Image

ശിവാജി ജയന്തി ആഘോഷങ്ങള്‍ക്കൊരുങ്ങി ലോസ് ആഞ്ചെലെസ്

പ്രസാദ് പി Published on 05 March, 2019
ശിവാജി ജയന്തി ആഘോഷങ്ങള്‍ക്കൊരുങ്ങി                                       ലോസ്  ആഞ്ചെലെസ്
ലോസ് ആഞ്ചെലെസ്:  ഭാരതത്തിന്റെ ധീരപുത്രനെന്നു വിശേഷിപ്പിക്കാവുന്ന ഛത്രപതി ശിവാജിയുടെ ജന്മദിനാഘോഷങ്ങള്‍ക്കൊരുങ്ങി ലോസ് ആഞ്ചെലെസ് നഗരം. കാലിഫോര്‍ണിയയിലെ ഇന്ത്യന്‍കൂട്ടായ്മയായ ശിവാജി മഹാരാജ് അമേരിക്ക പരിവാറാണ്   മാര്‍ച്ച് ഒന്‍പതിന് വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെ ജയന്തി ആഘോഷങ്ങളൊരുക്കുന്നത്. ലോങ്ങ് ബീച്ചിലെ വില്‍സണ്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ (4400 E  10th tSreet,Long Beach, CA, 90805) നടക്കുന്ന ആഘോഷങ്ങളുടെ മുഖ്യാകര്ഷണം ശിവാജിയുടെ ജീവിതത്തെ ആസ്പദമാക്കി അവതരിപ്പിക്കുന്ന  ഇംഗ്ലീഷ് നാടകമാണ്. സംഗീത നൃത്ത പരിപാടികളും പരിപാടികളുടെഭാഗമായി ഒരുക്കുന്നുണ്ട്. 

അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന രണ്ടാം തലമുറയ്ക്ക് ഇന്ത്യയിലെ ധീരദേശാഭിമാനികളെ പരിചയപെടുത്തുകയെന്ന ഉദ്ദേശംകൂടി നാടകത്തിനു പിന്നിലുണ്ടെന്ന് പരിപാടികളുടെ സംഘാടക സമിതി ഭാരവാഹിയായ വിജയ് പാട്ടീല്‍ പറഞ്ഞു.

പൃഥിവിരാജ് ചൗഹാന്‍,   മഹാറാണാ പ്രതാപ്, മഹാരാജ രഞ്ജിത്ത് സിംഗ്, റാണി ലക്ഷ്മി ബായ് തുടങ്ങിയ ധീരദേശാഭിമാനികളുടെ സംഭാവനകള്‍  ആഘോഷങ്ങളില്‍ അനുസ്മരിക്കും. നാമമാത്രമായ പ്രവേശന ഫീസുള്ള പരിപാടിയിലേക്ക് ആയിരത്തി അറുന്നൂറുപേര്‍ക്കുമാത്രമാണ് പ്രവേശം.പത്തുവയസില്‍ താഴെയുള്ള കുട്ടികള്‍ക്കു പ്രവേശനം സൗജന്യമായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്  വിജയ് പാട്ടില്‍ (8587761103), പ്രസാദ്  ( 3108979182), www.smapusa.org    അല്ലെങ്കില്‍  സന്ദര്‍ശിക്കുക
പ്രസാദ് പി

ശിവാജി ജയന്തി ആഘോഷങ്ങള്‍ക്കൊരുങ്ങി                                       ലോസ്  ആഞ്ചെലെസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക