Image

സുവനീര്‍ പ്രകാശനം ചെയ്തു

ഷോളി കുമ്പിളുവേലി Published on 01 March, 2019
സുവനീര്‍ പ്രകാശനം ചെയ്തു

ന്യൂയോര്‍ക്ക്: ബ്രോങ്ക്സ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയിലെ കഴിഞ്ഞ പത്തു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ സുവനീറിന്റെ പ്രകാശനം ഫെബ്രുവരി 24-ാം തീയതി ഞായറാഴ്ച നിര്‍വ്വഹിച്ചു. ഡോ.ബേബി പൈലി, ജോസ് മണവാളന്‍ എന്നിവര്‍ വികാരി ഫാ.ജോസ് കണ്ടത്തിക്കുടിയില്‍ നിന്നും ആദ്യ കോപ്പികള്‍ ഏറ്റുവാങ്ങി.

ചടങ്ങില്‍ അസി.വികാരി ഫാ.റോയി മോനോലിക്കല്‍ സന്നിധനായിരുന്നു. സുവീനര്‍ ചെയര്‍മാന്‍ ജേക്കബ് പടിഞ്ഞാറേക്കളം, എഡിറ്റര്‍ അനില്‍ കണ്ടത്തില്‍, മാര്‍ക്കറ്റിംങ്ങ് ലീഡ് ജോസ് മലയില്‍, കൈക്കാരന്മാരായി ജോജോ ഒഴുകയില്‍, ജോ കല്ലടന്താനത്ത്, സെക്രട്ടി ബെന്നി മുട്ടപ്പള്ളില്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം സുവനീറുമായി സഹകരിച്ച എല്ലാ വ്യക്തികള്‍ക്കും വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ക്കും സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ ജേക്കബ് പടിഞ്ഞാറേക്കളം നന്ദി അറിയിച്ചു. 


സുവനീര്‍ പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക