Image

സംയുക്ത മേനോന്‍ തമിഴിലേക്ക്; 'ജൂലൈ കാട്രില്‍' ട്രെയിലര്‍ പുറത്തുവിട്ടു

Published on 05 March, 2019
സംയുക്ത മേനോന്‍ തമിഴിലേക്ക്; 'ജൂലൈ കാട്രില്‍' ട്രെയിലര്‍ പുറത്തുവിട്ടു

ടൊവീനോ തോമസ് ചിത്രം 'തീവണ്ടി' യിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ സംയുക്ത മേനോന്‍ തമിഴിലേക്ക്. 'ജൂലൈ കാട്രില്‍' എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തമിഴ് അരങ്ങേറ്റം. ആനന്ദ് നാഗ് ആണ് ചിത്രത്തിലെ നായകന്‍.

ട്രെയിലറില്‍ കുറച്ച്‌ ഗ്ലാമറസ് ആയിട്ടാണ് താരമെത്തിയിരിക്കുന്നത്. ആനന്ദിനൊപ്പമുള്ള സംയുക്തയുടെ ലിപ് ലോക്ക്‌ രംഗങ്ങള്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെസി സുന്ദരം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംയുക്തയെ കൂടാതെ ഞാന്‍ പ്രകാശനിലൂടെ ശ്രദ്ധേയയായ അഞ്ജു കുര്യനും ചിത്രത്തിലുണ്ട്. ആനന്ദ് നായകനായി എത്തുന്ന ആദ്യ ചിത്രം കൂടിയാണ് ജൂലൈ കാട്രില്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക