Image

നോര്‍ത്ത് അമേരിക്ക ഭദ്രാസന സേവികാസംഘം ദേശീയ കോണ്‍ഫറന്‍സ് ഹൂസ്റ്റണില്‍ കിക്ക് ഓഫ് ചടങ്ങുകള്‍ വര്‍ണാഭമായി.

ജീമോന്‍ റാന്നി Published on 05 March, 2019
നോര്‍ത്ത് അമേരിക്ക ഭദ്രാസന സേവികാസംഘം ദേശീയ കോണ്‍ഫറന്‍സ് ഹൂസ്റ്റണില്‍  കിക്ക് ഓഫ് ചടങ്ങുകള്‍ വര്‍ണാഭമായി.
ഹൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സേവികാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 19മതു ഭദ്രാസന 
സേവികാസംഘം കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. 2019 ഒക്ടോബര്‍ 1013 (വ്യാഴം മുതല്‍ ഞായര്‍) വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന കോണ്‍ഫറന്‍സിന്റെ കിക്ക് ഓഫ്  നടത്തി. മാര്‍ച്ച് 2നു ശനിയാഴ്ച രാവിലെ ട്രിനിറ്റി ദേവാലയത്തില്‍ നടന്ന സൗത്ത് വെസ്റ്റ് റീജിയണല്‍ കോണ്‍ഫറന്‍സിനോടനുബന്ധിച്ചായിരുന്നു ചടങ്ങുകള്‍.   

ഭദ്രാസന സേവികാസംഘം വൈസ് പ്രസിഡണ്ട് റവ. ഷിബി വര്‍ഗീസ്, സെക്രട്ടറി ജോളി ബാബു എന്നിവര്‍ ചേര്‍ന്ന് കോണ്‍ഫറന്‍സ് ലോഗോ അനാവരണം ചെയ്തു.

സീനാ ജോര്‍ജില്‍ (ട്രിനിറ്റി ഇടവക) നിന്ന് ട്രിനിറ്റി ഇടവക അസി.വികാരി റവ. ഫിലിപ്പ് ഫിലിപ്പും , മറിയാമ്മ ജോണില്‍  (ഡാളസ് സെഹിയോന്‍) നിന്ന്  ഭദ്രാസന സെക്രട്ടറി ജോളി ബാബുവും മറീന മാത്യു വില്‍ നിന്ന് ( ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ )  ജന.കണ്‍വീനര്‍  മറിയാമ്മ തോമസും   ആദ്യ  രജിസ്‌ട്രേഷന്‍ ഫോമുകള്‍ സ്വീകരിച്ച് റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നടത്തി.   കോണ്‍ഫറന്‍സിനോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ  അഡ്വെര്‍ടൈസ്‌മെന്റ് കിക്കോഫിന്റെ  ഭാഗമായി ആദ്യത്തെ  അഡ്വെര്‍ടൈസ്‌മെന്റ് ഫോം ഇടവക വികാരി റവ. ജേക്കബ് പി.തോമസ് ഇടവകാംഗങ്ങളായ പി.എം. ജോണ്‍  അച്ചാമ്മ ജോണ്‍ ദമ്പതികളില്‍ നിന്ന് ഏറ്റുവാങ്ങി.     


ഹൂസ്റ്റണ്‍ ട്രിനിറ്റി മാത്തോമ്മ ഇടവക സേവികാസംഘം ആതിഥേയത്വം വഹിക്കുന്ന കോണ്‍ഫറന്‍സിനു ഭദ്രാസന എപ്പിസ്‌കോപ്പ ഡോ. ഐസക് മാര്‍ 
പീലക്‌സിനോസ് എപ്പിസ്‌കോപ്പ, മാര്‍ത്തോമാ സേവികാ സംഘം പ്രസിഡന്റ് ഡോ.ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ, ആനി കോശി, നീതി പ്രസാദ്,  തുടങ്ങിയവര്‍ മുഖ്യ നേതൃത്വം നല്‍കും. 

'ണീാലി മ െഅഴലിെേ ീള ഘശളല' (സ്ത്രീകള്‍ ജീവന്റെ വാഹകര്‍) എന്ന മുഖ്യ ചിന്ത വിഷയത്തെ അധികരിച്ചു പഠനങ്ങളും ചര്‍ച്ചകളും നടക്കും.  

അമേരിക്കയിലെയും കാനഡയിലെയും വിവിധ ഇടവകകളില്‍ നിന്നായി 400 ല്‍ പരം വനിതകളെ കോണ്ഫറന്‍സില്‍ പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 

റവ. ജേക്കബ് പി. തോമസ് (വികാരി) റവ. ഫിലിപ്പ് ഫിലിപ്പ് (അസി. വികാരി) മറിയാമ്മ തോമസ് (ജന.കണ്‍വീനര്‍) ഷെറി റജി ( സെക്രട്ടറി) ലിസ്സി രാജന്‍ (ട്രഷറര്‍) ദീനാമ്മ മാത്യു
(രജിസ്‌ട്രേഷന്‍) ഷീജാ ജോസ് (സുവനീര്‍) തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തനമാരംഭിച്ചു. 


റിപ്പോര്‍ട്ട്; ജീമോന്‍ റാന്നി

നോര്‍ത്ത് അമേരിക്ക ഭദ്രാസന സേവികാസംഘം ദേശീയ കോണ്‍ഫറന്‍സ് ഹൂസ്റ്റണില്‍  കിക്ക് ഓഫ് ചടങ്ങുകള്‍ വര്‍ണാഭമായി.നോര്‍ത്ത് അമേരിക്ക ഭദ്രാസന സേവികാസംഘം ദേശീയ കോണ്‍ഫറന്‍സ് ഹൂസ്റ്റണില്‍  കിക്ക് ഓഫ് ചടങ്ങുകള്‍ വര്‍ണാഭമായി.നോര്‍ത്ത് അമേരിക്ക ഭദ്രാസന സേവികാസംഘം ദേശീയ കോണ്‍ഫറന്‍സ് ഹൂസ്റ്റണില്‍  കിക്ക് ഓഫ് ചടങ്ങുകള്‍ വര്‍ണാഭമായി.നോര്‍ത്ത് അമേരിക്ക ഭദ്രാസന സേവികാസംഘം ദേശീയ കോണ്‍ഫറന്‍സ് ഹൂസ്റ്റണില്‍  കിക്ക് ഓഫ് ചടങ്ങുകള്‍ വര്‍ണാഭമായി.നോര്‍ത്ത് അമേരിക്ക ഭദ്രാസന സേവികാസംഘം ദേശീയ കോണ്‍ഫറന്‍സ് ഹൂസ്റ്റണില്‍  കിക്ക് ഓഫ് ചടങ്ങുകള്‍ വര്‍ണാഭമായി.നോര്‍ത്ത് അമേരിക്ക ഭദ്രാസന സേവികാസംഘം ദേശീയ കോണ്‍ഫറന്‍സ് ഹൂസ്റ്റണില്‍  കിക്ക് ഓഫ് ചടങ്ങുകള്‍ വര്‍ണാഭമായി.നോര്‍ത്ത് അമേരിക്ക ഭദ്രാസന സേവികാസംഘം ദേശീയ കോണ്‍ഫറന്‍സ് ഹൂസ്റ്റണില്‍  കിക്ക് ഓഫ് ചടങ്ങുകള്‍ വര്‍ണാഭമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക