Image

ബഹ്‌റൈന്‍ എയര്‍ തിരുവനന്തപുരം സര്‍വീസ്‌ വ്യാഴാഴ്‌ച മുതല്‍പുനരാരംഭിക്കും

Published on 18 April, 2012
ബഹ്‌റൈന്‍ എയര്‍ തിരുവനന്തപുരം സര്‍വീസ്‌ വ്യാഴാഴ്‌ച മുതല്‍പുനരാരംഭിക്കും
മനാമ: ബഹ്‌റൈന്‍ എയറിന്‌ തിരുവനന്തപുരം സര്‍വീസ്‌ പുനരാരംഭിക്കാന്‍ ഇന്ത്യന്‍ സിവില്‍ ഏവിയഷന്‍െറ അംഗീകാരം ലഭിച്ചു. നാളെ മുതല്‍ തിരുവനന്തപുരം സര്‍വീസ്‌ പുനരാരംഭിക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാര്‍ച്ച്‌ 15നായിരുന്നു ബഹ്‌റൈന്‍ എയര്‍ ആഴ്‌ചയില്‍ നാല്‌ ദിവസം തിരുവനന്തപുരത്തേക്ക്‌ സര്‍വീസ്‌ തുടങ്ങിയത്‌.

റഗുലറായി സര്‍വീസ്‌ നടത്തിക്കൊണ്ടിരിക്കെ മാര്‍ച്ച്‌ 28 മുതല്‍ ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ബഹ്‌റൈന്‍ എയറിന്‍െറ തിരുവനന്തപുരം സര്‍വീസിന്‌ അനുമതി നിഷേധിച്ചു. സമ്മര്‍ സീസണില്‍ സര്‍വീസ്‌ നടത്തുന്നതിന്‌ ബഹ്‌റൈന്‍ എയര്‍ അധികൃതര്‍ രേഖാമൂലം അനുമതി വാങ്ങിയില്ലെന്ന കാരണത്താലാണ്‌ ഇന്ത്യന്‍ അധികൃതര്‍ സര്‍വീസ്‌ നടത്തുന്നതിന്‌ അനുമതി നിഷേധിച്ചത്‌. സര്‍വീസ്‌ നിര്‍ത്തിവെച്ചതുമൂലം ബഹ്‌റൈനിലും മറ്റ്‌ ജി.സി.സി രാഷ്ട്രങ്ങളിലുമായി ബഹ്‌റൈന്‍ എയറില്‍ തിരുവനന്തപുരത്തേക്ക്‌ ബുക്ക്‌ചെയ്‌ത യാത്രക്കാര്‍ ദുരിതത്തി
ലായി.

മാര്‍ച്ച്‌ 29 മുതല്‍ പൊടുന്നനെ സര്‍വീസ്‌ നിര്‍ത്തതിവെച്ച കാരണത്താല്‍ 29ന്‌ കണക്ഷന്‍ ഫൈ്‌ളറ്റില്‍ പോകാനായി ജി.സി.സി രാഷ്ട്രങ്ങളില്‍നിന്ന്‌ എത്തിയ നൂറോളം യാത്രക്കാര്‍ ബഹ്‌റൈനില്‍ കുടുങ്ങുകയും ചെയ്‌തു. ഇവരെ വിവിധ ഹോട്ടലുകളില്‍ താമിപ്പിച്ച ശേഷം പിറ്റെ ദിവസം രാത്രി മുംബൈ വഴി തിരുവനന്തപുരത്ത്‌ എത്തിക്കുകയായിരുന്നു.

സര്‍വീസിന്‌ ഉടന്‍ അനുമതി ലഭിക്കുമെന്ന്‌ വിശ്വസിച്ച്‌ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബുക്ക്‌ ചെയ്‌ത യാത്രക്കാരെ കൊണ്ടുപോകാന്‍ ജെറ്റ്‌ എയര്‍വേസിന്‍െറ സ്‌പെഷ്യല്‍ ഫൈ്‌ളറ്റ്‌ ചാര്‍ട്ടര്‍ ചെയ്‌ത്‌ സര്‍വീസ്‌ നടത്തിയെങ്കിലും ഇന്ത്യന്‍ അധികൃതരുടെ തീരുമാനം വരാന്‍ വൈകിയത്‌ കാരണം ചാര്‍ട്ടര്‍ ഫൈ്‌ളറ്റും റദ്ദാക്കി. പിന്നീട്‌ രണ്ട്‌ രാജ്യങ്ങളിലെയും മന്ത്രാലയങ്ങളും ഒഫീഷ്യലുകളും നിരന്തരം ബന്ധപ്പെട്ട്‌ ചര്‍ച്ച നടത്തിയാണ്‌ പ്രശ്‌നം പരിഹരിച്ചത്‌. ഇതോടെ തിരക്കേറിയ സീസണില്‍ ബഹ്‌റൈനില്‍നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ ബുക്ക്‌ ചെയ്‌ത്‌ കാത്തിരിക്കുകയായിരുന്ന യാത്രക്കാര്‍ക്ക്‌ ആശ്വാസമായി.

തിരുവനന്തപുരം സര്‍വീസ്‌ പുന:സ്ഥാപിക്കാന്‍ അനുമതി നല്‍കിയ ഇന്ത്യന്‍ അധികാരികള്‍ക്കും ഇതിനായി പരിശ്രമിച്ച ബഹ്‌റൈന്‍ ഒഫീഷ്യലുകള്‍ക്കും ബഹ്‌റൈന്‍ എയര്‍ മാനേജിങ്‌ ഡയറക്ടര്‍ ക്യാപ്‌റ്റന്‍ ഇബ്രാഹിം അബ്ദുല്ല ആല്‍ഹമര്‍ നന്ദി പ്രകാശിപ്പിച്ചു. ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ബഹ്‌റൈന്‍ സിവില്‍ ഏവിയേഷനെ പ്രതിനിധീകരിച്ച ഗതാഗത മന്ത്രാലയം, ഇന്ത്യയിലെ ബഹ്‌റൈന്‍ അംബാസഡര്‍, ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍, ഇന്ത്യന്‍ കമ്യൂണിറ്റി, ട്രാവല്‍ ഏജന്‍റുമാര്‍ എന്നിവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക