Image

ഇന്‍ഡ്യന്‍ നയങ്ങളും വിഢിത്തങ്ങളും (ലേഖനം: സാം നിലമ്പള്ളില്‍)

Published on 01 March, 2019
ഇന്‍ഡ്യന്‍ നയങ്ങളും വിഢിത്തങ്ങളും (ലേഖനം: സാം നിലമ്പള്ളില്‍)
ഇന്‍ഡ്യാ വിഭജനത്തിനുശേഷം നടന്ന മൂന്ന് യുദ്ധങ്ങളില്‍ലും പരാജയപ്പെട്ടതതിനുശേഷമാണ് പാകിസ്ഥാന്‍ ഭീകരന്മാരെ ഉപയോഗിച്ചുള്ള ഒളിപ്പോരിന് തയ്യാറെടുത്തത്. നേരിട്ടുള്ള യുദ്ധം ചെയ്യാനുള്ള സൈനികബലമോ ആയുധശക്തിയോ ആരാജയത്തിനില്ല. ആകെയുള്ളത് കുറെ ആണവബോംബുകളാണ്. ചിന്തശക്തിയില്ലാത്ത, വരുംവരായ്കകളെപ്പറ്റി അറിയാന്‍പാടില്ലാത്ത,  ഏതെങ്കിലും ഭരണാധികാരികളുടെ കുബുദ്ധിയില്‍ പ്രസ്തുത ബോംബുകള്‍ ഇന്‍ഡ്യക്കെതിരെ പ്രയോഗിച്ചുകൂടെന്നില്ല. ഇപ്പോഴത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി അങ്ങനെ വിവരക്കേടുള്ള ഒരാളാണെന്ന് വിചാരിക്കുന്നില്ല. ക്രിക്കറ്റ് കളിക്കാരനായിരുന്ന അദ്ദേഹത്തിന് ഇന്‍ഡ്യയില്‍തെന്നെ സുഹൃത്തുക്കളും ആരാധകരം ധാരളമുണ്ട്. അതറിയാവുന്നതുകൊണ്ടാണല്ലോ ഇന്‍ഡ്യന്‍ പൈലറ്റിനെ വിട്ടയച്ചതും നമ്മുടെരാജ്യവുമായി സൗഹൃദത്തിന് ആഖ്വാനം ചെയ്യുന്നതും. അദ്ദേഹം പ്രധാനമന്ത്രിയാണെങ്കിലും അവിടുത്തെ പട്ടാളത്തിന്റെ നിയന്ത്രണത്തിലാണ് ഭരിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കാന്‍ അദ്ദേഹത്തിന് പ്രയാസമുണ്ട്. പാകിസ്ഥാനിലെ ഭീകരക്യാമ്പുകള്‍ ഇല്ലാതാക്കാന്‍ ഇന്‍ഡ്യയും ലോകരാഷ്ട്രങ്ങളും അദ്ദേഹത്തെ സഹായിക്കയാണ് വേണ്ടത്.

സ്വാതന്ത്ര്യാനന്തരം ഇന്‍ഡ്യ കാട്ടിക്കൂട്ടിയിട്ടുള്ള മണ്ടത്തരങ്ങളുടെ ലിസ്റ്റെടുത്താല്‍ യുക്തിബോധമുള്ളവര്‍ മൂക്കത്ത് വിരല്‍വെയ്ക്കും. ഒന്നാമതായി കാഷ്മീര്‍ പിടിച്ചെടുക്കല്‍തന്നെ. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുതന്നെയാണ് മണ്ടത്തരങ്ങളുടെ ഘോഷയാത്ര ഉത്ഘാടനം ചെയ്തത്.കാഷ്മീറില്‍ കടന്നുകയറിയ പാക്സ്ഥാനികളെ തുരത്തിയോടിച്ച ഇന്‍ഡ്യന്‍ പട്ടാളം ജയിച്ച് മുന്നെറുമ്പോളാണ് നെഹ്‌റു വിഷയവുമായി യു എന്നിനെ സമീപിക്കുന്നതും സെക്യൂറിറ്റി കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം വെടിനിറുത്തല്‍ പ്രഖ്യാപിക്കുന്നതും. അങ്ങനെയാണ് കാഷ്മീറിന്റെ ഒരുഭാഗം, ആസാദ് കാഷ്മീര്‍, പാകിസ്ഥാന്റേതായിതീരുന്നത്. ജയിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന രാജ്യം സ്വയം വെടിനിറുത്തല്‍ പ്രഖ്യാപിക്കുന്നത് വിചിത്രമായ കാര്യം. തങ്ങള്‍ക്കുകിട്ടിയ കാഷ്മീറിന്റെ ഒരുകഷണം ചൈനക്കുകൊടുത്ത് പാക്കിസ്ഥാന്‍ അവരുടെ സുഹൃത്തായി മാറുകയും ചെയ്തു.

യു എന്‍ സെക്യൂറിറ്റി കൗണ്‍സിലില്‍ വീറ്റോ അധികാരമുള്ള അഞ്ചാമത്തെ രാജ്യമായി ഇന്‍ഡ്യയെ പരിഗണിച്ചപ്പോള്‍ തങ്ങള്‍ക്കുവേണ്ട ചൈനക്ക് കൊടുത്തര് എന്നുപറഞ്ഞ നെഹ്‌റു ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഇന്‍ഡ്യയുടെ അംഗത്വത്തിന് എതിരായി നില്‍കുന്ന് ചൈനയുടെ നിലപാടിനെപറ്റി എന്ത് പറയുമായിരുന്നു. ചൈന ടിബറ്റ് കയ്യേറിയപ്പോള്‍ അതിനെ സഹര്‍ഷം സ്വാഗതംചെയ്ത നെഹ്‌റു പിന്നീട് ദലൈലാമക്ക് അഭയം നല്‍കി അവരുടെ ശത്രുവായിതീരുകയും ചെയ്തു. അതിന്റെ പകതീര്‍ക്കാനാണല്ലോ ഇന്‍ഡ്യക്കെതിരെ യുദ്ധംചെയ്ത് നമ്മളെ നാണംകെടുത്തിയത്. അതുവരെ ഭഇന്‍ഡ്യ ചൈന ഭായി ഭായി’ എന്നുപറഞ്ഞുനടന്ന നെഹ്‌റുവിന് പിന്നീട് മിണ്ടാട്ടമില്ലാതായി. പ്രീയപ്പെട്ട സുഹൃത്ത് വഞ്ചിച്ചതിന്റെ ദുഃഖത്താല്‍ മനംനൊന്താണ് നെഹ്‌റു മരിച്ചത്. ഇതെല്ലാം പഴയകഥകള്‍.

ഇനി പാകിസ്ഥാനിലേക്കുവരാം. ഇന്‍ഡ്യയോട് മൂന്നുയുദ്ധങ്ങള്‍ചെയ്ത് പരാജയപ്പെട്ട ആരാജ്യം നേരിട്ടൊരു ഏറ്റുമുട്ടലിന് ധൈര്യമില്ലാത്തതുകൊണ്ടാണ് ഭീകരപ്രവര്‍ത്തങ്ങള്‍ക്ക് തങ്ങളുടെ മണ്ണില്‍ വേദിയൊരുക്കിയത്. കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുകയായിരുന്നു അവര്‍ചെയ്തത്. ഇന്‍ഡ്യയില്‍ നടത്തുന്നതിനേക്കാള്‍ ഭയങ്കരമായ ഭീകരപ്രവര്‍ത്തനങ്ങളാണ് ഭീകരര്‍ ആ രാജ്യത്ത് ചെയ്തുകൊണ്ടിരിക്കുന്നത്. പാക്സ്ഥാനില്‍നിന്നും കയറ്റിവിടുന്ന ഭീകരന്മാരാണ് കാഷ്മീറില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നത്. ഇതിനെയെല്ലാം ആദ്യമേ അടിച്ചമര്‍ത്താനുള്ള തന്റേടവും ബുദ്ധിയും ഇന്‍ഡ്യന്‍ ഭരണാധികാരികള്‍ക്ക് ഇല്ലാതെപോയി. ഇസ്രായേല്‍ എന്ന ചെറുരാജ്യം തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കുന്നത് എങ്ങനെയെന്ന്  ഇന്‍ഡ്യ കണ്ടുപഠിക്കേണ്ടതായിരുന്നു.

 ഇന്ദിരഗാന്ധിയെ എത്രതന്നെ പഴിച്ചാലും ചിലകാര്യങ്ങളില്‍ അവര്‍ ധീരവും യുക്തിസഹജവുമായ തീരുമാനങ്ങള്‍ എടുത്തതില്‍ അഭിനന്ദനം അര്‍ഘിക്കുന്നു. അവരല്ലായിരുന്ന ഇന്‍ഡ്യന്‍ പ്രാധാനമന്തിയെങ്കില്‍ ബംഗ്‌ളാദേശ് എന്നൊരു രാജ്യം ഉടലെടുക്കയില്ലായിരുന്നു. പാകിസ്ഥാനെ കീറിമുറിച്ച് രണ്ടാക്കിയതിന്റെ വേദന ആരാജ്യത്തിന് മറക്കാന്‍ സാധ്യമല്ല. ഇതുപോലെ ധീരമായ പ്രവൃത്തികള്‍ചെയ്യാന്‍ പിന്നീടുവന്ന ഭരണാധികാരികള്‍ക്ക് തന്റേടമില്ലാതെപോയി.

എന്തുവിലകൊടുത്തും പാകിസ്ഥാന്‍ ആണവായുധം നിര്‍മിക്കുന്നതിനെ ഇന്‍ഡ്യ തടയേണ്ടിയിരുന്നു. ഇവിടെയും ഇസ്രായേല്‍തന്നെ മാര്‍ക്ഷദര്‍ശ്ശി. തങ്ങളുടെ അയല്‍രാജ്യങ്ങള്‍ ഒന്നുതന്നെ ആണുവായുധം നിര്‍മിക്കാന്‍ ആരാജ്യം അനുവദിക്കില്ല. സദ്ദാം ഹുസൈന്‍ അണുവായുധ ഫാക്ട്ടറിക്ക് തറക്കല്ലിട്ടപ്പോള്‍തന്നെ ഇസ്രായേല്‍ വിമാനങ്ങള്‍ അത് ബോംബിട്ട്തകര്‍ത്തു. രാജീവ് ഗാന്ധി ഭരിക്കുമ്പോളാണ് പാകിസ്ഥാന്‍ അണുവായുധനിര്‍മാണത്തിന് കോപ്പുകൂട്ടുന്നത്. നിങ്ങള്‍ക്ക് സാധ്യമല്ലെങ്കില്‍ ഞങ്ങള്‍വന്ന് അവരുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തകര്‍ക്കാമെന്ന് ഇസ്രായേല്‍ പറയുകയുണ്ടായി. തങ്ങളുടെ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ ഒരു താവളം ഒരുക്കിതന്നാല്‍ മാത്രംമതി എന്നായിരുന്നു അവരുടെ ഡിമാന്‍ഡ്. പക്ഷേ, ഇന്‍ഡ്യന്‍ മുസ്‌ളീങ്ങളുടെ വോട്ട് നഷ്ടപ്പെടുമെന്ന ഭയത്താല്‍ കോണ്‍ഗ്രസ്സ് ഗവണ്‍മെന്റ് അത് അനുവദിച്ചില്ല. എന്നിട്ടും വടക്കേ ഇന്‍ഡ്യയിലെ മുസ്‌ളീം വോട്ടുകള്‍ എങ്ങനെ ചോര്‍ന്നുപോയെന്ന് പഠിക്കാന്‍ കോണ്‍ഗ്രസ്സ് ഗൃഹപാഠം ചെയ്യേണ്ടിയിരിക്കുന്നു.

 പാകിസ്ഥാനെക്കാള്‍ ഇന്‍ഡ്യ ഭയക്കുന്നത് മസൂദ് അസ്ഹര്‍ എന്ന ഭീകരനെയാണ്. ഇയാള്‍ ഇന്‍ഡ്യന്‍ ജയിലില്‍ ഗോതമ്പുണ്ട തിന്നുകഴിയമ്പോഴാണ് പാകിസ്ഥാനി ഭീകന്മാര്‍ നമ്മുടെ ഒരു വിമാനം റാഞ്ചുന്നത്. നേപ്പാള്‍ തലസ്ഥാനത്തുനിന്ന് റാഞ്ചുന്ന വിമാനം ഇന്‍ഡ്യയിലെ അമൃത്‌സര്‍ വിമാനത്താവളത്തിലാണ് ആദ്യം ഇറങ്ങുന്നത്. അവിടെനിന്ന് പറന്നുയരാന്‍ വിമാനത്തെ അനുവദിച്ചത് ഏത് മരമണ്ടന്റെ ബുദ്ധിയാണെന്ന് എത്രആലോചിച്ചിട്ടും മനസിലാകുന്നില്ല. അമൃതസറില്‍നിനന്നും വിമാനം പാകിസ്ഥാനിലേക്കും അവിടെനിന്ന് ദുബായിലേക്കും പിന്നീട് അഫ്ഗാനിസ്ഥനിലെ കാണ്ടഘാറിലേക്കും പോയി. അന്ന് അഫ്ഗാനിസ്ഥാന്‍ ഭരിക്കുന്നത് പാകിസ്ഥാന്റെ വളര്‍ത്തുപുത്രന്മാരായ താലിബാനാണ്. ഒരു ഇന്‍ഡ്യന്‍ യാത്രികനെ ഭീകരന്മാര്‍ കൊല്ലുന്നുണ്ട്. വിമാനം വിട്ടയക്കാന്‍ ഇന്‍ഡ്യന്‍ ജയിലില്‍ കഴിയുന്ന മസൂദ് അസറിനേയും ഏതാനും ഭീകരന്മാരേയും വിട്ടയക്കണമെന്നായിരുന്നു റാഞ്ചികളുടെ ഡിമാന്‍ഡ്. കേള്‍ക്കേണ്ടതാമസം ജെയിലില്‍നിന്നും ഭീകരന്മാരുമായി വാജ്‌പേയ് ഗവണ്‍മെന്റിലെ മന്ത്രിയുടെ അകമ്പടിയോടുകൂടി മറ്റൊരുവിമാനം കാണ്ടഘാറിലേക്ക് പറക്കുന്നു. ഹൈജാക്ക് ചെയ്യപ്പെട്ട വിമാനവും യാത്രക്കാരുമായി  ജെസ്വന്ത് സിങ്ങ് മന്ത്രി തിരികെയെത്തുന്നു. സുഖപര്യവസായി കഥക്ക് ഇവിടെ അന്ത്യം. വിമാനത്തിലെ യാത്രകരുടെ ജീവനായിരുന്നു ഇന്‍ഡ്യക്ക് പ്രധാനം എന്നായിരുന്നു ഭാഷ്യം.

അന്ന് ഇന്‍ഡ്യ വിട്ടയച്ച ഭീകരനാണ് ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടനക്ക് രൂപംകൊടുക്കുന്നത്.  അവര്‍ ഇന്‍ഡ്യക്ക് നല്‍കിയിട്ടുള്ള സംഭാവനകള്‍ എന്തെല്ലാമാണെന്ന് നമുക്കല്ലാം അറിയാം, നമ്മുടെ നാല്‍പത് പട്ടാളക്കാരുടെ മരണത്തില്‍ കലാശിച്ച പുല്‍ഗാമ ആക്രമണം അവസാനത്തെ സമ്മാനം. കാണ്ടഘാറില്‍നിന്ന് റോഡുമാര്‍ക്ഷം പാകിസ്ഥാനിലേക്കുപോയ അസ്ഹറിനേയുംകൂട്ടരേയും കൊല്ലാന്‍ ഇന്‍ഡ്യ പദ്ധതി തയ്യാറാക്കേണ്ടിയിരുന്നു. ഇസ്രായേല്‍ ഉഗാണ്ടയിലെ എന്റബി വമാനത്താവളത്തില്‍നിന്ന് തങ്ങളുടെ പൗരന്മാരെ മോചിപ്പിച്ച സംഭവം ഇന്നും ലോകം പാടിപ്പുകഴ്ത്തുകയാണ്.  ഉഗാണ്ടയോക്കാള്‍ ബലഹീനരായിരുന്ന അഫ്ഗാനിസ്ഥാനിലെ മരുഭൂമിയിലൂടെ രക്ഷപെട്ടോടുന്ന ഭീകരരെ വധിക്കാന്‍ ഇന്‍ഡ്യക്ക് എന്തുകൊണ്ടായില്ല. അമേരിക്കയും ഇസ്രായേലും ഇന്‍ഡ്യയുടെ സഹായത്തിന് എത്തുമായിരുന്നു, നമ്മള്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍.

മന്‍മോഹന്‍ സിങ്ങിന്റെ കോണ്‍ഗ്രസ്സ് രാജ്യംഭരിച്ചിരുന്നു പത്തുവര്‍ഷങ്ങള്‍ ഇന്‍ഡ്യന്‍ സൈന്യത്തിന്റെ ശനിദശ ആയിരുന്നെന്നാണ് പറയപ്പെടുന്നത്. പുതിയ ആയുധങ്ങളോ വിമാനങ്ങളോ വാങ്ങാന്‍ പണമില്ലാഞ്ഞിട്ടല്ല മറ്റെന്തൊക്കെയാ ഭയത്തിന്റെപേരില്‍ പട്ടാളത്തെ ആധുനികവല്‍കരിക്കാന്‍ തുനിഞ്ഞില്ലെന്നാണ് അറിയുന്നത്. നമ്മുടെ മഹാനായ ആന്റണി സാറായിരുന്നല്ലോ അന്നത്തെ പ്രതിരോധവകുപ്പ് മന്ത്രി. മറ്റുരാജ്യങ്ങളില്‍നിന്നും ആയുധംവാങ്ങുമ്പോള്‍ അഴിമതിയാരോപണങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണ്. ബോഫോഴ്‌സ് പീരങ്കികള്‍ മുതല്‍ റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതുവരെയുള്ള കഥകള്‍ നമുക്കറിയാവുന്നതാണ്. രാജ്യതാല്‍പര്യങ്ങളേക്കാള്‍ ഉപരിയായി തന്റെ ഇമേജിന് കോട്ടംതട്ടരുതെന്ന് വിചാരമുള്ള അന്റണിസാര്‍ പട്ടാളത്തോട് പറഞ്ഞത് ഇപ്പോള്‍ നിങ്ങളുടെ കയ്യിലുള്ള തോക്കുകള്‍ നല്ലതുപോലെ തുടച്ചുമിനുക്കി ഉപയോഗിച്ചകൊള്ളാനാണ്. പിന്നെ നിങ്ങളുടെ ലീവ് ശമ്പളംപുതുക്കല്‍ മുതലായകാര്യങ്ങള്‍ കൈകാര്യംചെയ്ത് താന്‍ കഞ്ഞികുടിച്ച് ഡല്‍ഹിയില്‍ കഴിഞ്ഞുകൊള്ളാമെന്നും.
 
പറക്കുന്ന ശവപ്പെട്ടി (Flying Coffin) എന്ന് പൈലറ്റുമാര്‍ വിളിക്കുന്ന മിക്ഷ് -21 ആയിരുന്നു ഇന്‍ഡ്യയുടെ പ്രധാനപ്പെട്ട പോര്‍വിമാനം. അതലൊന്നാണ് ഇപ്പോള്‍ പാക്ക്  വമാനങ്ങള്‍ വെടിവെച്ചുവീഴ്ത്തിയതും അതിലെ പൈലറ്റ് ശത്രുവിന്റെ പിടിയിലായതും. ശത്രുവിന്റെ പിടിയിലാകുന്ന സൈനികനെ ഉപദ്രവിക്കരുതെന്നും പൊതുജനമധ്യത്തില്‍ പ്രദര്‍ശ്ശിപ്പിക്കരുതെന്നും ജെനീവ കരാറില്‍ പറയുന്നുണ്ട്. പാക്കിസ്ഥാന്‍കൂടി ഒപ്പുവെച്ച് പ്രസ്തുത കരാറാണ് അവരിപ്പോള്‍ ലംഘിച്ചിരിക്കുന്നത്. എന്തായാലും നമ്മുടെ പൈലറ്റിനെ താമസംകൂടാതെ തിരിച്ചേല്‍പിക്കാന്‍ ഇമ്രാന്‍ഖാന്‍ കാട്ടിയ സന്‍മനസ്സ് അഭിനന്ദനീയമാണ്.

പാക്കിസ്ഥനെ ഒരു ഭീകരരാഷ്ട്രമായി വളര്‍ത്തിയെടുത്തതില്‍ അമേരിക്കക്കും വലിയൊരു പങ്കുണ്ട്. അവരാണല്ലോ ആരാജ്യത്തിന് ആധുനിക ആയുധങ്ങളും വിമാനങ്ങളും നല്‍കി പരിപോഷിപ്പിച്ചത്. പാലുകൊടുത്ത കൈക്കുതന്നെ പാക്കിസ്ഥാന്‍ കൊത്തിയെന്ന് അമേരിക്ക തിരിച്ചറിഞ്ഞത് 9-11 സംഭവത്തിനു ശേഷമാണ്. അമേരിക്കക്ക് മരണമെന്നു മുദ്രാവാക്യം വിളിക്കുകയും അമേരിക്കന്‍ പതാക ചവിട്ടിതേക്കുകയും ചെയ്യുന്ന രാജ്യത്തിനാണ് അവര്‍ ഇന്നും സാമ്പത്തികസഹായങ്ങള്‍ ചെയ്ത് സുഹിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഡൊണാള്‍ഡ്  ട്രംമ്പാണ് പാക്കിസ്ഥന്റെ കുബുദ്ധികള്‍ മനസിലാക്കിയ ആദ്യ അമേരിക്കന്‍ പ്രസിഡണ്ട്.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com

Join WhatsApp News
Firing back 2019-03-01 21:01:26
ട്രംപ് നാളെ പാക്കിസ്ഥാന്റെ കൂടുകയില്ലെന്ന് വല്ല ഉറപ്പുമുണ്ടോ ?  ട്രംപിന് വേണ്ടി ബുള്ളെറ്റ് ഏറ്റു വാങ്ങാൻ തയാറായ മൈക്കൽ കോവനും അയാളെ ഉപേക്ഷിച്ചു എന്നിട്ടും ചില അളിഞ്ഞ മലയാളികൾ അയാളെ തലയിൽ വച്ച് നടക്കുകയാണ് . കഷ്ടം ! വളരെ കഷ്ടം 

സ്വന്തം സഹോദരനെ നെർവ് ഗ്യാസ് കൊടുത്തുകൊല്ലുകയും അനേകായിരങ്ങളെ തടവിലിട്ടു കൊല്ലുകയും, വാംബിയർ എന്ന ഇരുപൊത്തോന്ന് കാരനായ അമേരിക്കനെ കൊന്നിട്ടും മിണ്ടാതെ   കിം ജോങ് അണ്ണിൽ പരിപൂർണ്ണ വിശ്വാസം അർപ്പിച്ചു, അണ്ടി കളഞ്ഞ അണ്ണാനെ പോലെ തിരിച്ചു വന്ന തമ്പിനെ കുറിച്ച് പറഞ്ഞില്ലായിരുന്നെങ്കിൽ ഈ ലേഖനം നന്നായിരുന്നേനെ .  
Anthappan 2019-03-01 22:39:39
Trump and Modi are doing the same thing but it is back firing. Hope people will get rid of both of them . Trump was trying to distract Americans but most of them glued on to the TV to watch Michel Cohen testimony to the congress .   An investigation is needed to make sure that Modi didn't orchestrated this conflict between India and Pakistan to influence election. 
Spellappan 2019-03-02 08:24:51
" that Modi did not orchestrated " of course calls for 
An English lecturer to step in !
Anthappan 2019-03-02 09:59:46
Thank you for pointing out the grammatical mistake.  Read it as, 'did not orchestrate'
You don't need to call for an English teacher. Be confident; you are right in pointing out the usage of double past tense. 
Thanks again
benoy 2019-08-13 21:31:52
A factual presentation by Mr. Sam Nilampillil. Commendable. 
മണ്ടച്ചാരേ മൊട്ടത്തലയാ 2019-08-14 00:12:01
  "അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുതന്നെയാണ് മണ്ടത്തരങ്ങളുടെ ഘോഷയാത്ര ഉത്ഘാടനം ചെയ്തത്."

മണ്ടന്മാരുടെ തലയിലെ മുടി പെട്ടെന്ന് കൊഴിഞ്ഞുപോകും .  മണ്ടത്തരങ്ങളുടെ ഘോഷയാത്ര കടന്നു  പോയ നെഹ്റുവിന്റെ  തലയിൽ മുന്നിൽ നിന്ന് പുറകു വരെ ഒരു രോമവും ഇല്ലായിരുന്നു .

മണ്ടച്ചാരേ മൊട്ടത്തലയാ
മണ്ടച്ചാരേ മൊട്ടത്തലയിലു കണ്ടംവയ്ക്കാറായല്ലോ
ലാത്തിരി പൂത്തിരി കമ്പിപ്പൂത്തിരി കണ്ണിലു കത്തിയെരിഞ്ഞല്ലോ


നാട്ടിലൊരാളും കേള്‍ക്കണ്ടാ നാണക്കേടിതു പറയണ്ടാ
കൈവിട്ടെങ്ങും കളയണ്ടാ കയ്യിലുകിട്ടിയ സമ്മാനം
സമ്മാനം സമ്മാനം സമ്മാനം

കിട്ടാനുള്ളതു കിട്ടീലേ മിട്ടായിപ്പൊതി കിട്ടീലേ?
നൊട്ടിനുണഞ്ഞു നടന്നാട്ടേ വെക്കംവഞ്ചി തുഴഞ്ഞാട്ടേ
തുഴഞ്ഞാട്ടേ തുഴഞ്ഞാട്ടേ തുഴഞ്ഞാട്ടേ

മൂക്കത്തരിശം വരണൊണ്ട് മൂപ്പനു ഹാലിളകുന്നൊണ്ട്
പുക്കാറാണിനി നിക്കണ്ടാ മക്കാറാക്കാന്‍ നോക്കണ്ടാ
നോക്കണ്ട നോക്കണ്ട നോക്കണ്ട
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക