Image

ആരാണു വലുത്? ജനപ്രതിനിധിയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ? (ബ്ലസന്‍ ഹൂസ്റ്റന്‍)

Published on 28 February, 2019
ആരാണു വലുത്? ജനപ്രതിനിധിയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ? (ബ്ലസന്‍ ഹൂസ്റ്റന്‍)
ജനപ്രതിനിധികളാണോ ഉദ്യോഗസ്ഥപ്രമുഖരാണോ പ്രമാണിമാര്‍ എന്ന തര്‍ക്കം തുടങ്ങിയിട്ട് കാലം കുറെയായി. മലയാറ്റൂര്‍ മുതല്‍ രേണു രാജ് വരെ നിരവധി പേരാണ് അതിലുള്‍പ്പെട്ടിട്ടുള്ളത്. മലയാറ്റൂരിനു മുന്‍പ് അങ്ങനെ ഉദ്യോഗസ്ഥ ജനപ്രതിനിധി മന്ത്രി തര്‍ക്കം കേരളത്തില്‍ ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. മലയാറ്റൂര്‍ ഏറ്റവുമധികം എതിര്‍ക്കുകയും പിണങ്ങുകയും ചെയ്തിട്ടുള്ളത് നമ്മുടെ ലീഡര്‍ കരുണാകരനോടായിരുന്നു. മലയാറ്റൂര്‍ കരുണാകര തര്‍ക്കം ഏറെ വിവാദവും പ്രസിദ്ധവുമായിരുന്നു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയായിരുന്ന മലയാറ്റൂര്‍ ആഭ്യന്തര സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന കരുണാകരനുമായി തര്‍ക്കിക്കാന്‍ കാരണം പലതുണ്ടെങ്കിലും പ്രധാനമായ വസ്തുത പ്രത്യയശാസ്ത്രത്തിലെ അന്തരം തന്നെ. ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്ന മലയാറ്റൂരിന് കരുണാകരനുമായി അകല്‍ച്ചയുണ്ടാകുക സ്വാഭാവികം. ഉദ്യോഗസ്ഥ മേധാവിത്വം കരുണാകരനുമായി അടുപ്പം കാണിക്കാറാണ് പതിവെങ്കിലും മലയാറ്റൂരിന്റെ ഇടതുപക്ഷ ചിന്താഗതി കരുണാകരനുമായി എതി ര്‍ക്കാനാണിടയായത്.

എന്നാല്‍ മലയാറ്റൂരിനുശേഷമുള്ള ഐ.എ.എസ്., ഐ. പി.എസ്സുകാരൊക്കെ മന്ത്രിമാരും ഉന്നത ഭരണകക്ഷി നേതാക്കളുമായി തര്‍ക്കമുണ്ടായിട്ടുള്ളത് പ്രത്യയശാസ്ത്രം തലക്കു മുകളിലുള്ളതു മാത്രമല്ല. ഔദ്യോഗിക പദവിയോടുള്ള ആത്മാര്‍ത്ഥത കൂടിയാണ്. ടിക്കാറാം മീണ, രാജു നാരായണ സ്വാമി തുടങ്ങിയവര്‍ അത്തരത്തില്‍പ്പെട്ടവരായിരുന്നു. രാജു നാരായണസ്വാമി കോട്ടയം കളക്ടറായിരുന്നപ്പോഴും മീണ വയനാടും പാലക്കാട്ടുമിരുന്നപ്പോഴും ഭരണകക്ഷി നേതാക്കളുടെ ഉന്നതരുമായി സ്വര ചേര്‍ച്ചയില്ലായിരുന്ന സംഭവങ്ങളുണ്ടായിരുന്നുയെന്നു പറയാം. ഭരണത്തിന്റെ പിന്‍ബലത്തില്‍ കളക്ടറുടെ തീരുമാനത്തെ ഹനിക്കാനുള്ള ശ്രമമായി അതിനെ കാണാം. പലപ്പോഴും ഐ.എ. എസ്. ഉദ്യോഗസ്ഥരുമായി നിയമസഭാ സാമാജികരായ ജനപ്രതിനിധികളുള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പുമായി വരാറുണ്ടെങ്കിലും അത് പൊതുജനമദ്ധ്യത്തില്‍ ചര്‍ച്ചയാകുന്നത് ഇരു കൂട്ടരും പിടിവാശിയില്‍ തന്നെ നില്‍ക്കുമ്പോഴാണ്. അത്തരത്തില്‍ പൊതുജനമദ്ധ്യത്തില്‍ മാത്രമല്ല വന്‍ വിവാദത്തിന് വഴിതെളിച്ച സംഭവങ്ങളും കേരളത്തിലെ ഐ.എ. എസ്. രാഷ്ട്രീയ നേതൃത്വ പോരാട്ടത്തില്‍കൂടി ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ ചില സംഭവങ്ങള്‍ ദേവി കുളം സബ് ഡിവിഷണല്‍ പരിധിയില്‍പ്പെട്ട പ്രദേശങ്ങളില്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്.

ഏലിയാസ് ജോണ്‍, ശ്രീറാം തുടങ്ങിവരൊക്കെ ദേവികുളം സബ് ഡിവിഷണലില്‍ കര്‍ക്കശത്തോടെ ജോലി ചെയ്ത് അനധികൃത കുടിയേറ്റത്തിനെതിരെ നടപടി എടുത്തവരുമാണ്. അതിന്റെ പേരില്‍ അവര്‍ക്ക് രാഷ്ട്രീയ നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍ നേരിടേണ്ടിയും വന്നിട്ടുണ്ട്. മലയോര മേഖലയിലെ സബ് ഡിവിഷനുകളിലും ജില്ലകളിലും ജോലി ചെയ്യുന്ന ഐ. എ.എസ്. ഉദ്യോഗസ്ഥരുടെ ഏറ്റവും വലിയ ബുദ്ധിമുട്ടും അതുതന്നെയായിരുന്നു. അത് ഈ അടുത്ത കാലത്തെ വിവാദത്തില്‍ വരെയെത്തി നില്‍ക്കുന്നു. ദേവികുളം സബ്ഡിവിഷനില്‍ വനഭൂമി കൈയ്യേറാന്‍ രാഷ്ട്രീയ പിന്‍ബലത്തിലുള്ള മാഫിയ സംഘങ്ങള്‍ എന്നും ശ്രമിക്കാറുണ്ട്. മൂന്നാറിലെ അനധികൃത കുടിയേറ്റമൊഴിപ്പിക്കല്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടന്നത് ഏറെ വിവാദം ഉണ്ടായത് കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു.

മലയോര മേഖലയില്‍ മാത്രമല്ല തീരദേശത്തും കായല്‍ കയ്യേറ്റവും കേരളത്തില്‍ നടക്കാറുണ്ട്. ആലപ്പുഴ കളക്ടറായിരുന്ന അനുപമ മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തിനെതിരെ ശക്തമായി നിലപാടെടുത്തത് ഇന്നും അലയടിച്ചു കൊണ്ടിരിക്കുന്നു. അതില്‍ മന്ത്രിസ്ഥാനം പോലും നഷ്ടപ്പെടാന്‍ തോമസ് ചാണ്ടിക്കു കാരണമായി.

ചില അവസരങ്ങളില്‍ ഇത്തരത്തിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ പലപ്പോഴും അപകര്‍ഷതയില്‍ നിന്നുമുണ്ടാകാറുണ്ട്. കോഴിക്കോട് കളക്ടറും അവിടുത്തെ എം.പി. യും തമ്മില്‍ ഉണ്ടായ തര്‍ക്കം അതിനുദാഹരണമാണ്. കഴിഞ്ഞ വര്‍ഷം നടന്ന ആ തര്‍ക്കത്തില്‍ ഒടുവില്‍ മുഖ്യമന്ത്രി തന്നെ ഇടപെട്ട് കളക്ടര്‍ക്ക് താക്കീത് നല്‍കുകയുണ്ടായി. ഒട്ടുമിക്ക ഐ.എ.എസ്., ഐ.പി. എസ്. ഉദ്യോഗസ്ഥരുടേയും ഉള്ളില്‍ ജനപ്രതിനിധികളോട് പുച്ഛമായിരിക്കും. ഐ.എ.എസ്., ഐ.പി. എസ്. എന്ന മൂന്നക്ഷരത്തിന്റെ ആ തലക്കനം തന്നെ അതിനു കാരണം. ജനപ്രതിനിധികള്‍ വിദ്യാഭ്യാസത്തില്‍ തങ്ങളെക്കാള്‍ ഏറെ പിന്നിലാണെന്നും അറിവും ജ്ഞാനവും തങ്ങള്‍ക്കാണ് ഏറെയെന്ന ചിന്താഗതിയായിരിക്കും ഇവരില്‍ കൂടുതല്‍ പേര്‍ക്കും. ചിലര്‍ അത് പ്രകടിപ്പിക്കുന്നത് പരസ്യമായിട്ടായിരിക്കും. ഏറെപ്പേരും അത് പ്രകടിപ്പിക്കാറില്ല കാരണം ഭരണ വര്‍ഗ്ഗത്തിന്റെ അനിഷ്ടത്തില്‍ അത് എങ്ങനെ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഭയമാണ്. ഉന്നതോദ്യോഗസ്ഥരോട് രാഷ്ട്രീയ ജന പ്രതിനിധികളുടെ സമീപനത്തിലും അതേ അവസ്ഥ തന്നെയാണ് ഉള്ളതെന്നു കൂടി പറയേണ്ടിയിരിക്കുന്നു. രാജമാണിക്യമെന്ന സിനിമയില്‍ മമ്മൂട്ടി പറയുന്നതു പോലെ പഠിച്ചവനും പഠിക്കാത്തവനും തമ്മിലുള്ള ഒരു ഉള്‍പ്പോര് അല്ലെങ്കില്‍ ഒരു അപകര്‍ഷതയെന്നു വേണം പറയാന്‍.

ഇന്ത്യയിലെ ജനാധിപത്യ ഭരണസംവിധാനത്തില്‍ ജനപ്രതിനിധികള്‍ക്ക ് മുഖ്യസ്ഥാനം തന്നെയുണ്ട്. പ്രത്യേകിച്ച് എം.പി.ക്കും എം.എല്‍.എ.ക്കും. പ്രോട്ടോക്കോളില്‍ ഒരു എം.പി. കളക്ടര്‍ക്കും മുന്‍പിലാണ് പൊതുപരിപാടികളില്‍ സ്ഥാനം. എന്നു കരുതി ഭരണരംഗത്ത് അനധികൃത കൈകടത്തലുകള്‍ നടത്താമെന്ന് കരുതേണ്ട. പ്രോട്ടോകോളിലെ മുന്‍ഗണന ഇരിപ്പിടത്തിലെ സ്ഥാനത്തിനുവേണ്ടിയാണെങ്കില്‍ ഔദ്യോഗിക പദവി ഭരണത്തിന്റെ മികവിനുമാണ്.

അനധികൃത കൈകടത്തലുകള്‍ അധികാരത്തിന്റെ പിന്‍ബലത്തില്‍ രാഷ്ട്രീയ നേതൃത്വവും ഉന്നത ജനപ്രതിനിധികളും നടത്തുക കേരളത്തില്‍ പണ്ടു മുതല്‍ ക്കെയുള്ളതാണ്. ഇവരെ പിണക്കിയാലുണ്ടാകുന്ന ഭവിഷ്യത്ത് ഓര്‍ത്ത് ഉദ്യോഗസ്ഥര്‍ പലപ്പോഴും അത് കണ്ടില്ലെന്ന് നടിക്കാറാണ് പതിവ്. ചിലപ്പോഴൊക്കെ ഉദ്യോഗസ്ഥര്‍ വഴങ്ങികൊടുക്കുകയോ അനുവദിച്ചു നല്‍കുകയോ ചെയ്യാറുമുണ്ട്. അതിന് അവര്‍ക്കും പ്രയോജനം ഉണ്ടാകുമെന്നതാണ് കാരണം. ഒരു പാല മിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടുമെന്നതാണ് ഉദ്യോഗസ്ഥ ഭരണ രാഷ്ട്രീയ കൂട്ടുകെട്ടില്‍ സംഭവിക്കുന്ന ഒരു വസ്തുത. ഉദ്യോഗസ്ഥ ഭരണ രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ട് എന്ന് വിളിപ്പേര് തന്നെ അതിനുണ്ട്.

മന്ത്രിമാരുടെയും ഉന്നത രാഷ്ട്രീയ നേതാക്കളുടെയും മുമ്പില്‍ പഞ്ചപുശ്ചമടക്കി നിന്നിരുന്ന ഉദ്യോഗസ്ഥരുടെ കാലം കഴിഞ്ഞു എന്നു വേണം ആലപ്പുഴ കായല്‍ കയ്യേറ്റവും ദേവികുളം അന ധികൃത ഭൂമി വിവാദത്തില്‍ കൂടിയുമൊക്കെ മനസിലാ ക്കാന്‍ കഴിയുന്നത്. നീതി യുടെ ഭാഗത്തുനിന്നുകൊണ്ട് ന്യായപൂര്‍വ്വം ഭരണം നടത്താന്‍ കഴിയുന്ന ഉദ്യോഗസ്ഥരുടെ നിര വളര്‍ന്നു വരുന്നൂ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ പിന്‍ബലത്തില്‍ ഭരണത്തി ന്റെ ധാര്‍ഷ്ഠ്യത്തില്‍ ഉദ്യോഗസ്തരെ വെറും ഏഴാംകൂലികളായി കണക്കാക്കുന്ന വര്‍ക്കു മുന്നില്‍ പഞ്ചപുശ് ചമടക്കി പ്രതിമകളെന്ന ക ണക്കിന് നില്‍ക്കുന്ന ഉദ്യോ ഗസ്ഥരായിരുന്നു ഒരു പരി ധിവരെ നാടിന്റെ ശാപം. ഒരു പഞ്ചായത്തു മെമ്പര്‍ പോലും കണ്ണുരുട്ടിയാല്‍ മുട്ടുവിറയ്ക്കുന്ന ഉദ്യോഗ സ്ഥര്‍ക്കു പകരം മന്ത്രിയാല്‍ പോലും നട്ടെല്ലു നിവര്‍ത്തി ചങ്കൂറ്റത്തോടെ നടപടി എടുക്കാന്‍ ധൈരം എള്ള ഉദ്യോഗസ്ഥര്‍ ഉണ്ടാകുമ്പോള്‍ മാത്രമെ സാധാരണക്കാര്‍ക്ക് നീതി ലഭിക്കുകയുള്ളൂ. ചുവപ്പുനാടയുടെ കു രുക്കഴിച്ച് സാധാരണക്കാര ന്റെ പ്രശ്‌നങ്ങള്‍ക്കു പരി ഹാരം കാണാന്‍ നിയമത്തെ മുന്‍ നിറുത്തി ഭരണം നട ത്തുന്ന ഉദ്യോഗസ്ഥര്‍ക്കെ കഴിയൂ എന്നതാണ് ഒരു വ സ്തുത. രാഷ്ട്രീയ രക്തം നിറച്ച ട്രേഡ് യൂണിയനുകള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തങ്ങളുടെ കുത്തകളും വി ഹാരകേന്ദ്രവുമാക്കി വയ് ക്കുമ്പോള്‍ അവര്‍ക്കെതിരേ ഒരു ചെറുവിരല്‍പോലും അനക്കാനാവാതെ കളക്ടര്‍ മുതല്‍ ചീഫ് സെക്രട്ടറി വരെയുള്ളവര്‍ നിശ്ചലരാകുന്നത് ഭരിക്കുന്നവരോട് പോരടിക്കാന്‍ ധൈര്യമില്ലാത്തതുകൊണ്ടാണ്. ആ കാലത്തിന് തിരശ്ശീല വീഴാന്‍ പോകുകയാണെന്ന് തന്നെ വേണം കരുതാന്‍. ഈ സംഭവങ്ങളില്‍ക്കൂടി വ്യക്തമാകുന്നത്. കാരണം ഇന്നലെ നട്ടെല്ലു നിവര്‍ത്തി തന്റേടത്തോടെ ഭരണം നടത്തിയത് അനുപമയാണെ ങ്കില്‍ ഇന്ന് അതില്‍ രേണു വും കൂടിയെത്തിയിരിക്കുന്നു. ഇനിയും അതിന്റെ യെണ്ണം കൂടാം. അത് ഒരാളില്‍ മാത്രമായി ഒതുങ്ങുന്നില്ലായെന്ന് അനുപമയ് ക്കും ശേഷം ശ്രീറാമിലും രേണുവിലും കൂടി വ്യക്ത മാക്കുന്നു.

ജനാധിപത്യത്തില്‍ ജനപ്രതിനിധികളെ അംഗീകരിക്കണം. അത് ഒരിക്കലും സ്വന്തം പദവി അടിയറവ ച്ചുകൊണ്ടായിരിക്കരുത്. താന്‍ ഇരിക്കുന്ന പദവിയും അതിന് ഭരണഘടനയും ഭരണസംവിധാനവും നല്‍കിയിരിക്കുന്ന ചുമതലകള്‍ ഏതെന്ന് ഉത്തമ ബോദ്ധ്യവും ഉള്ള ഒരു വ്യക്തിക്ക് ഏത് സ്ഥാനത്തിരുന്നാലും തന്റേടത്തോടെ തന്റെ ചുമ തലകള്‍ നിര്‍വ്വഹിക്കാന്‍ കഴിയും. അങ്ങനെയുള്ളവര്‍ക്ക് ചുമതലകള്‍ നിര്‍വ്വ ഹിക്കാന്‍ ആരുടെയും ഔദാര്യം വേണ്ട. ആര്‍ക്കു മുന്‍പിലും മുട്ടുവളച്ച് നില്‍ക്കേണ്ട കാര്യവുമില്ല. അങ്ങനെയുള്ള ഒരു ഉദ്യോഗസ്ഥനിര തന്നെ നമുക്കുണ്ടാകട്ടെ. 
photo: Rajendran MLA, Renu Raj IAS
Join WhatsApp News
മലേറിയ മലയാളി 2019-02-28 20:30:22
Know your limits
it is said, lord Appolo once told his subordinate gods- 'know your limit'
it may be ok to carry your baggage of ego for a while. 
it may be ok for you to think you are not a heap of dirt but a mountain.
keep it for yourself. 
do not impose your stupid ego on anyone- whoever you are.
it is intimidation, harassment & bullying.
your life becomes short like that of a Fly.
but the Fly can sit on many dirt and spread it around.

many of the politicians & religious leaders are like this Fly
and so some of the writers and commenters of this forum.
yes, they are dirty to begin with and they spread their ego and evil on many like Malaria. -andrew
Sudhir Panikkaveetil 2019-03-01 17:38:40
യൂണിയനുകൾ നിയമപരമായി    നിരോധിച്ച് 
ആളുകളെകൊണ്ട് പണിചെയ്യിപ്പിക്കാ ൻ 
കഴിയുന്നില്ല സർക്കാരിന്. അങ്ങനെയുള്ള 
സര്ക്കാരിന്റെ മുന്നിൽ കേമത്തരം കാട്ടുന്ന 
ഓഫിസർമാരുടെ ഗതിയും ജനങ്ങൾ കാണുന്നു.
ഒരു കാലത്തും നന്നാകില്ലെന്നു ശപഥം 
ചെയ്തു കഴിയുന്ന ഒരു സമൂഹത്തിൽ കുറച്ച്പേർ 
ശബ്ദം വയ്ക്കും അത് താനേ നിന്നുപോകും. 
പുതിയ തലമുറയിലെ ചെറുപ്പക്കാർ കേരളം 
നന്നാക്കുമെന്ന ശ്രീ ബ്ലസന്റെ പ്രതീക്ഷ 
പൂവണിയുമോ എന്ന് നോക്കാം. 
Blesson houston 2019-03-02 08:41:07
Thanks Sudhir Panikkaveetil for the positive comments 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക