Image

മാഡ് ഡാഡായി ലാല്‍

Published on 18 April, 2012
മാഡ് ഡാഡായി ലാല്‍
സ്‌നേഹത്തിന്റെ പര്യായമാണ് പാലച്ചുവട്ടില്‍ ഗീവര്‍ഗീസ് കുര്യാക്കോസ് ഈശോ. ഭാര്യ അന്നാമ്മയ്ക്ക് അദ്ദേഹം എത്രയും സ്‌നേഹം നിറഞ്ഞ ഭര്‍ത്താവ്. ഏക മകള്‍ മറിയാമ്മയ്ക്ക് സ്‌നേഹനിധിയായ അച്ഛന്‍.. ഇവരുടെ സന്തുഷ്ട കുടുംബത്തിലേക്ക് മറ്റുള്ളവര്‍ കടന്നുവരുമ്പോഴുണ്ടാകുന്ന പുതിയ ബന്ധങ്ങളും അത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളുമാണ് മാഡ് ഡാഡിലൂടെ പറയുന്നത്. പ്രശസ്ത പരസ്യസംവിധായിക രേവതി എസ്. വര്‍മ്മ മലയാളത്തില്‍ ആദ്യമായി ഒരുക്കുന്ന ചിത്രമാണ് മാഡ് ഡാഡ്. സൂര്യജ്യോതിക ജോഡിയെ പ്രധാന കഥാപാത്രങ്ങളാക്കി 'ജൂണ്‍ ഞ' ആയിരുന്നു രേവതിയുടെ ആദ്യ ചിത്രം.

ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായി ചിത്രത്തില്‍ മേഘ്‌നരാജും ഏക മകളായി നസ്‌റിയയും അഭിനയിക്കുന്നു. ഡോ റസിയ എന്ന കഥാപാത്രമായി പത്മപ്രിയയും ചിത്രത്തിലുണ്ടാവും. ശ്രീജിത് വിജയിയാണ് നസ്‌റിയയുടെ നായകന്‍. 

വിജയരാഘവന്‍, ജനാര്‍ദനന്‍, അശോകന്‍, സലിം കുമാര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. പി.എന്‍.വി അസോസിയേറ്റ്‌സിന്റെ ബാനറില്‍ പി.എന്‍ വേണുഗോപാലാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രദീപ് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് അലക്‌സ് പോളിന്റേതാണ് സംഗീതം.

മാഡ് ഡാഡായി ലാല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക