Image

റാവല്‍പിണ്ടിയില്‍ നിന്നും അഭിനന്ദനെ ലാഹോറിലെത്തിച്ചു; ഉച്ചയ്ക്ക് ശേഷം വാഗാ അതിര്‍ത്തിയിലെത്തിക്കും

Published on 01 March, 2019
റാവല്‍പിണ്ടിയില്‍ നിന്നും അഭിനന്ദനെ ലാഹോറിലെത്തിച്ചു; ഉച്ചയ്ക്ക് ശേഷം വാഗാ അതിര്‍ത്തിയിലെത്തിക്കും

ലാഹോര്‍: റാവല്‍പിണ്ടിയില്‍ നിന്നും അഭിനന്ദനെ ലാഹോറിലെത്തിച്ചു. ഉച്ചയ്ക്ക് ശേഷം വാഗാ അതിര്‍ത്തിയിലേക്ക് കൊണ്ടുവരും. കൈമാറ്റ രേഖയില്‍ നയതന്ത്രപ്രതിനിധികള്‍ ഒപ്പുവെച്ചു. അഭിനന്ദനെ പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് കൈമാറും. വ്യോമസേന ഗ്രൂപ്പ് കമാണ്ടര്‍ ജെ.ഡി കുര്യന്‍ അഭിനന്ദനെ സ്വീകരിക്കും. വ്യോമസേന സംഘം അട്ടാരിയിലെത്തി.

മൂന്ന് ദിവസം പാക് കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷം ഇന്ത്യയിലേക്ക് എത്തുന്ന വിംങ് കമാന്‍ഡ‍ര്‍ക്കായി വാഗാ അതിര്‍ത്തിയില്‍ വന്‍ സ്വീകരണ ചടങ്ങാണ് ഒരുക്കിയിട്ടുള്ളത്. വ്യോമസേനയുടെ വലിയ ഒരു സംഘം തന്നെ വിംങ് കമാന്‍ഡറെ സ്വീകരിക്കാന്‍ വാഗാ അതിര്‍ത്തിയിലെത്തിയിട്ടുണ്ട്.

ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനുള്ള ഒരുക്കത്തിലാണ് വാഗാ അതിര്‍ത്തി. ഇന്ത്യയും പാകിസ്ഥാനും അതിര്‍ത്തി പങ്കിടുന്ന ഗേറ്റിന് ഒരു കിലോമീറ്റര്‍ ഇപ്പുറത്ത് ദേശീയ പതാകകളുമായി ഒട്ടേറെ പേരാണ് വിംങ് കമാന്‍ഡറെ സ്വീകരിക്കാന്‍ ഒരുങ്ങി നില്‍ക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക