Image

ശ്രദ്ധ കപൂറിന് പിറന്നാള്‍ സമ്മാനവുമായി സാഹോയുടെ പുതിയ മേക്കിങ് വീഡിയോ

Published on 03 March, 2019
ശ്രദ്ധ കപൂറിന് പിറന്നാള്‍ സമ്മാനവുമായി സാഹോയുടെ പുതിയ മേക്കിങ് വീഡിയോ

ഹൈദരാബാദ്: ബാഹുബലി സീരിസിനു ശേഷമുളള പ്രഭാസിന്റെ സാഹോ റിലീസിങ്ങിനൊരുങ്ങുകയാണ്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന സൂപ്പര്‍ താര ചിത്രത്തിനായി ഏറെ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബോളിവുഡ് താരസുന്ദരി ശ്രദ്ധ കപൂറാണ് സിനിമയില്‍ നായികയായി എത്തുന്നത്.

ശ്രദ്ധ കപൂറിന്റെ ജന്മദിനത്തിനോടനുബന്ധിച്ച്‌ പുതിയ മേക്കിങ്ങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സാഹോയുടെ നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍സാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സാഹോയിലെ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍ക്കൊളളിച്ചുളള ഒരു മേക്കിങ് വീഡിയോ ആണ് ഇറങ്ങിയിരിക്കുന്നത്. നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, ജാക്കി ഷെറോഫ്, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക