Image

കെ എച്ച് എന്‍ എകണ്‍വെന്‍ഷന് സ്വാമി ചിദാനന്ദപുരിയുടെ അനുഗ്രഹാശിസ്സുകള്‍

ശ്രീകുമാര്‍ പി Published on 05 March, 2019
കെ എച്ച് എന്‍ എകണ്‍വെന്‍ഷന് സ്വാമി ചിദാനന്ദപുരിയുടെ അനുഗ്രഹാശിസ്സുകള്‍
ന്യൂജേഴ്‌സി:   കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക യുടെ   (കെ എച്ച് എന്‍ എ) പത്താമത് ദ്വൈവാര്‍ഷിക ദേശീയ കണ്‍വെന്‍ഷനും,  മുന്നോടിയായി  ന്യൂയോര്‍ക്കില്‍  മാര്‍ച്ച് 30 നു നടക്കുന്ന  ശുഭാരംഭത്തിനും സ്വാമി ചിദാനന്ദപുരി അനുഗ്രഹാശിസ്സുകള്‍ നേര്‍ന്നു. 2019 ആഗസ്റ്റ് 30  മുതല്‍ സെപ്റ്റംബര്‍ 2 വരെ ന്യൂജേഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് ദേശീയ കണ്‍വന്‍ഷന്‍.
അമേരിക്കയിലെ വിവിധ കേന്ദ്രങ്ങളില്‍ ധര്‍മ്മ സംവാദത്തില്‍ പങ്കെടുക്കാനെത്തിയ  സ്വാമി ചിദാനന്ദപുരിയെ കെ എച്ച് എന്‍ എ ഭാരവാഹികള്‍ സന്ദര്‍ശിച്ചു.

 ന്യൂയോര്‍ക്കില്‍ നടന്ന ധര്‍മ്മസംവാദ പൊതുസമ്മേളനത്തില്‍ സ്വാമി ചിദാനന്ദപുരി ഹിന്ദുക്കളുടെ ഏകീകരണത്തെക്കുറിച്ചും, ഹിന്ദു സംസ്‌കാരത്തിന്റെ ഔന്നത്യത്തെക്കുറിച്ചും വിശദമായി സംസാരിച്ചു., കെ എച്ച് എന്‍ എ പോലുള്ള ദേശീയ സംഘടനകളുടെ പ്രസക്തിയെക്കുറിച്ചും  കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വ്യക്തമാക്കി.

ദേശീയ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍  രവി കുമാര്‍, കണ്‍വീനര്‍  ജയ് കുളമ്പില്‍,വൈസ് ചെയര്‍മാന്‍ സഞ്ജീവ് കുമാര്‍,ട്രഷറര്‍ വിനോദ് കെആര്‍കെ,  ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കൊച്ചുണ്ണി ഇളവന്‍മഠം, രാജീവ് ഭാസ്‌ക്കരന്‍, സുനില്‍ വീട്ടില്‍,  ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ  ബാഹുലേയന്‍ രാഘവന്‍,  ശ്രീകുമാര്‍ ഉണ്ണിത്താന്‍,ന്യൂയോര്‍ക്ക് റീജിയണല്‍ വൈസ് പ്രസിഡന്റ് രവി നായര്‍,  റീജിയന്‍ കോര്‍ഡിനേറ്റര്‍സ്  സുധാകരന്‍ പിള്ള, ബിജു ഗോപാലന്‍, ഹരിലാല്‍ നായര്‍, ജനാര്‍ദ്ദനന്‍ തോപ്പില്‍, കെ എച്ച് എന്‍ ജെ പ്രസിഡണ്ട് മധു ചെറിയേടത്ത്, പി ആര്‍ കോ ചെയര്‍മാന്‍ സുരേഷ് തുണ്ടത്തില്‍  എന്നിവരാണ് സ്വാമിയെ സന്ദര്‍ശിച്ച് ആശയവിനിമയം നടത്തിയത്.
ന്യൂജേഴ്‌സി കെ എച് എന്‍ എ കണ്‍വെന്‍ഷനിലെ മുഖ്യാതിഥി കൂടിയാണ് സ്വാമി ചിദാനന്ദപുരി. സ്വാമിജിയുടെ  സന്ദേശം കെ എച്ച് എന്‍ എ ശുഭാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഉണര്‍വേകിയതായി പ്രസിഡന്റ് രേഖാ മോനോന്‍ ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.

കെ എച്ച് എന്‍ എകണ്‍വെന്‍ഷന് സ്വാമി ചിദാനന്ദപുരിയുടെ അനുഗ്രഹാശിസ്സുകള്‍ കെ എച്ച് എന്‍ എകണ്‍വെന്‍ഷന് സ്വാമി ചിദാനന്ദപുരിയുടെ അനുഗ്രഹാശിസ്സുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക