Image

ശ്രീനാരായണഗുരു: "ദി പെര്‍ഫെക്ട് യൂണിയന്‍ ഓഫ് ബുദ്ധ ആന്റ് ശങ്കര" തുരുവനന്തപുരത്തും എറണാകുളത്തും ഗ്രന്ഥ സംവാദങ്ങള്‍

അശോകന്‍ വേങ്ങശേരി Published on 01 March, 2019
ശ്രീനാരായണഗുരു: "ദി പെര്‍ഫെക്ട് യൂണിയന്‍ ഓഫ് ബുദ്ധ ആന്റ് ശങ്കര"  തുരുവനന്തപുരത്തും എറണാകുളത്തും ഗ്രന്ഥ സംവാദങ്ങള്‍
യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിനെ പറ്റി അശോകന്‍ വേങ്ങശേരി ഇംഗ്ലീഷില്‍ രചിച്ച 'ശ്രീനാരായണഗുരു: ദി പെര്‍ഫക്ട് യൂണിയന്‍ ഓഫ് ബുദ്ധ ആന്റ് ശങ്കര' എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള ക്രിയാത്മക സംവാദങ്ങള്‍ തിരുവനന്തപുരം വിശ്വസംസ്‌ക്കാര ഭവനിലും എറണാകുളം എച്ച് & ഡി ബുക്ക് സ്റ്റോര്‍ ഹാളിലും നടന്നു.
തിരുവനന്തപുരം കനകക്കുന്ന് വിശ്വസംസ്‌ക്കാര ഭവനില്‍ നടന്ന സംവാദത്തില്‍ സ്വാമി ബോധി തീര്‍ത്ഥ അധ്യക്‌നായിരുന്നു. മുന്‍ അംബാസിഡര്‍ റ്റി.പി. ശ്രീനിവാസന്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രൊഫ.കോശി തലക്കല്‍ പ്രിയദാസ് മംഗലത്ത്, സജീവ് കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എറണാകുളം H&C Books ഹാളില്‍ നടന്ന ഗ്രന്ഥസംവാദത്തില്‍ ഡോ.ബാബു ജോസഫ്(മുന്‍ വൈസ് ചാന്‍സലര്‍, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി) മുഖ്യാതിഥിയായിരുന്നു. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ എന്‍.എം.പിയേര്‍സണ്‍, എഴുത്തുകാരനും ചിന്തകനുമായ കെ.ജെ.ജ്യോതിര്‍ഘോഷ് പി.ആര്‍.ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തിരുവനന്തപുരത്തും എറണാകുളത്തും നടന്ന ഗ്രന്ഥസംവാദങ്ങള്‍ക്ക് ഗ്രന്ഥകാരനായ അശോകന്‍ വേങ്ങശേരി മറുപടി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക