Image

ബീറ്റിംഗ്‌ റിട്രീറ്റ്‌ റദ്ദാക്കി; അഭിനന്ദനെ കൈമാറുന്നത്‌ കാത്ത്‌ രാജ്യം

Published on 01 March, 2019
 ബീറ്റിംഗ്‌ റിട്രീറ്റ്‌ റദ്ദാക്കി; അഭിനന്ദനെ കൈമാറുന്നത്‌ കാത്ത്‌ രാജ്യം

വാഗ : വാഗ അതിര്‍ത്തിയിലെ ഇന്നത്തെ ബീറ്റിംഗ്‌ റിട്രീറ്റ്‌ ചടങ്ങ്‌ റദ്ദാക്കി. വിംഗ്‌ കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍റെ കൈമാറ്റം വൈകിട്ടത്തേക്ക്‌ മാറ്റിയതോടെയാണ്‌ ചടങ്ങ്‌ റദ്ദാക്കാനുള്ള തീരുമാനം ഇന്ത്യ എടുത്തത്‌.

ലാഹോറിലെത്തിച്ച അഭിനന്ദനെ വൈകുന്നേരത്തോടെ വാഗാ അതിര്‍ത്തിയിലെത്തുമെന്നാണ്‌ കരുതുന്നത്‌. മൂന്ന്‌ ദിവസം പാക്‌ കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷമാണ്‌ അദ്ദേഹം ഇന്ത്യയിലേക്ക്‌ എത്തുന്നത്‌. ആദ്യം ഉച്ചയോടെയായിരിക്കും കൈമാറ്റം നടത്തുകയെന്ന്‌ അറിയിച്ച പാകിസ്ഥാന്‍ പിന്നീട്‌ ഇത്‌ വൈകിപ്പിക്കുകയായിരുന്നു.

റെഡ്‌ ക്രോസ്‌ ആയിരിക്കും അഭിനന്ദനെ സ്വീകരിക്കുക എന്നാണ്‌ നേരത്തെ അറിയിച്ചിരുന്നത്‌. എന്നാല്‍ അതിന്‌ വിരുദ്ധമായി പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതിക്ക്‌ നേരിട്ടായിരിക്കും പാക്‌ സൈന്യം അഭിനന്ദനെ കൈമാറുക എന്നാണ്‌ അറിയുന്നത്‌.

അതിന്‌ ശേഷം വാഗാ അതിര്‍ത്തിയിലെത്തിച്ച ശേഷം വ്യോമ സേനയുടെ ഗ്രൂപ്പ്‌ കമാന്‍റന്‍റ്‌ ജെഡി കുരിയന്‍ ഇന്ത്യയിലേക്ക്‌ സ്വീകരിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക