Image

വര്‍ഷങ്ങള്‍ക്ക് ശേഷം ജഗതി സിനിമയില്‍!! കബീറിന്റെ ദിവസങ്ങള്‍, താരത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

Published on 03 March, 2019
വര്‍ഷങ്ങള്‍ക്ക് ശേഷം ജഗതി സിനിമയില്‍!! കബീറിന്റെ ദിവസങ്ങള്‍, താരത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

ഏഴു വര്‍ഷത്തിനു ശേഷം ജഗതി വീണ്ടും വെള്ളിത്തിരയില്‍ തിരിച്ചെത്തുന്നു. ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ലഭിച്ച ഒരു ഞായറാഴ്ച എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ശരത് ചന്ദ്രന്‍ നിര്‍മിച്ച്‌ സംവിധാനം ചെയ്യുന്ന ചിത്രമായ കബീറിന്റെ ഞായറാഴ്ച എന്ന ചിത്രത്തിലൂടെയാണ് ജഗതിയുടെ രണ്ടാം വരവ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജഗതി ലൊക്കേഷനില്‍ എത്തിയിട്ടുണ്ട്. താരത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുണ്ട്.


ശരത് ചന്ദ്രന്‍ നിര്‍മിച്ച്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് ശ്രീകുമാറാണ്. മുരളി ചന്ദ്, ഭരത്, റേച്ചല്‍, ഡേവിഡ്, സുധീര്‍ കരമന, മേജര്‍ രവി, ബിജുക്കുട്ടന്‍, കൈലാഷ്, താരകല്യാണ്‍, സോന നായര്‍, ജിലു ജോസഫ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹരിനാരായണന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ്, അല്‍ഫോസ് ജോസഫ്, അനിത ഷേയ്ഖ് എന്നിവരാണ് സംഗീതം നല്‍കുന്നത്.


2012 ല്‍ ഉണ്ടായ കാര്‍ അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റിരുന്നു. തുടര്‍ന്ന് കഴിഞ്ഞ 7 വര്‍ഷങ്ങളായി അദ്ദേഹം ചികിത്സയില്‍ തുടരുകയാണ്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അദ്ദേഹം വീണ്ടും ഫ്രെയിമില്‍ വരുന്നത്. എം പദ്മകുമാറിന്റെ തിരുവമ്ബാടി തമ്ബാന്റെ സെറ്റില്‍ നിന്ന് അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ ഇടപ്പാതിയുടെ സെറ്റിലേയ്ക്ക് പോകവെയായിരുന്നു അപകടം സംഭവിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക