Image

'മാ നിഷാദ'; കണ്ണൂരില്‍ നിന്ന് വ്യത്യസ്തനാമൊരു വൈദികപ്രതിഭയുടെ വേറിട്ട ശബ്ദം (കുര്യന്‍ പാമ്പാടി)

Published on 02 March, 2019
'മാ നിഷാദ'; കണ്ണൂരില്‍ നിന്ന് വ്യത്യസ്തനാമൊരു വൈദികപ്രതിഭയുടെ വേറിട്ട ശബ്ദം (കുര്യന്‍ പാമ്പാടി)

വടക്കേ മലബാറില്‍ പ്രത്യേകിച്ചു കണ്ണൂരിലും കാസര്‍കോട്ടും .നടമാടുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ മനസ് നൊന്തു കഴിയുന്ന നൂറുകണക്കിന് ആളുകളില്‍ ഒരാളാണ് കണ്ണൂരില്‍ കരുവഞ്ചാലിലെ ശാന്തിഭവനില്‍ ഊന്നു വടിയുടെ സഹായത്തോടെ ജീവിതം നയിക്കുന്ന ഫാ. ഡോ. ജോസ് ജേക്കബ് നെടുംതകടി. അദ്ദേഹത്തിന് ''മാ നിഷാദ'' (മനുഷ്യാ നീ കൊല്ലരുത്) എന്ന് കാവ്യം രചിച്ച വാല്‍മീകിയെപ്പോലെ ലോകത്തിനു വിലപ്പട്ട ചി ല പാഠങ്ങള്‍ നല്‍കാനുണ്ട്--കൊല്ലുകയല്ല കാമ്യം, മറക്കാനും സ്‌നേഹിക്കാനും പഠിക്കൂ.

ബറോഡയില്‍ മഹാരാജ സായാജി റാവു സര്‍വകലാശാലയില്‍ നിന്ന് സാമൂഹ്യ സേവനനത്തില്‍ ഒന്നാംക്ലാസും ഡിസ്റ്റിംക്ഷനും നേടി മാസ്റ്റേഴ്‌സ് എടുത്തശേഷം പതിറ്റാണ്ടുകളായി അദ്ദേഹം സാമൂഹ്യ സേവനവുമായി ഊരുചുറ്റുന്നു. മലബാറിലും മദ്ധ്യപ്രദേശിലും മഹാരാഷ്ട്രത്തിലും ആസ്ട്രേലിയക്കടുത്ത് പാപ്പുവ ന്യൂഗിനിയിലും സേവനം ചെയ്തു. അനുഭവങ്ങള്‍,പാളിച്ചകളില്‍ നിന്ന് പാഠങ്ങള്‍ മെനഞ്ഞെടുത്തു.

ഈ മാര്‍ച്ച് 15 നു എഴുപത്തേഴാം ജന്മദിനം ഘോഷിക്കുന്ന ഫാ. ജോസിനെ ഞാന്‍ ആദ്യം കാണുന്നത് കഴിഞ്ഞ ക്രിസ്മസിന് തലേരാത്രി തലശേരി അതിരൂപതയില്‍ പെട്ട കരുവഞ്ചാലിലെ വൈദിക വിശ്രമ മന്ദിരത്തില്‍
വച്ചാണ്.കുടിയേറ്റ മേഖലയിലെ ആ ചെറുപട്ടണം ക്രിസ്മസ് രാത്രിയുടെ ആലസ്യത്തില്‍ മയങ്ങിക്കിടന്നു. പക്ഷെ രാത്രി വൈകിയും കരുണാമയരായ കന്യാസ്ത്രീകള്‍ ഭക്ഷണം വിളമ്പി പ്‌ളേറ്റുകൊണ്ടു മൂടി കാത്തിരുന്നു.

കോട്ടയം ജില്ലയില്‍ പാലാക്കടുത്ത് മണലുങ്കല്‍ കര്‍ഷക കുടുംബമായ നെടുംതകടിയില്‍ ചാക്കോയുടെ പത്തു മക്കളില്‍ നാലാമനാണ് ഫാ.ജോസ്. പിതാവിന്റെ തലമുറയില്‍ പെട്ട പന്ത്രണ്ടു പേരില്‍ ഒരാളേ ജീവിച്ചി
രിപ്പുള്ളൂ. പൂനാ സെമിനാരിയില്‍ പ്രൊഫസര്‍ ആയിരുന്ന ഡോ. സ്‌കറിയ. ജസ്വീറ്റ് ആണ്. യു എസ് ഫെഡറല്‍ പെനിറ്റെന്‍ഷ്യറിയില്‍ കൗണ്‍സലര്‍ ആയിരുന്നു. 94 വയസായി. അദ്ദേഹത്തെ പെന്‍സില്‍വേനിയയിലെ ജസ്വീറ്റ് ഹൗസില്‍ വച്ച് വര്‍ഷങ്ങള്‍ മുമ്പ് കണ്ടത് ഓര്‍മ്മിക്കുന്നു. മറ്റൊരു പിതൃ സഹോദരന്‍ വിവി മാണി ഡിസ്ട്രിക്ട് മജിസ്ട്രേട് ആയിരുന്നു. ജോസിന്റെ സഹോദരങ്ങളില്‍ മൂന്നുപേര്‍ കൂടി ന്യൂയോര്‍ക്കിലേക്ക് കുടിയേറി--മാണി, തോമസ്, ആലിസ്.

ഫാ. ജോസ് മലബാറിലെ കുടിയേറ്റപ്രദേശം തന്റെ സേവന മേഖലയായി തെരഞ്ഞെടുക്കുകയായിരുന്നു. തലശേരി രൂപതയുടെ ആദ്യമെത്രാന്‍ സെബാസ്റ്റിയന്‍ വള്ളോപ്പള്ളിയുടെ അനുഗ്രഹത്തോടെ സെമിനാരിയില്‍ ചേര്‍ന്നു. മാര്‍ വള്ളോപ്പള്ളി തന്നെ 1968 ല്‍ വൈദിക പട്ടം നല്‍കി. കഴിഞ്ഞ ഡിസംബര്‍ 20നു വൈദികവൃത്തി
യുടെ അമ്പത് സുവര്‍വര്‍ഷങ്ങളുടെ ജൂബിലി ഘോഷിക്കുകയുണ്ടായി.തുടക്കത്തില്‍ ഏഴു വര്‍ഷം വിവിധ ഇടവകകളിലായിരുന്നു സേവനം. ആദ്യ ദൗത്യം പൂഞ്ഞാര്‍ രാജാവ് കുടിയേറിയ ആലക്കോട്. ഓലമേഞ്ഞ പള്ളികളില്‍ നിന്ന് ഇടയന്‍ മലയോരങ്ങളില്‍ മൈലുകളോളം നടന്നു വേണം ആടുകളെ കണ്ടെത്താന്‍

പുതിയ ദൗത്യവുമായി 1977ല്‍ മദ്ധ്യപ്രദേശിലെ ഉജ്ജയിനിലേക്കു പോയി. സെമിനാരിയില്‍ തന്നെ പഠിപ്പി ച്ച മാര്‍ ജോണ്‍ പെരുമറ്റം ആണ് അന്നവിടെ ബിഷപ്. ഉജ്ജയിനില്‍ നിന്ന് 60 കി.മീ.അകലെ ഷാജാപ്പൂര്‍ ജില്ലയില്‍ ആഗറില്‍ ഒരു മിഷന്‍ കേന്ദ്രം സ്ഥാപിച്ചു. ചാച്ചനോട് വാങ്ങിയ 25,000 രൂപ ഉപയോഗിച്ച് അവിടെ ആറരയേക്കര്‍ സ്ഥലം വാങ്ങി ഒരുകോണ്‍വെന്റും സ്‌കൂളും ആരംഭിച്ചു. കുഗ്രാമം ആയിരുന്ന ആഗര്‍ ഇന്നൊരു ജില്ലയാണ്. മിഷന്‍ കേന്ദ്രത്തിനു ഇന്ന് കോടികള്‍ വിലമതിക്കുന്ന ആസ്തിയുണ്ട്. ''ജോസച്ചാ നിങ്ങള്‍ ആഗറിലെ ഹീറോ ആണ്,'' എന്ന് ഇപ്പോഴത്തെ ബിഷപ് മാര്‍ ജോര്‍ജ് വടക്കേല്‍ ഒരിക്കല്‍ വിശേഷിപ്പിച്ചു.

വൈദ്യശാസ്ത്രം പഠിച്ചു ആതുര സേവനം ചെയ്യുക എന്നതായിരുന്നു ജീവിതസ്വപനം. സൗത്ത് പസഫിക്കിലെ പപ്പുവ ന്യൂഗിനിയില്‍ പോയത് മെഡിസിന്‍ പഠിക്കാനാണ്. 80 ലക്ഷം (കേരളത്തിന്റെ നാലിലൊന്ന്)) ജനം, പന്ത്രണ്ടു ഭാഷകള്‍, ഭൂരിഭാഗവും ആദിവാസികള്‍. തലസ്ഥാനമായ പോര്‍ട്ട്‌മോര്‍സ്ബി തിരക്കിട്ട തുറമുഖ പട്ടണമാണ്. ഫെറിയില്‍ ഒന്നരമണിക്കൂര്‍ പോയാല്‍ ആസ്ട്രേലിയ വന്‍കരയായി. അവരുമായാണ് അടുത്ത ബന്ധം. 75 വര്‍ഷം മുമ്പ് വരെ ആസ്‌ട്രേലിയയുടെ കീഴില്‍ ആയിരുന്നു. ഇംഗ്ലീഷിന്റെ വകഭേദമായ പിജിന്‍ ഇംഗ്ലീഷ് ആണ് ഭാഷ. ഒരുകാലത്ത് നാട്ടുകാര്‍ നരഭോജികള്‍ ആയിരുന്നുവത്രെ.

പാപുവ ന്യൂഗിനി യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ സ്‌കൂളില്‍ അവികസിത രാജ്യങ്ങളിലെ വിദ്യാര്തഥി
കള്‍ക്കു അഞ്ചു ശതമാനം സീറ്റുകള്‍ റിസര്‍വ് ചെയ്തിട്ടിട്ടുണ്ടെന്നു കണ്ടു പിടിച്ചു. ആര്‍ച്ച്ബിഷപ് ഹെര്‍മന്‍ പൈവുവിന് വൈദികനും ക്രിസ്ത്യാനിയുമായ എന്നെ കണക്കിന് ഇഷ്ടമായി. മാസം ആയിരം ഡോളര്‍ ശമ്പളത്തില്‍ രൂപതയിലെ ഒരു പള്ളിയില്‍ വികാരിയായി നിയമിച്ചു.

പക്ഷെ ഒരു പ്രശനം പ്രാകൃത ഇംഗ്ലീഷ് ആയ പിജിന്‍ പഠിക്കണം. ഒരു സ്ത്രീ ട്യൂട്ടറെ വച്ചു. ''വി മാന്‍ ഫാ.ജോസേ, കം എലോങ്.കണ്‍ട്രി ബിലോങ് ഇന്ത്യ.മാര്‍ കണ്‍ട്രി ബിലോങ് ആസ്‌ടേലിയ,'' എന്ന് വച്ചാല്‍ ഫാ. ജോസ് ആയ ഞാന്‍ ഇന്ത്യയില്‍ നിന്ന് ആസ്‌ടേലിയയിലെ നിങ്ങളെ കാണാന്‍ വന്നിരിക്കുന്നു''എന്നര്‍ത്ഥം. ''എയ് ബാസ്റ്റാര്‍ഡ്'' 'എന്ന് വിളിച്ചാല്‍ അത് അസഭ്യം അല്ല ''എടാ സ്‌നേഹിതാ'' എന്നേ അര്‍ത്ഥമുള്ളൂ. ഒരുമാസം കൊണ്ട് ഞാന്‍ ഭാഷ പഠിച്ചു പള്ളിയില്‍ പ്രസംഗിച്ചു. ആര്‍ച്ബിഷപ്പിന് അല്‍ഭുതമായി.

പപ്പുവ ന്യൂഗിനിയിലെ സാംസ്‌കാരിക ജീവിതവുമായി അടുത്ത് ഇടപഴകി. അവിടത്തെ കലാസാംസ്‌കാരിക നിലവാരം അത്ഭുതപ്പെടുത്തുന്നതായിരുന്നു. കിരിബാത്തിയില്‍ നടന്ന സൗത്ത് പസിഫിക് കലാമേളയില്‍ ഇരുപതു രാഷ്ട്രങ്ങളാണ് പങ്കെടുത്തത്. ചെറുപ്പക്കാരികള്‍ മേല്‍വസ്ത്രം ഒന്നുമില്ലാതെ പുല്ലുകൊണ്ടുള്ള അരയങ്കി മാത്രം ഉടുത്ത് നടത്തിയ നൃത്ത നൃത്യങ്ങള്‍ വിസ്മയിപ്പിക്കുന്നതായിരുന്നു. ''അവര്‍ക്കു അതൊന്നും പ്രശ്‌നനമല്ല. പ്രശ്‌നം നമുക്കാണ്,'' ജോസച്ചന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

യുണിവേസിറ്റിയില്‍ ഒരു അഭിമുഖം മാത്രം. അറിവ് പരിശോധിക്കാനുള്ള ഒരു ചടങ്ങു്. അഞ്ചാം മാസം .അഡ്മിഷന്‍ തരമായി. രണ്ടു വര്‍ഷം പോര്‍ട്ട് മൊര്‍സ്ബിയിലുണ്ടായിരുന്നു. ആസ്ട്രേലിയയില്‍ പര്യടനവും നടത്തി. പക്ഷെ പഠിപ്പു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇടയ്ക്കു അവധിക്കു നാട്ടില്‍ വന്നപ്പോള്‍ ബിഷപ് പറഞ്ഞു ഇനി അങ്ങോട്ട് പോകേണ്ട. ഇവിടെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇവിടെയും പഠിക്കാമല്ലോ.

അങ്ങിനെയാണ് ഗുജറാത്തിലെ ബറോഡയില്‍ പഠിക്കാനെത്തിയത്. അവിടെ പ്രശസ്തമായ എംഎസ് യൂണിവേഴ്‌സിറ്റിയില്‍ നാല് വര്‍ഷം ചെലവഴിച്ചു . ബിഎ.ഓണേഴ്സിന് ഇന്‍ഡസ്ട്രിയല്‍ സൈക്കോളജിയും എംഎസ്ഡബ്‌ള്യുവിനു മെഡിക്കല്‍ സൈക്കോളജിയും ആയിരുന്നു സ്‌പെഷ്യലൈസ് ചെയ്തത്. പഠിത്തം കഴിഞ്ഞു ബറോഡ വിട്ടെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞു ആകസ്മിതമായി അതേ ഡിപ്പാര്‍ട്‌മെന്റില്‍ പ്രൊഫസര്‍ ആയ ഡോ. സുനിത ദിനേശ് നമ്പ്യാരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞു. കാസര്‍കോട്ടെ സെന്‍ട്രല്‍ യുണിവേഴ്‌സി
റ്റിയില്‍ ഒരു സെമിനാറിന് എത്തിയതാണ് അവര്‍.

എങ്കിലും മെഡിസിനോടുള്ള ആഭിമുഖ്യം കൈവിട്ടില്ല. ബോംബേയില്‍ ആള്‍ട്ടര്‍നേറ്റീവ് മെഡിസിനില്‍ എംഡിയും നാച്വറോപതിയില്‍ പിഎച്ഡിയും നേടി. പത്തുവര്‍ഷം ബോംബേയില്‍ ഉണ്ടായിരുന്നു. കര്‍ദിനാള്‍ സൈമണ്‍ പിമന്റ ആര്‍ച്ച്ബിഷപ് ആയിരുന്ന കാലം. പാല്‍ഗര്‍ ജില്ലയിലെ നളസോപ്പാറ മുനിസിപ്പല്‍ അതിര്‍ത്തിയില്‍ ല്‍ താമസിച്ചു കൊണ്ട് രണ്ടു പ്രധാന മേഖലകളില്‍ പ്രവര്‍ത്തിച്ചു. ഒന്ന് ലവ് സിറ്റി ഇന്ത്യ എന്ന ചാരിറ്റബിള്‍ സൊസൈറ്റി സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങി. അഗതികള്‍ക്കും ആലംബഹീനര്‍ക്കും രോഗികള്‍ക്കും സഹായം എത്തിച്ചു. സംഭാവനകള്‍ നികുതിവിമുക്തം ആയിരുന്നതിനാല്‍ പ്രവര്‍ത്തനം സജീവമായി.

നളസോപ്പാറ മുനിസിപ്പല്‍ മേഖലയിലെ കോ ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റികളുടെ ഒരു ഫെഡറേഷനാ
യിരുന്നു അടുത്തത്. അതിന്റെ ജനറല്‍സെക്രട്ടറി എന്ന നിലയില്‍ ആറായിരത്തോളം ഉപഭോക്താക്കളുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ ഇടപെട്ടു പരിഹാരങ്ങള്‍ കണ്ടെത്തി. മുനിസിപ്പല്‍ കൗണ്‍സിലറോ മേയര്‍ തന്നെയോ ആകമായിരുന്നെങ്കിലും തലശേരി രൂപതയില്‍ നിന്ന് വിളി വന്നതിനാല്‍ ഒരു സുപ്രഭാതത്തില്‍ എല്ലാം ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നു.

മെഡിസിന്‍ പഠിച്ചതു കൊണ്ട് പ്രയോജനം ഉണ്ടായി. തിരുവനന്തപരം ലത്തീന്‍ രൂപത പാളയത്ത് തുടങ്ങിയ ജൂബിലി ഹോസ്പിറ്റലില്‍ സൈക്കോളജിസ്റ്റും ചാപ്ലൈനുമായി സേവനം ചെയ്തു. സിസ്റ്റര്‍ ഫിലോമിനയായി
രുന്നു ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍. പുല്ലുവിള സെന്റ് പീറ്റേഴ്സ് ഇടവകയുടെ ചുമതലയും വഹിച്ചു. ''ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും'' എന്നു ക്രിസ്തു പറഞ്ഞതു പോലെ പാവപ്പെട്ട മുക്കുവരെ മനുഷ്യരായി ജീവിക്കുവാന്‍ ഏറെ പ്രയത്‌നിച്ചു. പത്തുവര്‍ഷം ആ സ്ഥാനത്ത് തുടര്‍ന്നു.

കാറോടിച്ചു പോകുമ്പോഴുണ്ടായ ഒരപകടത്തില്‍ നട്ടെല്ലിന് ക്ഷതം സംഭവിവിച്ചതിനാല്‍ തിരുവന്തപുരത്തോടു വിടപറഞ്ഞു മാതൃരൂപതയിലേക്ക് മടങ്ങിവരേണ്ടി വന്നു. അങ്ങനെ സംഭവ ബഹുലമായ ജീവിതത്തിരക്കില്‍ നിന്ന് തല്ക്കാലം മാറിനില്‍ക്കുന്നു. അതിനിടയിലാണ് കഴിഞ്ഞ ഡിസംബറില്‍ പൗരോഹിത്യ സുവര്‍ണ ജൂബിലി വന്നെത്തിയതും ജീവിതത്തെ ജനസേവനത്തിനായി പുനഃപ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചതും. കരുവ
ഞ്ചാലിലെ ശാന്തിഭവനില്‍ തലശ്ശേരി സെമിനാരിയില്‍ റെക്ടര്‍ ആയിരുന്ന ഡോ. ജോര്‍ജ് കൊല്ലക്കൊമ്പില്‍ ആത്മ സുഹൃത്തായുണ്ട്. ചരിത്ര പണ്ഡിതനായ ഡോ.കെഎസ് മാത്യു ആണ് മറ്റൊരു ചിരന്തന സുഹൃത്ത്

നല്ലൊരു വാഗ്മിയും ധ്യാനഗുരുവും ആണ്. പലഭാഷകള്‍ ഹൃദിസ്തം. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ പ്രധാനമന്ത്‌റി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മകനും യു.പി. മന്ത്രിയുമായ സുനില്‍ ശാസ്ത്രിയുടെ ഹിന്ദി പ്രസംഗം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മംഗലപ്പുഴ സെമിനാരിയില്‍ വച്ച് പെണ്ണായി അഭിനയിച്ചു. 2003-2004 ല്‍ 16 എപ്പിസോഡ് വരെ പോയ 'ഷാരോണിലെ പൂക്കള്‍ ' എന്ന സീരിയലിന്റെ നിര്‍മ്മാതാവായി..

'മാ നിഷാദ'; കണ്ണൂരില്‍ നിന്ന് വ്യത്യസ്തനാമൊരു വൈദികപ്രതിഭയുടെ വേറിട്ട ശബ്ദം (കുര്യന്‍ പാമ്പാടി)'മാ നിഷാദ'; കണ്ണൂരില്‍ നിന്ന് വ്യത്യസ്തനാമൊരു വൈദികപ്രതിഭയുടെ വേറിട്ട ശബ്ദം (കുര്യന്‍ പാമ്പാടി)'മാ നിഷാദ'; കണ്ണൂരില്‍ നിന്ന് വ്യത്യസ്തനാമൊരു വൈദികപ്രതിഭയുടെ വേറിട്ട ശബ്ദം (കുര്യന്‍ പാമ്പാടി)'മാ നിഷാദ'; കണ്ണൂരില്‍ നിന്ന് വ്യത്യസ്തനാമൊരു വൈദികപ്രതിഭയുടെ വേറിട്ട ശബ്ദം (കുര്യന്‍ പാമ്പാടി)'മാ നിഷാദ'; കണ്ണൂരില്‍ നിന്ന് വ്യത്യസ്തനാമൊരു വൈദികപ്രതിഭയുടെ വേറിട്ട ശബ്ദം (കുര്യന്‍ പാമ്പാടി)'മാ നിഷാദ'; കണ്ണൂരില്‍ നിന്ന് വ്യത്യസ്തനാമൊരു വൈദികപ്രതിഭയുടെ വേറിട്ട ശബ്ദം (കുര്യന്‍ പാമ്പാടി)'മാ നിഷാദ'; കണ്ണൂരില്‍ നിന്ന് വ്യത്യസ്തനാമൊരു വൈദികപ്രതിഭയുടെ വേറിട്ട ശബ്ദം (കുര്യന്‍ പാമ്പാടി)'മാ നിഷാദ'; കണ്ണൂരില്‍ നിന്ന് വ്യത്യസ്തനാമൊരു വൈദികപ്രതിഭയുടെ വേറിട്ട ശബ്ദം (കുര്യന്‍ പാമ്പാടി)'മാ നിഷാദ'; കണ്ണൂരില്‍ നിന്ന് വ്യത്യസ്തനാമൊരു വൈദികപ്രതിഭയുടെ വേറിട്ട ശബ്ദം (കുര്യന്‍ പാമ്പാടി)'മാ നിഷാദ'; കണ്ണൂരില്‍ നിന്ന് വ്യത്യസ്തനാമൊരു വൈദികപ്രതിഭയുടെ വേറിട്ട ശബ്ദം (കുര്യന്‍ പാമ്പാടി)
Join WhatsApp News
Me2 2019-03-02 13:01:15
 എല്ലാ അച്ചന്മാരുടെയും ഡി എൻ എ റിപ്പോർട്ട് എടുത്തിട്ട് അത് ഏതെങ്കിലും ഇടവകയിലുള്ള സ്ത്രീകളിൽ ഉണ്ടോ എന്ന് പരിശോധിച്ചിട്ടു മാത്രമേ അവരെ വിശുദ്ധന്മാരായി പ്രഖ്യാപിക്കാവു . കുര്യൻ പാമ്പാടി ലേഖനങ്ങൾ എഴുതുന്നതിന് മുൻപ് അതുകൂടി ചെയ്യിതിരിക്കണം . ഞങ്ങൾക്ക് ഇപ്പോൾ കർത്താവിനെ പോലും വിശ്വാസമില്ലാതായിരിക്കുകയാണ് .. ഫ്രാൻക്, സിൻസിയർ, ട്രൂത്ത്  എന്നൊക്കെ പേരിട്ട് രക്ഷപെടാം എന്ന് ഇനി ആരും വിചാരിക്കണ്ട 

josecheripuram 2019-03-02 17:35:02
I will tell you a story about a  priest invited to a nudist colony for a function.The priest thought that he is going to a place  where everyone is naked.It would be inappropriate to go in his traditional clothing,so he went naked.The nudists thought that we are inviting a Priest,a respectable person let's dress up in three piece suit.(Just imagine what would be the condition of the priest).
josecheripuram 2019-03-02 21:06:30
This is where our discrimination starts,In this picture he is surrounded by bare breasted women&says this is the culture.OK,where are the men in that culture who should be bare bottom?
josecheripuram 2019-03-02 21:22:17
The priest told the women that it's not appropriate to  be bare breasted,cover your breasts.They removed their under clothes(that means the clothes thy were wearing below waist)&covered their breasts.
Jack Daniel 2019-03-02 23:23:48
ജോസ് ചെരിപുരം എഴുതാനുള്ള കമന്റ് എല്ലാം കൂടി വെള്ളിയാഴ്ച വൈകിട്ട് എഴുതും. എന്റ  സുഹൃത്താണ് .റ്റ ഇരിപ്പിൽ നൂറു കമെന്റ് വരെ ഇങ്ങു പോരും .  ഓക്കേ ബഡി .. കീപ് ഗോയിങ്
josecheripuram 2019-03-03 15:19:40
Jack Daniel was my best buddy,Now I have a friend Absolute,which does not raise your sugar as much as Liquors.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക