Image

ത്വക് രോഗം: മാതാവിനേയും മകനേയും വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു

പി.പി. ചെറിയാന്‍ Published on 03 March, 2019
ത്വക് രോഗം: മാതാവിനേയും മകനേയും വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു
ഡാളസ്: എല്‍പാറസാ വിമാനത്തില്‍ നിന്നും ഡാളസിലേക്ക് പുറപ്പെടാനിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സില്‍ നിന്നും ജന്മനാ ഉണ്ടായിരുന്ന ത്വക് രോഗത്തിന്റെ പേരില്‍ ഇറക്കിവിട്ടു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ശരീരത്തിലും മുഖത്തും ചുവന്നു തടിച്ച പാടുകളുള്ള ഇവരെ കുറിച്ച് മറ്റു യാത്രക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് വിമാന ജോലിക്കാര്‍ ഇവരെ ഇറക്കിവിടാന്‍ നിര്‍ബന്ധിതരായത്. ഇവരെ യാത്ര തുടരാന്‍ അനുവദിക്കണമെന്ന ജീവനക്കാരുടെ ആവശ്യം യാത്രക്കാര്‍ ചെവിക്കൊണ്ടില്ല.

മിലിട്ടറിയിലായിരുന്ന ഭര്‍ത്താവ് ഡാളസില്‍ നിന്നും ആക്ടീവ് ഡ്യൂട്ടിയില്‍ പോകുന്നതിനു മുമ്പ് യാത്രപറയുന്നതിനായിരുന്നു ഇവര്‍ ഡാളസിലേക്കു പുറപ്പെട്ടത്. മാതാവ് ജോര്‍ദാന്‍ ഫ്‌ളേക്കും, കുട്ടി ജല്‍സണും ജന്മനാതന്നെ ത്വക് രോഗം ഉണ്ടായിരുന്നതായും, എന്നാല്‍ ഡോക്ടര്‍മാര്‍ വിമാനത്തില്‍ സഞ്ചരിക്കുന്നതിനു അനുമതി നല്‍കിയിരുന്നുവെന്നും മാതാവ് പറഞ്ഞു.

തന്റെ ജീവിതത്തില്‍ ഇതു ആദ്യ അനുഭവമാണെന്നും ഇതു വല്ലാതെ തങ്ങളെ വേദനിപ്പിച്ചതായും ജോര്‍ദാന്‍ പറഞ്ഞു.

എന്നാല്‍ മാതാവിനേയും മകനേയും വിമാനത്തില്‍ നിന്നും ഇറക്കി അവര്‍ക്ക് താമസിക്കുന്നതിനു സൗകര്യം ഒരുക്കിയതായും, മറ്റൊരു വിമാനത്തില്‍ കയറ്റിവിട്ടതായും വിമാനാധികൃതര്‍ അറിയിച്ചു. സംഭവനത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അധികൃതര്‍ പറഞ്ഞു.

ശരീരത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നു എന്ന പരാതിയെ തുടര്‍ന്നു വിമാനത്തില്‍ നിന്നും യാത്രക്കാരനെ ഇറക്കിവിട്ട സംഭവം ഈയിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 


ത്വക് രോഗം: മാതാവിനേയും മകനേയും വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു
ത്വക് രോഗം: മാതാവിനേയും മകനേയും വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക