Image

അതിര്‍ത്തിയിലേക്ക് പോയ ആരാധകനെ നേരില്‍ വിളിച്ച് ആത്മവീര്യം പകര്‍ന്ന് ഇളയദളപതി വിജയ്

കല Published on 02 March, 2019
അതിര്‍ത്തിയിലേക്ക് പോയ ആരാധകനെ നേരില്‍ വിളിച്ച് ആത്മവീര്യം പകര്‍ന്ന് ഇളയദളപതി വിജയ്

തമിഴ്നാട് കൂടല്ലൂര്‍ സ്വദേശി തമിഴ്സെല്‍വന്‍ അവധിക്ക് വന്നിട്ട് ഒരു ദിവസം മാത്രമേ ആകുന്നുണ്ടായിരുന്നുള്ളു. എന്നാല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതോടെ ലീവ് ക്യാന്‍സര്‍ ചെയ്ത് തമിഴ്സെല്‍വന് മടങ്ങേണ്ടി വന്നു. നാട്ടില്‍ അവധിക്കാലം ആഘോഷിക്കാന്‍ കഴിയാതെ അതിര്‍ത്തിയിലെ പോര്‍മുഖത്തേക്ക് മടങ്ങിയ തമിഴ്സെല്‍വന് ഒരു ദിവസം പിന്നിട്ടപ്പോള്‍ തന്‍റെ ഏറ്റവും വലിയ ആരാധനാപാത്രത്തിന്‍റെ ഫോണ്‍ കോളെത്തി. സാക്ഷാല്‍ ഇളയദളപതി വിജയ്യുടെ ഫോണ്‍. വിജയ്യുടെ കടുത്ത ആരാധകനും വിജയ് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകനുമാണ് തമിഴ് സെല്‍വന്‍. 
ജമ്മുവില്‍ എത്തി കാശ്മീരിലേക്ക് പോകും വഴിയാണ് തമിഴ് സെല്‍വന് വിജയ്യുടെ ഫോണെത്തുന്നത്. 
നിങ്ങള്‍ വിഷമിക്കേണ്ട ഒരു പ്രശ്നവും ഉണ്ടാകില്ല. സന്തോഷവാനായി ഇരിക്കു. ജോലി കഴിഞ്ഞ് തിരികെ വരുമ്പോള്‍ നമുക്ക് നേരില്‍ കാണാം എന്നാണ് വിജയ് തമിഴ് സെല്‍വനെ അറിയിക്കുന്നത്. അപ്രതീക്ഷിതമായി എത്തിയ സൂപ്പര്‍താരത്തിന്‍റെ ഫോണിന് നന്ദി പറഞ്ഞുകൊണ്ടാണ് തമിഴ്സെല്‍വന്‍ ഫോണ്‍ കോള്‍ അവസാനിപ്പിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക