Image

ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്റെ ജനറല്‍ ബോഡിയും തെരെഞ്ഞെടുപ്പും 31-നു

Published on 03 March, 2019
ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്റെ ജനറല്‍ ബോഡിയും തെരെഞ്ഞെടുപ്പും 31-നു
ന്യു യോര്‍ക്ക്: ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷനില്‍ ഏപ്രിലിനു മുന്‍പ് ഇലക്ഷന്‍ നടത്തണമെന്ന കോടതി ഉത്തരവ് അനുസരിച്ച് സെക്രട്ടറി സജി പോത്തന്‍ ജനറല്‍ ബോഡി യോഗത്തിനും മൂന്നു ഡയറക്ടര്‍മാരുടെ ഇലക്ഷനും നോട്ടീസ് നല്കി.

മാര്‍ച്ച് 31-നു 5 മണിക്കു കോങ്കേഴ്‌സിലുള്ള സാഫ്രണ്‍ റെസ്റ്റോറന്റിലാണു ജനറല്‍ ബോഡി യോഗംചേരുക (97 റൂട്ട് 303, കോങ്കേഴ്‌സ്, ന്യു യോര്‍ക്ക്-10920). 

ബോര്‍ഡ് മെംബര്‍മാരായി പെയ്ഡ് അംഗങ്ങള്‍ക്ക് നോമിനേഷന്‍ നല്കാം. ആവശ്യമെങ്കില്‍ ജനറല്‍ ബോഡിയില്‍ ഇലക്ഷന്‍ നടക്കും.

മല്‍സരിക്കുന്നവര്‍ മാര്‍ച്ച് 22-നു മുന്‍പ് നോമിനേഷനുകള്‍ സെക്രട്ടറിക്കു അയച്ചിരിക്കണം.വിലാസം: സെക്രട്ടറി, ഹഡ്‌സന്‍ വാലി മലയാളി അസോസിയേഷന്‍, 15 ഡറം ലെയ്ന്‍, സഫേണ്‍, ന്യു യോര്‍ക്ക്-10901

വിവരങ്ങള്‍ക്ക് സെക്രട്ടറിയെ ബന്ധപ്പെടുക: 845-642-9161
Join WhatsApp News
vayanakkaran 2019-03-03 08:57:02
ഹഡ്സൺ വാലി മലയാളി അസോസിയേഷനിലെ എല്ലാ ലൈഫ് മെമ്പേഴ്സിനും ജനറൽ ബോഡി മീറ്റിംഗ് & എലെക്ഷൻ നോട്ടീസ് ബൈലോ അനുസരിച്ചു ഒരു മാസത്തിനു മുൻപ് അയച്ചിരിക്കണം. അയച്ചീട്ടില്ലങ്കിൽ ദയവു ചെയ്ത് മീറ്റിംഗ് നടത്തരുത്. ഇനിയും അറിഞ്ഞോണ്ട് കേസിനും വഴക്കിനും പോകുവാൻ ഇട വരരുത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക