Image

ഇന്ത്യയുമായുള്ള വ്യാപാര മുന്‍ഗണനാ കരാര്‍ റദ്ദാക്കാനൊരുങ്ങി അമേരിക്ക

Published on 05 March, 2019
 ഇന്ത്യയുമായുള്ള വ്യാപാര മുന്‍ഗണനാ കരാര്‍ റദ്ദാക്കാനൊരുങ്ങി അമേരിക്ക
വാഷിങ്‌ടണ്‍: ഇന്ത്യയുമായുള്ള വ്യാപാര മുന്‍ഗണനാ കരാര്‍ റദ്ദാക്കൊനൊരുങ്ങി അമേരിക്ക. ഇത്‌ സംബന്ധിച്ച്‌ യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ സൂചന നല്‍കി. ജിഎസ്‌പി പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഇന്ത്യയുടെ പദവി റദ്ദാക്കാന്‍ നോട്ടീസ്‌ നല്‍കിയതായി ട്രംപ്‌ കോണ്‍ഗ്രഷണല്‍ നേതാക്കള്‍ക്ക്‌ എഴുതിയ കത്തില്‍ അറിയിച്ചു.

560 കോടി ഡോളറിന്റെ ഇന്ത്യന്‍ ചരക്കുകള്‍ നികുതിയില്ലാതെ യുഎസിലേക്ക്‌ കയറ്റുമതി ചെയ്യുന്ന കരാറാണ്‌ ട്രംപ്‌ റദ്ദാക്കാനൊരുങ്ങുന്നത്‌.

യുഎസ്‌ നല്‍കുന്നതിന്‌ തുല്യമായ വിപണി ഇന്ത്യ യുഎസിന്‌ നല്‍കാത്തതാണ്‌ നടപടിക്ക്‌ കാരണമെന്ന്‌ ട്രംപ്‌ വ്യക്തമാക്കി. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക്‌ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന നികുതി കുറക്കണമെന്ന്‌ ട്രംപ്‌ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക