Image

മെല്‍ബണ്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ 'ത്രിദിന ക്യാമ്പ് 2019' മാര്‍ച്ച് 15, 16, 17 തീയതികളില്‍

Published on 05 March, 2019
മെല്‍ബണ്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ 'ത്രിദിന ക്യാമ്പ് 2019' മാര്‍ച്ച് 15, 16, 17 തീയതികളില്‍
 

മെല്‍ബണ്‍: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസിന്റെ (ങഗഇഇ) ഈ വര്‍ഷത്തെ വാര്‍ഷിക ത്രിദിന ക്യാമ്പ് മാര്‍ച്ച് 15, 16, 17 തീയതികളില്‍ അലക്‌സാണ്ട്ര അഡ്വഞ്ചര്‍ റിസോര്‍ട്ടില്‍ നടക്കും.

ങഗഇഇ യുടെ ആഭിമുഖ്യത്തില്‍ മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റേയും മെല്‍ബണ്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസിന്റേയും പുതിയ ചാപ്ലിന് സ്വീകരണം നല്‍കുകയും കഴിഞ്ഞ പതിനേഴ് വര്‍ഷമായി മെല്‍ബണില്‍ സേവനം ചെയ്യുകയും മെല്‍ബണ്‍ ക്‌നാനായ മിഷന്റെ പ്രഥമ ചാപ്ലിനുമായിരുന്ന ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളിക്ക് യാത്ര അയപ്പ് നല്‍കുകയും ചെയ്യും. 

മെല്‍ബണ്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ചാപ്ലിന്‍ ഫാ. പ്രിന്‍സ് തൈപുരയിടത്തില്‍, മുന്‍ ചാപ്ലിയന്മാരായ ഫാ.തോമസ് കുമ്പുക്കല്‍, ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി എന്നിവരുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും മറ്റു വിവിധ തരത്തിലുള്ള പ്രോഗ്രാമുകളും കായികമത്സരങ്ങളുമാണ് സംഘാടകര്‍ ഈ ക്യാമ്പില്‍ ഒരുക്കിയിരിക്കുന്നത്. 

ങഗഇഇ പ്രസിഡന്റ് സോളമന്‍ പാലക്കാട്ട്, സെക്രട്ടറി ഷിനു ജോണ്‍, വൈസ് പ്രസിഡന്റ് ജിജോ മാറികവീട്ടില്‍, ജോയിന്റ് സെക്രട്ടറി ജേക്കബ് മാനുവല്‍, ട്രഷറര്‍ സിജോ മൈക്കുഴിയില്‍ അഡ്‌വൈസേഴ്‌സ് സജി ഇല്ലിപ്പറമ്പില്‍, ജോ മുരിയാന്മ്യാലില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു. 

റിപ്പോര്‍ട്ട്: സോളമന്‍ പാലക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക