Image

ടൂവൂമ്പയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭക്ക് പുതിയ കോണ്‍ഗ്രിഗേഷന്‍

Published on 05 March, 2019
ടൂവൂമ്പയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭക്ക് പുതിയ കോണ്‍ഗ്രിഗേഷന്‍


ബ്രിസ്‌ബേന്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭ ക്യൂന്‍സ് ലാന്‍ഡിലെ ടൂവൂമ്പയില്‍ പരിശുദ്ധനായ വട്ടശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസിന്റെ നാമത്തില്‍ ഒരു പുതിയ കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചു. 

ഇടവക മെത്രാപ്പോലിത്താ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസിന്റെ അനുവാദത്തോടെ 2018 ജൂണ്‍ മുതല്‍ എല്ലാ മാസവും ബ്രിസ്‌ബേന്‍ സെന്റ് ജോര്‍ജ് ഇടവക വികാരി ഫാ. അജീഷ് വി. അലക്‌സിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥനാ യോഗം നടന്നു വരുന്നു. പരിശുദ്ധ വട്ടശേരില്‍ തിരുമേനിയുടെ പെരുന്നാളിനോട് അനുബന്ധിച്ച് മാര്‍ച്ച് രണ്ടിന് വികാരി ഫാ. അജീഷ് വി. അലക്‌സ് കോണ്‍ഗ്രിഗേഷനിലെ ആദ്യത്തെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും തിരുമേനിയുടെ ആശീര്‍വാദ കല്‍പന വായിക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന യോഗത്തില്‍ കത്തോലിക്കാ ഇടവക വികാരി ഫാ. തോമസ് അരീക്കുഴി ആശംസാ പ്രസംഗം നടത്തി. സഹോദരീ സഭകളിലെ അംഗങ്ങളും പെരുന്നാള്‍ കുര്‍ബാനയില്‍ സംബന്ധിച്ചു. സെക്രട്ടറി ജയ്‌സണ്‍ പാറക്കല്‍ ജോണി, മിഥുന്‍ പീറ്റര്‍ , നിബിനു ടോം അലക്‌സ് , ജോബിന്‍ ജോണ്‍, ജിബി മാത്യൂസ് ജോര്‍ജ്, ആഷോണ്‍ ഡോണ്‍, അലക്‌സ്, എല്‍ദോ, ജോഫിന്‍ കോര, ടിന്റു ജെനിന്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളായി പ്രവര്‍ത്തിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക