Image

നോര്‍ത്ത് അമേരിക്ക - യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനദിനം ആചരിച്ചു

പി.പി. ചെറിയാന്‍ Published on 04 March, 2019
നോര്‍ത്ത് അമേരിക്ക - യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനദിനം ആചരിച്ചു
ഡാളസ്: നോര്‍ത്ത് അമേരിക്ക - യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ ആത്മീകവും ഭൗതീകവുമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സഭാംഗങ്ങളില്‍ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ എല്ലാവര്‍ഷവും മാര്‍ച്ച് മാസം ഒന്നാം ഞായറാഴ്ച ഭദ്രാസന ദിനമായി ആചരിക്കുന്നതിന്റെ ഭഗമായി നോര്‍ത്ത് അമേരിക്കയിലെ എല്ലാ ഇടവകകളിലും പ്രത്യേക പ്രാര്‍ത്ഥനകളും, ധനശേഖരണവും നടത്തി.

മാര്‍ച്ച് മൂന്നാം തീയതി ഞായറാഴ്ച ഭദ്രാസന ദിനത്തോടനുബന്ധിച്ച് ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ നടന്ന ആരാധനകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഒക്കലഹോമ മാര്‍ത്തോമാ ഇടവക വികാരിയും, സെന്റര്‍ മാര്‍ത്തോമാ സണ്‍ഡേ സ്കൂള്‍ പ്രസിഡന്റുമായ റവ. തോമസ് ജോസഫ് മുഖ്യ കാര്‍മികത്വം വഹിച്ചു. റവ. മാത്യു ജോസഫ് (മനോജ് അച്ചന്‍) സഹകാര്‍മികനായിരുന്നു. പ്രാരംഭ പ്രാര്‍ത്ഥനകള്‍ക്ക് സണ്ണിവെയ്ല്‍ സിറ്റി മേയറും ഇടവക ലീഡറുമായ  സജി ജോര്‍ജ്, ഭദ്രാസന അസംബ്ലി അംഗം സഖറിയാ തോമസ് (സാം) എന്നിവര്‍ നേതൃത്വം നല്‍കി.

ഭദ്രാസനം ഏറ്റെടുത്ത് നടത്തുന്ന വിവിധ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സഭാംഗങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും ഭദ്രാസനാധിപന്‍ റൈറ്റ് റവ.ഡോ. ഐസക് മാര്‍ പീലക്‌സിനോസ്, ഭദ്രാസന ഭാരവാഹികള്‍, അസംബ്ലി മെമ്പര്‍ എന്നിവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും റവ. തോമസ് ജോസഫ് അഭ്യര്‍ത്ഥിച്ചു. ഇടവക സെക്രട്ടറി ഈശോ തോമസ് (കൊച്ചുമോന്‍) അതിഥികള്‍ക്ക് സ്വാഗതം ആശംസിക്കുകയും, പരിചയപ്പെടുത്തുകയും ചെയ്തു.

നോര്‍ത്ത് അമേരിക്ക - യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനദിനം ആചരിച്ചു
നോര്‍ത്ത് അമേരിക്ക - യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനദിനം ആചരിച്ചു
നോര്‍ത്ത് അമേരിക്ക - യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനദിനം ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക