Image

വിങ്‌ കമാന്റര്‍ അഭിനന്ദന്‍ വാഗയിലെത്തി

Published on 01 March, 2019
വിങ്‌ കമാന്റര്‍ അഭിനന്ദന്‍ വാഗയിലെത്തി
ന്യൂദല്‍ഹി: വ്യോമസേന വിങ്‌ കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാന്‍ വാഗയിലെത്തി. അഭിനന്ദനെ റെഡ്‌ ക്രോസിന്റെ സാനിധ്യത്തില്‍ അല്‍പസമയത്തിനകം ഇന്ത്യയ്‌ക്ക്‌ കൈമാറും.

പാക്‌ സൈന്യമാണ്‌ അഭിനന്ദനെ വാഗ അതിര്‍ത്തിയില്‍ എത്തിച്ചത്‌. എയര്‍ വൈസ്‌ മാര്‍ഷല്‍മാരായ പ്രഭാകരന്‍, ആര്‍.ജെ കപൂര്‍ എന്നിവര്‍ ചേര്‍ന്ന്‌ അഭിനന്ദനെ സ്വീകരിക്കും.

അഭിനന്ദന്റെ മാതാപിതാക്കളും അതിര്‍ത്തിയില്‍ ഉണ്ട്‌. ലാഹോറില്‍ നിന്നാണ്‌ അഭിനന്ദനെ നാലരയോടെ വാഗാ അതിര്‍ത്തിയിലെത്തിച്ചത്‌.
മൂന്ന്‌ ദിവസം പാക്‌ കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷമാണ്‌ അദ്ദേഹം ഇന്ത്യയിലേക്ക്‌ എത്തുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക