Image

കശ്‌മീര്‍ വിഷയത്തില്‍ മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അരുന്ധതി റോയ്‌

Published on 02 March, 2019
 കശ്‌മീര്‍ വിഷയത്തില്‍ മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി  അരുന്ധതി റോയ്‌

ന്യൂദല്‍ഹി:മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി അരുന്ധതി റോയ്‌. മുന്‍ സര്‍ക്കാരുകള്‍ പതിറ്റാണ്ടുകളോളം അത്ഭുതകരമായി നടപ്പാക്കി കൊണ്ടിരുന്നതിനെ മോദി ബാലാകോട്ടില്‍ നടത്തിയ വീണ്ടു വിചാരമില്ലാത്ത പ്രീ എംപ്‌റ്റീവ്‌ വ്യോമാക്രമണത്തോടെ ഇല്ലാതാക്കി എന്നായിരുന്നു അരുന്ധതിയുടെ ആരോപണം. 

ഹഫ്‌പോസ്റ്റില്‍ എഴുതിയ ലേഖനത്തിലാണ്‌ അരുന്ധതി റോയ്‌ കശ്‌മീര്‍ വിഷയത്തില്‍ മോദിക്കെതിരെ വിമര്‍ശനവുമായി എത്തിയത്‌.

`കശ്‌മീരിലേത്‌ `ആഭ്യന്തര വിഷയം' ആണ്‌ എന്ന്‌ ഊന്നിപ്പറഞ്ഞുകൊണ്ട്‌ 1947 മുതല്‍ തന്നെ കശ്‌മീരിലെ സംഘര്‍ഷം അന്താരാഷ്ട്ര മധ്യസ്ഥതയിലൂടെ പരിഹരിക്കാമെന്ന ഏതൊരു നിര്‍ദ്ദേശത്തോടും അമര്‍ഷത്തോടെയാണ്‌ ഇന്ത്യന്‍ ഭരണകൂടം പ്രതികരിച്ചിരുന്നത്‌. 

പാകിസ്ഥാനെ തിരിച്ചടിയ്‌ക്കാന്‍ പ്രേരിപ്പിച്ചതിലൂടെ, ചരിത്രത്തില്‍ ആദ്യമായി പരസ്‌പരം ബോംബാക്രമണം നടത്തുന്ന രണ്ട്‌ ആണവ ശക്തികളായി ഇന്ത്യയേയും പാകിസ്ഥാനേയും മാറ്റിത്തീര്‍ത്തതിലൂടെ, മോദി കശ്‌മീര്‍ തര്‍ക്കത്തെ അന്താരാഷ്ട്രവല്‍ക്കരിച്ചു. 

ഭൂമിയിലെ ഏറ്റവും അപകടകരമായ ഇടമാണ്‌ കശ്‌മീരെന്നും ആണവയുദ്ധത്തിന്റെ അനിയന്ത്രിതമായ ഒരു കേന്ദ്രമാണ്‌ അവിടെയെന്നും മോദി ലോകത്തെ കാണിച്ചു കൊടുത്തു.'അരുന്ധതി പറഞ്ഞു.

പുല്‍വാമയിലെ ആക്രമണം മാരകമായ ഒന്നായിരുന്നെന്നും ആദില്‍ അഹമ്മദ്‌ ദാറിനെ പോലെ കശ്‌മീര്‍ താഴ്‌വരയില്‍ യുദ്ധമുഖത്തേക്ക്‌ പിറന്നു വീഴുന്ന യുവാക്കള്‍ ജീവന്‍പോലും ത്യജിക്കാന്‍ തയ്യാറാവുകയാണെന്നും അരുന്ധതി ലേഖനത്തില്‍ പറയുന്നു.

കശ്‌മീര്‍ വിഷയത്തെ എടുക്കുമ്പോള്‍ ഇത്‌ പ്രീ എംപിറ്റീവ്‌ എന്നതിനേക്കാള്‍ പ്രീ ഇലക്ഷന്‍ ആണെന്ന്‌ പറയേണ്ടി വരുമെന്നും അവര്‍ കൂട്ടി ചേര്‍ത്തു.


Join WhatsApp News
Eaappachi 2019-03-03 20:01:23
തീവ്രവാദികള് കേറി പടക്കം പൊട്ടിച്ചും പൊട്ടിത്തെറിച്ചും ആളെക്കൊന്നും അഭ്യാസം കാണിക്കുമ്പോ .. അല്ലയോ തീവ്രവാദീ താങ്കളുടെ ടെററിസ്റ്റു ക്യാമ്പുകൾ അടച്ചു പൂട്ടാൻ ഞങ്ങൾ ദയവായി ആവശ്യപെടുന്നതിൽ താങ്കൾക്ക് അസൗകര്യം ഒന്നും ഇല്ല കരുതുന്നു എന്ന് ചോദിച്ചാൽ മതിയോ ? അമ്മച്ചിക്ക് അത് മതിയാരിക്കും .. എന്നാൽ ഞങ്ങള് സാധാരക്കാര്ക് അത് പോരാ .. ഇവന്റെ ഒക്കെ അണ്ണാക്കിൽ തന്നെ കേറി അടിച്ചു പൊട്ടിച്ചു ഒരിക്കലും തല പോക്കാത്ത മാതിരി തകർത്തു തരിപ്പണം ആക്കി കൊടുക്കണം എന്ന് തന്ന്യാ .. ഈ നാട്ടിൽ നട്ടെല്ലുള്ള പട്ടാളക്കാര് ഉള്ളത് കൊണ്ടും കേറി മെതിക്കും എന്ന് അറിയാവുന്നതും കൊണ്ടും തന്നാ ഇവന്മാര് പേടിച്ചു നിൽക്കുന്നതും ഈ കലാപരിപാടി വല്ലപ്പോഴും മാത്രം അവതരിപ്പിക്കുന്നതും .. പിന്നെ തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ അങ്ങ് പോട്ടെന്നു വെക്കും .. പിന്നിൽ കൂടെ ആക്രമിക്കുന്ന പാകിസ്താനെ അമ്മച്ചി പോയി കാല് നക്കി സമാധാനിപ്പിച്ചാൽ മതി ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക