Image

ഡാളസ്സില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 9 ശനിയാഴ്ച

പി.പി. ചെറിയാന്‍ Published on 04 March, 2019
ഡാളസ്സില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 9 ശനിയാഴ്ച
ഡാളസ്: അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം ഡാളസ്സില്‍ മാര്‍ച്ച് 9ന് ആചരിക്കുന്നു. കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നു. വേള്‍ഡ് ഡെ പ്രെയറിന് ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്നത് മസ്ക്വിറ്റ്  സെന്റ് മേരീസ് മലങ്കര  കത്തോലിക്ക ചര്‍ച്ചാണ്.

 സമൂഹത്തിലെ അശരണരും ആലംബഹീനരുമായ ജനസമൂഹത്തിന്റെ ഉന്നമനത്തിനായിട്ടുള്ള നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിച്ചു വരുന്ന എക്യൂമെനിക്കല്‍ ഫോലോഷിപ്പിന്റെ വഴിത്താരയിലെ നാഴിക കല്ലുകളിലൊന്നാണ് ലോകപ്രാര്‍ത്ഥനാ ദിനം ഈവര്‍ഷത്തെ ചിന്താവിഷയമായ ( Jesus' parable of the Great Dinner (in Lk. 14:15–24) with the theme "Come – Everything is Ready") 'കംഎവരിതിംഗ് ഈസ് റെഡി'  വി.വേദപുസ്തകത്തിലെ വചനങ്ങളെ അടിസ്ഥാനമാക്കിയാണ്.

ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരസ്പരം മനസ്സിലാക്കി അവയെ ദൈവ സന്നിധിയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നതിനായി പ്രത്യേകം വേര്‍തിരിപ്പിച്ചിരുന്നു ദിനമാണ് വേള്‍ഡ് ഡെ പ്രെയര്‍. എല്ലാ വര്‍ഷവും, മാര്‍ച്ച് മാസത്തെ ആദ്യ വെള്ളിയാഴ്ചയാണ് ഈ ദിനമായി ആചരിക്കുന്നത്.

ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥനയില്‍ ഡാളസ് ഫോര്‍ട്ട് വത്തിലെ എല്ലാ ്രൈകസ്തവ ദേവാലയങ്ങളിലേയും സ്ത്രീകള്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് Rev. Fr. Mathai Mannorvadakkathil
Ph: (240) 640-9720 (C)Email parish@dallasstmarys.org ബന്ധപ്പെടേണ്ടതാണ്.

ഡാളസ്സില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 9 ശനിയാഴ്ചഡാളസ്സില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 9 ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക