Image

നോര്‍ത്‌ ടെക്‌സസ്‌ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി സ്ഥാനമേറ്റു

Published on 03 March, 2019
നോര്‍ത്‌ ടെക്‌സസ്‌ ഇന്ത്യന്‍ അമേരിക്കന്‍  നേഴ്‌സസ്‌ അസോസിയേഷന്‍  എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി സ്ഥാനമേറ്റു

ടെക്‌സസ്‌: നോര്‍ത്‌ ടെക്‌സസ്‌ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ്‌ അസോസിയേഷന്റെ (ഐ എ എന്‍ എ എന്‍ ടി) 2019ലെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി ജനുവരി 12 ന്‌ ടെക്‌സസ്‌ ഇര്‍വിംഗിലെ ഹില്‍ടോപ്‌ ഇന്ത്യന്‍ കുസിന്‍ ബാങ്ക്വറ്റ്‌ ഹാളില്‍ യോഗം ചേര്‍ന്നു. 

 പുതുവര്‍ഷആഘോഷങ്ങലോടനുബന്ധിച്ച്‌ പുതിയ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി സ്ഥാനമേറ്റു.

 എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയുടെ സ്ഥാനാരോഹണചടങ്ങുകള്‍ക്ക്‌ മുമ്പ്‌ ജനറല്‍ബോഡിയും സമ്മേളിച്ചിരുന്നു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ്‌ ഹരിദാസ്‌ തങ്കപ്പന്‍ പുതിയ പ്രസിഡന്റ്‌ മഹേഷ്‌ പിള്ളയെ പരിചയപ്പെടുത്തി. 

തുടര്‍ന്ന്‌ പ്രസിഡന്റ്‌ മഹേഷ്‌ പിള്ള ടീമംഗങ്ങളെ പരിചയപ്പെടുത്തി. ഡോ. നിഷ ജേക്കബ്‌ (വൈസ്‌പ്രസിഡന്റ്‌), റീന ജോണ്‍ (സെക്രട്ടറി), അഞ്‌ജു ബിജ്‌ലി(ട്രഷറര്‍), ഷെല്ലി തോമസ്‌(ബൈലോസ്‌ ചെയര്‍), ഡോ. ജിജി വറുഗീസ്‌(പബ്ലിക്‌ റിലേഷന്‍ ആന്‍ഡ്‌ കമ്മ്യൂണിക്കേഷന്‍ ചെയര്‍), കവിത നായര്‍ (മെമ്പര്‍ഷിപ്‌ ചെയര്‍), ഏഞ്ചല്‍ ജ്യോതി(മെമ്പര്‍ഷിപ്‌ കോചെയര്‍), മേഴ്‌സി അലക്‌സാണ്ടര്‍(ഫണ്ട്‌ റെയ്‌സിംഗ്‌ ചെയര്‍), ലിഫി ചെറിയാന്‍(എഡിറ്റോറിയല്‍ ബോര്‍ഡ്‌ ചെയര്‍), ആനി തങ്കച്ചന്‍(സോഷ്യല്‍ ആന്‍ഡ്‌ കള്‍ചറല്‍ പ്രോഗ്രാം ചെയര്‍), ഡോ.വിഷ്‌ണുമായ ഉപാധ്യായ്‌ (അഡ്വാന്‍സ്‌ പ്രാക്‌ടീസ്‌ രജിസ്റ്റേഡ്‌ നേഴ്‌സസ്‌ ചെയര്‍), വിജി ജോര്‍ജ്‌(പ്രൊഫഷണല്‍ ഡവലപ്‌മെന്റ്‌ആന്‍ഡ്‌ എജുക്കേഷന്‍ കമ്മിറ്റി ചെയര്‍), ശാന്താ പിള്ളൈ(അവാര്‍ഡ്‌സ്‌ ആന്‍ഡ്‌ സ്‌കോളര്‍ഷിപ്‌സ്‌ ചെയര്‍) എന്നിവരാണ്‌ പുതിയ എക്‌സിക്യൂട്ടീവ്‌ ബോര്‍ഡ്‌ അംഗങ്ങള്‍. 

ഹരിദാസ്‌ തങ്കപ്പന്‍, ഡോ. ജാഖി മിഖായേല്‍, ആനി മാത്യു, മേരി ഏബ്രഹാം, എല്‍സമ്മ പുളിന്തിട്ട എന്നിവര്‍ അഡൈ്വസറി ബോര്‍ഡ്‌ അംഗങ്ങളാണ്‌.


നോര്‍ത്‌ ടെക്‌സസ്‌ ഏരിയയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജരായ നേഴ്‌സുമാര്‍ക്ക്‌ പ്രൊഫഷണല്‍ നേട്ടങ്ങള്‍ക്ക്‌ അവസരമൊരുക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യുമെന്ന്‌ സ്ഥാനമേറ്റ ഭാരവാഹികള്‍ പറഞ്ഞു. 

 ഇന്ത്യന്‍വംശജരായ കൂടുതല്‍ നേഴ്‌സുമാരെ സംഘടനയില്‍ അംഗങ്ങളാക്കുന്നതിനുള്ള പ്ലാനുകള്‍ യോഗം ചര്‍ച്ചചെയ്‌തു. 

ഭാവിയില്‍ അംഗങ്ങള്‍ക്ക്‌ ഇ ന്യൂസ്‌ ലെറ്റേഴ്‌സ്‌ അയക്കുന്നതും കൂടുതല്‍ അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതുമടക്കമുള്ള കാര്യങ്ങള്‍ പ്രസിഡന്റ്‌ ഹരിദാസ്‌ തങ്കപ്പന്‍ പ്രസംഗത്തില്‍ പങ്കുവച്ചു. ഡോ. നിഷ ജേക്കബിന്റെ കൃതജ്ഞതയോടെ പരിപാടികള്‍ സമാപിച്ചു. 
Join WhatsApp News
vincent emmanuel 2019-03-04 12:27:54
state governments control Nursing Boards in each state. They make the rules on certification, disciplinary actions and sets nursing curriculum in nursing colleges. Every nursing assn. in USA should put one of their members  on the state nursing Board. PIANO in Philadelphia did. It is a political appointment which goes thru the governor. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക