങ്ങള്‍ വരും നാളുകളില്‍ പ്രതിഫലിക്കാനുള്ള സാധ്യതകള്‍ ഭരണ നേതൃത്വങ്ങള്‍ തള്ളിക്കളയേണ്ടന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി, കൗണ്‍സില്‍ ഫോര്‍ ലെയ്റ്റി, സിബിസിഐ 
Join WhatsApp News
ചാക്കോ കളരിക്കൽ 2019-03-01 06:52:58

ചർച്ച് ആക്ടിനെപ്പറ്റി സത്യവിരുദ്ധ പ്രസ്താവനകൾ


1.  ചർച്ച് ആക്ടിനെപ്പറ്റി പാംപ്ലാനി മെത്രാൻറെ അഭിപ്രായം. 2018 മാർച്ചിലാണെന്ന് തോന്നുന്നു, അദ്ദേഹം ഏതാണ്ട് ഇപ്രകാരം എഴുതി. ചർച്ച് ആക്ട് എലിയെ പേടിച്ച് ഇല്ലം ചുടുന്നപോലെയാണ്. എല്ലാ സ്വത്തും സർക്കാരിന് കൊണ്ടുപോയി സമർപ്പിക്കലാണ്.

ചർച്ച് ആക്ടിനെപ്പറ്റി ആദ്യമായി തിരുവാ തുറന്ന പാംപ്ലാനി മെത്രാന് അഭിനന്ദനങ്ങൾ. എങ്കിലും എല്ലാ സ്വത്തും സർക്കാറിന് സമർപ്പിക്കലാണ് ചർച്ച് ആക്ട് ചെയ്യുന്നതെന്ന ഒന്നാംതരം കള്ളപ്രസ്താവന ചെയ്തതിന് മാപ്പില്ലാതെ അദ്ദേഹത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നു.

2.  പോൾ തേലേക്കാട്ടച്ചൻ മംഗളം പാത്രത്തിൽ എഴുതിയത്: "സഭാ സ്വത്തുക്കൾ സർക്കാർ നിയന്ത്രണത്തിലേക്കോ?"

2009 -ൽ വി ആർ കൃഷ്‌ണയ്യർ സർക്കാരിനു സമർപ്പിച്ച കരടു ബില്ലിലോ 2019 -ൽ കെ റ്റി തോമസ് സർക്കാരിനു സമർപ്പിച്ച കരടു ബില്ലിലോ ഏതു വകുപ്പാണ് സഭാ സ്വത്തുക്കൾ സർക്കാർ നിയന്ത്രണത്തിൽ ആക്കണമെന്ന് പറയുന്നത്?

3.  മെത്രാൻ സിൻഡിനുശേഷം കർദിനാൾ ജോർജ് ആലച്ചേരിയുടെ സർക്കുലറിൽ ഇപ്രകാരം വായിക്കുന്നു: "സഭാതനയർ കാലാകാലങ്ങളിൽ അദ്ധ്വാനിച്ചുണ്ടാക്കിയ സഭയുടെ വസ്തുവകകളും സ്ഥാപനങ്ങളും സർക്കാരിനെ ഏല്പിക്കണമെന്നു വാദിക്കുന്ന സംഘടനകളെയും സഭയുടെ സുതാര്യതയ്ക്കുവേണ്ടി എന്ന വ്യാജേന സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളെയും സിനഡ് പൂർണമായും തള്ളിക്കളയുന്നു."

കരടു ബില്ലിലെ ഏതു വകുപ്പിലാണ് സഭാസ്വത്തുക്കൾ സർക്കാരിനെ ഏല്പിക്കണമെന്ന് പറഞ്ഞിരിക്കുന്നത്? സഭാസ്വത്തുക്കൾ സുതാര്യമായി ഭരിക്കപ്പെടുന്നതിനുള്ള വകുപ്പുകളെ കരടുബില്ലിൽ ഉള്ളു. ആ സത്യം അറിഞ്ഞുകൊണ്ട് പച്ചക്കള്ളം മെത്രാന്മാരും അച്ചന്മാരും എഴുതിവിടുന്നു. കുഞ്ഞാടുകൾ മൊത്തം പൊട്ടന്മാരാണെന്ന് നിങ്ങൾ ദയവായി ധരിക്കരുത്. സത്യം വിളിച്ചുപറയുന്നവരെ സഭാവിരുദ്ധരാക്കുന്ന രീതി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അത് ഇനി വിലപ്പോകുകയുമില്ല.

4.  ചർച്ച് ആക്ടിനെപ്പറ്റി കെസിബിസിയുടെ സർക്കുലറിൽ കൊടുത്തിരിക്കുന്നത്: "ക്രൈസ്തവസഭകളെ പൊതുജനമധ്യത്തിൽ അപമാനിക്കാൻ താല്പര്യമുള്ളതുകൊണ്ടോ വ്യക്തിപരമായ കാരണങ്ങളാൽ സഭയോടും സഭാധികാരികളോടും വിദ്വേഷം വച്ചുപുലർത്തുന്നതുകൊണ്ടോ മറ്റു നിക്ഷിപ്‌ത താല്പര്യങ്ങളുള്ളവരുടെ പ്രേരണയ്ക്കും സമ്മർദത്തിനും വഴങ്ങിയോ ക്രൈസ്തവ നാമധാരികളായ ചില വ്യക്തികളും അവരുടെ സൃഷ്ടിയായ ചില നാമമാത്ര സംഘടനകളും പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ സഭയിലെ അസംതൃപ്‌തരും ഒറ്റപ്പെട്ടവരുമായ ചിലരുടെമാത്രം ശബ്ദമാണ്. സഭാവിശ്വാസികളുടെ പൊതു അഭിപ്രായമല്ല."

 ക്രൈസ്തവ നാമധാരികളായ ചില വ്യക്തികളുടെയും അവരുടെ സൃഷ്ടിയായ ചില നാമമാത്ര സംഘടനകളുടെയും അഭിപ്രായണെങ്കിൽ കെസിബിസി എന്തിന് വ്യാകുലപ്രസംഗം നടത്തുന്നു? സഭാവിശ്വാസികളുടെ പൊതു അഭിപ്രായമല്ലന്ന് പ്രസ്താവിക്കാൻ ചർച്ച് ആക്ട് വിഷയത്തിൽ വിശ്വാസികളുടെ ഇടയിൽ കെസിബിസി ഒരു സർവേ നടത്തിയോ? വിശ്വാസികളെയും ലോ കമ്മീഷനെയും അവഹേളിക്കുന്ന ഇത്തരം പ്രസ്‌താവനകൾ നടത്തുന്ന കെസിബിസിയോട് സഹതാപം തോന്നുന്നു.

5.  ഇനി വേറൊരു റവ,ഡോ. യുടെ വിലാപം: ജോർജ് തെക്കേക്കരയച്ചൻ നേർക്കാഴ്ച്ച എന്ന പ്രസിദ്ധീകരണത്തിൽ "ക്രൈസ്തവസഭകളുടെ സ്വത്ത് ദേശസാല്ക്കരിച്ച്‌ ഗവൺമെൻറ്റിൻറെ അധീനതയിലാക്കണമെന്ന് ശഠിക്കുന്ന......"

ചർച്ച് ആക്ടിന് 'ദേശസാല്ക്കരണ' സിൻഡ്രോം ചാർത്തികൊടുക്കാൻ ഇദ്ദേഹത്തിന് എവിടെന്നാണാവോ ഐഡിയ കിട്ടിയത്. സിവിൽ ലോയിലും കാനോൻ ലോയിലും ഡിഗ്രി ഉള്ള ദേഹം. അധികാരത്തിൻറെ തിമിരം പിടിച്ചാൽ ഡിഗ്രികൊണ്ടൊക്കെ എന്തു പ്രയോജനം?

visvaasi 2019-03-01 07:28:20
ഈ വിമര്‍ശകന്‍ പള്ളിയില്‍ പോയിട്ട് എത്ര നാളായി? കുര്‍ബാനയും കുമ്പസാരവും ഉണ്ടോ? എന്തിനു ക്രിസ്തുവില്‍ വിശ്വാസമുണ്ടോ?
ഇതൊന്നുമില്ലെങ്കില്‍ കത്തോലിക്കാ സഭയുടെ സ്വത്തിനെപറ്റി മാത്രം വ്യാകുലപ്പെടുന്നതെതിന്? അത് ഞങ്ങള്‍ വിശ്വാസികള്‍ തീരുമാനിക്കും.സഭയുടെ സ്വത്ത് സ്വകാര്യ സ്വത്താണ്. സര്‍ക്കാര്‍ തന്നതല്ല. അത് എങ്ങനെ ചെലവിടണമെന്നു ഉത്തരവാദപ്പെട്ടവര്‍ തീരുമാനിക്കും. പിഴകള്‍ വന്നലും പൊതുവില്‍ നേര്‍വഴിക്കു തന്നെയാനു സ്വത്തുക്കള്‍ ഉപയോഗിക്കുന്നത്.
ഇനി നാട്ടുകാര്‍ക്കു കൂടി കക്കാന്‍ അനുവാദം കൊടുക്കനമെന്നുള്ളവര്‍ സ്വന്തമായി ഒരു സഭ തുടങ്ങട്ടെ.
സഭയേയും ബിഷപ്പിനെയുമൊക്കെ തെറി പരയുന്നവര്‍ എന്തു ക്രിസ്ത്യാനി? 
observer 2019-03-01 07:44:36
സഭയുടെ സ്വത്ത് പോലെ തന്നെ ജനങ്ങളില്‍ നിന്നു പിരിച്ചുണ്ടാക്കിയതാണു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും ഒക്കെ സ്വത്ത്. അതിനു നിയമം വേണ്ടേ? മാതാ അമ്രുതാനന്ദമയിയുടെ സ്വത്തിന്റെ കാര്യം എങ്ങനെ?
കൂടുതല്‍ സ്വാതന്ത്ര്യത്തിനു പകരം എല്ലാം നിയന്ത്രിക്കനമെന്നു പറയുന്നത് പഴഞ്ചന്‍ രെതി 
അടിമകള്‍ അടിമകള്‍ 2019-03-01 08:08:48
വിശ്വാസി = കുഴിയില്‍ വീണ  നായെ പോലെ ആണ്. രഷിക്കാന്‍ ശ്രമിക്കുന്നവരെ എല്ലാം കടിക്കും..
സഭയുടെ ഭരണം  NSS രീതിയില്‍ ആക്കണം. മെത്രാന്‍ ഒരു കുര്‍ബാന തൊഴിലാളി മാത്രം ആണ്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക