Image

ഷോജ് എം. രാജന്റെ (42) സംസ്‌കാരം ശനിയാഴ്ച്ച

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 28 February, 2019
ഷോജ് എം. രാജന്റെ (42) സംസ്‌കാരം ശനിയാഴ്ച്ച
ഡിട്രോയിറ്റ്: സാമൂഹിക സാംസ്‌ക്കാരിക വേദികളില്‍ സജീവമായിരുന്ന  ഷോജ് എം. രാജന്റെ (42) സംസ്‌കാര ശുശ്രൂഷ മാര്‍ച്ച് 2 ശനിയാഴ്ച്ച രാവിലെ10 മുതല്‍ മിഷിഗണിലെ ലാന്‍സിങ്ങ് സിറ്റിയിലെ, ട്രിനിറ്റി ദേവാലയത്തില്‍ (3355 Dunckel Rd, Lansing, MI 48911)

തുടര്‍ന്ന് ഈസ്റ്റ് ലോണ്‍ മെമ്മോറിയല്‍ ഗാര്‍ഡ്ന്‍സില്‍ (2400 Bennett Rd, Okemos, MI 48864) സംസ്‌ക്കാര ചടങ്ങുകള്‍.

വിളയില്‍ പടിഞ്ഞാറ്റതില്‍ എം. രാജന്റെയും പരേതയായ വി. മേരിക്കുട്ടിയുടെയുംപുത്രനാണ്.

അനു ഷോജാണ് ഭാര്യ. അനുഷ് (11), സിയാ (3) എന്നിവര്‍ മക്കള്‍. സഹോദരന്‍ ജോഷ് എം. രാജന്‍ (ന്യൂയോര്‍ക്ക്).

മലയാളി അസ്സോസിയേഷന്‍ ഓഫ് ലാന്‍സിങ്ങിന്റെ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലാന്‍സിങ്ങിലെ ഇന്ത്യന്‍ സംഘടനകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ പ്രസിഡന്റാണ്.

കുടുംബത്തെ സഹായിക്കാന്‍ ഗോ ഫണ്ട് മീ വഴി തുക സമാഹരിക്കുന്നു

https://www.gofundme.com/shojrajan;
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക