Image

നജീബിന്റെ മകളുടെ വിവാഹത്തിന് ബെന്യാമിന്‍ എത്തി

Published on 04 March, 2019
നജീബിന്റെ മകളുടെ വിവാഹത്തിന് ബെന്യാമിന്‍ എത്തി
ആടുജീവിതത്തിലെ നജീബിനെ കാണാന്‍ വീണ്ടും നോവലിസ്റ്റ് ബെന്യാമിനെത്തി. നജീബിന്റെ മകളുടെ വിവാഹത്തിനായിരുന്നു ബെന്യാമിന്റെ വരവ്. ആലപ്പുഴയിലെ ആറാട്ടുപുഴയില്‍ വച്ച് ഞായറാഴ്ചയായിരുന്നു വിവാഹം. വിവാഹവിവരം ഫേസ്ബുക്കിലൂടെ ബെന്യാമിന്‍ തന്നെയാണ് തന്റെ ആരാധകരെ അറിയിച്ചത്. കുടുംബത്തിനൊപ്പം നിന്നു ചിത്രമെടുക്കുകയും വിവാഹസദ്യ കഴിക്കുകയും ചെയ്തിട്ടാണ് നോവലിസ്റ്റ് മടങ്ങിയത്.
കേരളത്തിലെ പുസ്തകവായനക്കാരെ ത്രസിപ്പിക്കുകയും വായനക്കാരല്ലാത്തവരെ പുസ്തകങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്ത നോവലാണ് ആടുജീവിതം. മണലാരണ്യത്തില്‍ ആലപ്പുഴക്കാരന്‍ നജീബ് അനുഭവിച്ച് തീര്‍ത്ത ദുരിതക്കയത്തിന്റെ ആഴം കണ്ട് ഉള്‍ക്കിടിലം കൊണ്ടവരാണ് പലരും. കാലങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും നജീബിന്റെ ജീവിതം ബെന്യാമിന്റെ കരുത്തുറ്റ അക്ഷരങ്ങളിലൂടെയാണ് അനുഭവിച്ചറിഞ്ഞത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക