Image

ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്‌ളബ്ബിന്റെ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ പ്രവര്‍ത്തനോല്‍ഘാടനം മാര്‍ച്ച് 17 ന്

പി.പി. ചെറിയാന്‍ Published on 05 March, 2019
ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്‌ളബ്ബിന്റെ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ പ്രവര്‍ത്തനോല്‍ഘാടനം  മാര്‍ച്ച് 17 ന്
ഹൂസ്റ്റണ്‍ : ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്‌ളബ്ബിന്റെ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോല്‍ഘാടനം  മാര്‍ച്ച് 17 ന് വൈകിട്ട് 5.30ന് സ്റ്റാഫ്‌ഫോര്‍ഡ് കേരളാ ഹൗസില്‍ വെച്ച് നടത്തപ്പെടുന്നു.

ഐ.എ.പി .സി സ്ഥാപക ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ സഖറിയ, ചെയര്‍മാന്‍  ബാബു സ്റ്റീഫന്‍ എന്നിവര്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കും .
ജെയിംസ് കൂടല്‍ (പ്രസിഡന്റ് ), സുരേഷ് രാമകൃഷ്ണന്‍ (വൈസ് പ്രസിഡണ്ട് ),ആന്‍ഡ്രൂ
ജേക്കബ് (ജനറല്‍ സെക്രട്ടറി ), റെനി കവലയില്‍ (ജോയിന്റ് സെക്രട്ടറി ),സൈമണ്‍ വളാച്ചേരി (ട്രഷറര്‍ ) അഡ് വൈസറി ബോര്‍ഡ് ചെയര്‍മാന്‍  ഈശോ ജേക്കബ്ബ് , അഡ്വൈസറി ബോര്‍ഡ്അംഗങ്ങള്‍ ഡോ .ചന്ദ്രാ മിറ്റല്‍ ,ജോസഫ്  പൊന്നൊളി  ,ജോജി ജോസഫ് ,സി . ജി .ഡാനിയേല്‍ എന്നിവരാണ് പുതിയ  ഭാരവാഹികള്‍.

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ്  കെ പി ജോര്‍ജ് ,ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി കോര്‍ട്ട് ജഡ്ജ്  ജൂലി മാത്യു എന്നിവരെയും മലയാള സാഹിത്യ മാധ്യമ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ സംഘടനകളെയും  സ്ഥാപനങ്ങളെയും ചടങ്ങില്‍ വെച്ച്  വെച്ച് ആദരിക്കും  . ഉന്നത സാമൂഹ്യ സാംസ്‌ക്കാരിക മാധ്യമ പ്രവര്‍ത്തകര്‍ ,വിവിധ സംഘടന നേതാക്കള്‍ എന്നിവര്‍  പങ്കെടുക്കും 

ഐ .എ .പി .സി നാഷണല്‍ ഭാരവാഹികളായി തെരെഞ്ഞെടുക്കപ്പെട്ടവിവിധ  ജേക്കബ്  കുടശ്ശനാട്, റോയ് തോമസ്, സംഗീത ദുവ ,ബാബു ചാക്കോ  എന്നിവരെ ചടങ്ങില്‍  അനുമോദിക്കും. 
പരിപാടിയോടനുബന്ധിച്ച്  കള്‍ച്ചറല്‍ ഷോ, ഫുഡ് കൗണ്ടര്‍ ഉണ്ടായിരിക്ക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9149871101,(847) 6300037,(713) 8857934 എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്

ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്‌ളബ്ബിന്റെ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ പ്രവര്‍ത്തനോല്‍ഘാടനം  മാര്‍ച്ച് 17 ന് ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്‌ളബ്ബിന്റെ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ പ്രവര്‍ത്തനോല്‍ഘാടനം  മാര്‍ച്ച് 17 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക