Image

ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍ 9 (ജോര്‍ജ് പുത്തന്‍കുരിശ്)

Published on 01 March, 2019
ചാരത്തില്‍ നിന്ന്  പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍ 9 (ജോര്‍ജ് പുത്തന്‍കുരിശ്)
ഹെലന്‍ കെല്ലര്‍

‘ലോകത്തിലെ നല്ലതുംസുന്ദരവുമായവസ്തുക്കളെകാണുവാനോ സ്പര്‍ശിക്കുവാനോ കഴിയില്ല. അതിനെ ഹൃദയംകൊണ്ട് അനുഭവിച്ചറിയാനെ കഴിയു. ’നന്നെ ചെറുപ്പത്തിലെഅന്ധയുംബധിരയുംമായിതീര്‍ന്ന ഹെലന്‍ കെല്ലറെന്ന ഫീനിക്‌സ് പക്ഷിയുടെവാക്കുകള്‍ഏതുഹൃദയത്തെയാണ്‌സ്പര്‍ശിക്കാത്തത്? എത്ഒടിഞ്ഞ ചിറകുകള്‍ക്കാണ്കരുത്തു നല്‍കാത്തത്?ആയിരത്തിഎണ്ണൂറ്റി എണ്‍പത്ജൂണ്‍ ഇരുപത്തിയേഴാംന്തിയതി, ആലബാമയിലെ ടസ്കമ്പിയ എന്ന സ്ഥലത്താണ് ഹെലന്‍ കെല്ലര്‍ ജനിച്ചത്. പത്തൊന്‍മ്പത് മാസം മാത്രം പ്രായമുള്ളപ്പോള്‍‘ ആമാശയത്തെയുംതലച്ചോറിനേയും’ ഒരു ഒരജ്ഞാതരോഗം (സ്കാര്‍ലെറ്റ് ഫീവര്‍ എന്ന വിഷജ്വരമോഅല്ലെങ്കില്‍മെനഞ്ചൈറ്റിസ് എന്ന മസ്തിഷ്ക ചര്‍മ്മ വീക്കമോആവാം) ബാധിച്ചു.ആ രോഗം ഹെലന്‍ കെല്ലറെഎന്നേക്കും അന്ധയും ബധിരയുമാക്കിമാറ്റി. അവരുടആത്മകഥയില്‍‘ സമുദ്രത്തിലെഇടതൂര്‍ന്ന മൂടല്‍മഞ്ഞിലെന്നപോലെ ’എന്നാണ്അവരുടെ അന്നത്തെ മാനസ്സികാവസ്ഥയെവിശേഷിപ്പിച്ചിരിക്കുന്നത്.

അസാധരണ ബുദ്ധി വൈഭവംഉണ്ടായിരുന്ന കെല്ലര്‍സ്പര്‍ശിച്ചും, ഘ്രാണശക്തികൊണ്ടും രുചിച്ചറിഞ്ഞുമാണ്ചുറ്റുപാടുകളെ മനസ്സിലാക്കിയിരുന്നത്.എന്നാല്‍അവള്‍അവളുടെ ബന്ധുക്കള്‍എല്ലാംതന്നെ അവളെപ്പോലെ ആംഗ്യഭാഷയിലല്ല നേരെമിറച്ച്ചുണ്ടുകള്‍ അനക്കിയാണ്‌സംസാരിച്ചിരുന്നുഎന്നുള്ളത് മനസ്സിലാക്കിയപ്പോളും, അവരുടെ സംഭാഷണങ്ങളില്‍അവരെപ്പോലെ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ലാഎന്നുള്ളതുംഅവളെ രോക്ഷാകുലയാക്കി. “ഒരോദിവസവുംചിലപ്പോള്‍മണിക്കൂറുകള്‍ഇടവിട്ട്ഉണ്ടായ ഈ കോപാക്രാന്തമായ പൊട്ടിത്തെറിക്ക് പരിഹാരമായിമറ്റുള്ളവരെപ്പോലെ ആശയവിനിമയംചെയ്യേണ്ടത് അടിയന്തരആവശ്യമായി പരിണമിച്ചു” എന്ന്അവരുടെആത്മകഥയില്‍ പിന്നീട്‌രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അവസരത്തിലാണ് ആനി സള്ളിവന്‍ എന്ന ടീച്ചര്‍ ടസ്കമ്പിയയിലേക്കും ഹെലെന്‍ കെല്ലറുടെജീവിതത്തിലേക്കുംകടന്നുവന്നത്. ‘എന്റെആത്മാവിന്റെ ജന്മ ദിനമെന്നാണ്” ഹെലന്‍ കെല്ലര്‍അതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ആനി മാന്‍സ് ഫീല്‍ഡ് സള്ളിവന്‍ എന്ന ടീച്ചര്‍ ഹെലന്‍ കെല്ലറുടെജീവിതത്തില്‍കടന്നു വന്ന നാള്‍തുടങ്ങിഅവരുടെജീവിതംഎന്നന്നേക്കുമായിമാറിമിറഞ്ഞു. ഇരുപത്‌വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ആനി, പെര്‍ക്കിന്‍സ് അന്ധ വിദ്യാലയത്തില്‍ നിന്നാണ്‌വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഹെലന്‍ കെല്ലറെഅപേക്ഷിച്ച്‌വളരെദുരിതപൂര്‍ണ്ണമായ ഒരു ചെറുപ്പകാലമായിരുന്നു ആനിക്കുണ്ടായിരുന്നത്. ഒരു ഐറിഷ്ദരിദ്ര കുടുംബത്തില്‍ പിറന്ന അവള്‍ക്ക് നിത്യവൃത്തിക്കായി, പതിനാലാംവയസ്സില്‍മാസച്ച്യൂസെറ്റിലുള്ളഒരഗതിമന്ദിരത്തില്‍ ആശ്രിതയായിജോലിചെയ്യേണ്ടിവന്നു.  കാഴ്ചകുറവുകൊണ്ട്‌ചെറുപ്പത്തില്‍വളരെകഷ്ടപ്പെട്ടിരുന്ന ആനിക്ക് പലപ്രവാശ്യമായി നടത്തപ്പെട്ട ശസ്ത്രക്രിയയിലൂടെ ഭാഗികമായികാഴ്ചതിരിച്ചുകിട്ടിയിരുന്നു.

വളരെകഠിനമായയത്‌നത്തിലൂടെ സള്ളിവന്‍ ഹെലന്‍ കെല്ലറെ ‘വാട്ടര്‍’ എന്ന വാക്ക് പഠിപ്പിച്ചു. ഒരു വസ്തുവിനേയുംഅതിന്റെ പേരിന്റെഅക്ഷരങ്ങളേയും ബന്ധപ്പെടുത്തുന്നതിനായി സള്ളിവന്‍ ഹെലന്‍ കെല്ലറെ പുറത്തുകൊണ്ടുപോയി ജലനാളിയില്‍തൊടുവിച്ചാണ ആ കൃത്യം നടത്തിയിരുന്നത്.തണുത്ത വെള്ളംകുഴലില്‍ നിന്ന് ഒരു കയ്യിലേക്ക്തുറന്നുവിട്ടിട്ട്മറുകൈയില്‍വാട്ടര്‍ എന്ന വാക്കിലെഅക്ഷരങ്ങള്‍എഴുതിയാണ് സള്ളിവന്‍ ഹെലന്‍ കെല്ലറെ ആ വാക്ക് പഠിപ്പിച്ചത്. ഹെലന്‍ കെല്ലര്‍ ആ വാക്ക് മനസ്സിലാക്കി കഴിയുമ്പോള്‍ അത്തിരിച്ച്‌സള്ളിവന്റെകയ്യില്‍എഴുതിയാണ്അത് പരിശീലിച്ചത്.കൂടാതെ ഒരു അക്ഷരവുംകയ്യിലെഴുതി, ആ വാക്കിലെഅക്ഷരവ്യന്യാസങ്ങളെഅവര്‍ മനസ്സിലാക്കി. അങ്ങനെ ഒരോദിവസവുംസായാഹ്‌നത്തോടെ അവര്‍മുപ്പതിലധികംവാക്കുകള്‍ പഠിച്ചിരുന്നു.

ആയിരത്തിഎണ്ണൂറ്റിതൊണ്ണൂറില്‍ ബോസ്റ്റണിലെഹോറെസ് മാന്‍ എന്ന ബധിരര്‍ക്കായിട്ടുള്ള വിദ്യാലയത്തില്‍ ഹെലന്‍ കെല്ലര്‍സംസാര ഭാഷ പഠിക്കുവാനായിചേര്‍ന്നു.ഇരുപത്തിയഞ്ചുവര്‍ഷത്തെ കഠിന പരിശ്രമത്തിന്റെ ഫലമായിമറ്റുള്ളവര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ആശയവിനിമയം ചെയ്യാന്‍ അവര്‍അവിടെ നിന്നുപഠിച്ചു.ഇതിനെ തുടര്‍ന്ന്‌കോളേജില്‍ പഠിക്കുവാനുള്ള ആഗ്രഹംഅവരില്‍മൊട്ടിട്ടു. അവരുടെജീവിത കഥകള്‍ കൂടുതല്‍കുടുതല്‍വെളിച്ചത്തു വന്നതോടെ പല പ്രശസ്തരായ ആള്‍ക്കാരുമായിഅവര്‍ക്ക് കണ്ടു മുട്ടാനുള്ളഅവസരംകിട്ടി. അവരില്‍ ഏറ്റവുംപ്രശസ്തനായ എഴുത്തുകാരന്‍, മാര്‍ക്ക്ട്വയിനുമായുള്ള സൗഹൃദംഅവരുടെജീവിതത്തിന്റെ ഒരു വഴിതിരിവായിരുന്നു. മാര്‍ക്ക്ട്വയിനിന്റെ ഒരു സുഹൃത്ത് ഹെലന്‍ കെല്ലറുടെകോളേജ് വിദ്യാഭ്യാസത്തിനുള്ള പണംവാഗ്ദാനം ചെയ്തു.അതിന്റെ ഫലമായിഹെലന് റാഡ് ക്ലിഫ്‌കോളെജില്‍സള്ളിവനോടൊപ്പംചേര്‍ന്ന് പഠിക്കുവാന്‍ ഇടയായി. സള്ളിവന്‍ ഹെലന് വേണ്ടിഅരികിലിരുന്നുപഠിപ്പിക്കുന്ന വിഷയങ്ങള്‍വ്യാഖ്യാനിക്കുകയും നോട്ടുകള്‍എഴുതുകയുംചെയ്തു.

കോളേജ് വിദ്യാഭ്യാസത്തിനു ശേഷംകെല്ലര്‍സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ഏര്‍പ്പെട്ടു. മറ്റുള്ളവരുടെജീവിതം എങ്ങനെ തന്റെ പ്രവര്‍ത്തനങ്ങളിലൂടെ മെച്ചപ്പെടുത്താന്‍ കഴിയുമെന്നതായിരുന്നു ഹെലന്‍ കെല്ലറുടെചിന്ത.അവരെകുറിച്ചുള്ളവാര്‍ത്ത വളരെപെട്ടന്ന് മാസച്ച്യൂസെറ്റിന്റെഅതിര്‍ വരമ്പുകള്‍ കടന്ന് മറ്റ് സ്‌റ്റേറ്റുകളിലുംഎത്തി.  അവര്‍ പലസ്ഥലങ്ങളിലും അംഗവൈകല്യംവന്നവരെപ്രചോദിപ്പിക്കുവാനായിപ്രസംഗങ്ങളും പ്രഭാഷണങ്ങളും നടത്തി.ഇരുപതാം നൂറ്റാണ്ടിന്റെ പകുതിസമയവുംസാമൂഹ്യവുംരാഷ്ട്രീയവുമായ പല പ്രശ്‌നങ്ങളിലുംഅവര്‍ഇടപെടുകയുംഅതിനുള്ള പ്രതിവിധികള്‍ ആരായുകയുംചെയ്തു. അതുപോലെസ്ത്രീകളുടെവോട്ടവകാശംവിഷയവും ജനന നിയന്ത്രണംതുടങ്ങിയവയൊക്കേയും അവരുടെആത്മസംബന്ധിയായവിഷയങ്ങള്‍ആയിരുന്നു.

അവര്‍കോണ്‍ഗ്രസ്സിന്റെമുന്നില്‍അന്ധരുടേയും ബധിരരുടേയുംക്ഷേമത്തിനായിവാദിച്ചു. ആയിരത്തിതൊള്ളായിരത്തി പതിനഞ്ചില്‍ജോര്‍ജ്‌കെസലര്‍ എന്ന സിറ്റിപ്ലാനരോട്‌ചേര്‍ന്ന്, അന്ധതയ്ക്കുള്ളകാരണവും പരിണത ഫലങ്ങളും പോഷകാഹാരങ്ങളുടെ അഭാവത്തില്‍ എങ്ങനെ അത്‌രോഗത്തെ ബാധിക്കുമെന്ന് മനസ്സിലാക്കാനുമൊക്കെയായി ഹെലന്‍ കെല്ലര്‍ഇന്റര്‍നാഷണല്‍ എന്ന പ്രസ്ഥാനം ആരംഭിച്ചു. അത്‌പോലെ അമേരിക്കന്‍ ലിബര്‍ട്ടിയൂണിയനും സ്ഥാപിക്കുവാന്‍ ഹെലന്‍ കെല്ലര്‍ ഒരു ഉപകരണമായിമാറി.

വ്യക്തിയുടെ സ്വഭാവഗുണങ്ങളെശാന്തമായി അനായസമായി വികസിപ്പിച്ചെടുക്കാന്‍ ആവില്ല. ക്ലേശസഹിഷ്ണതയുടേയും പരീക്ഷകളുടേയും അനുഭവത്തില്‍ മാത്രമെആത്മാവ്ശക്തി പ്രാവിക്കുകയുള്ളു, അഭ്യൂദയേച്ഛപ്രചോദിക്കപ്പെടുകയുള്ളു, വിജയംകൈവരിയ്ക്കുകയുള്ളു എന്ന ഹെലന്‍ കെല്ലറുകളുടെവാക്കുകള്‍, ചാരത്തില്‍ നിന്ന് ഫീനിക്‌സ് പക്ഷികളെ പുനര്‍ ജനിപ്പിക്കാന്‍ പരിയാപ്തമായ, അനുഭവത്തിന്റെമൂശയില്‍വാര്‍ത്തെടുത്തവായാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക