Image

സിംഗപ്പൂര്‍ കോമണ്‍ വെല്‍ത്ത് ബ്ലെസഡ് സാക്രമെന്റ് ദേവാലയത്തില്‍ വിഭൂതി തിരുനാള്‍ ആചരിച്ചു.

Published on 05 March, 2019
സിംഗപ്പൂര്‍ കോമണ്‍ വെല്‍ത്ത് ബ്ലെസഡ് സാക്രമെന്റ് ദേവാലയത്തില്‍ വിഭൂതി തിരുനാള്‍ ആചരിച്ചു.

സിംഗപ്പൂര്‍ : സീറോ മലബാര്‍ ആരാധനാക്രമാധിഷ്ഠാനത്തിലുള്ള വിഭൂതി (കുരിശു വര) തിരുനാള്‍ മാര്‍ച്ച് നാലിന് കോമണ്‍ വെല്‍ത്തിലെ ബ്ലെസഡ് സാക്രമെന്റ് ദേവാലയത്തില്‍ ആചരിച്ചു. 

വിശുദ്ധ കുര്‍ബാനമധ്യേ വികാരി ഫാ. ആന്റണി കുറ്റിയാനി 'കണ്ണീരാര് തരും...' എന്ന ഗീതത്തോടെ കുരുത്തോല കത്തിച്ചു ഭസ്മം ആശീര്‍വദിച്ച്, 'മനുഷ്യാ നീ മണ്ണാകുന്നു....' എന്ന ഗാനത്തിന്റെ അകമ്പടിയോടെ, വിശ്വാസികളുടെ നെറ്റിയില്‍ ചാരം പൂശിയതോടെ മാര്‍ത്തോമ്മ നസ്രാണികള്‍ അവരുടെ വലിയ നോമ്പിലേക്കു പ്രവേശിച്ചു. 

സീറോമലങ്കര സഭയുടെ സിംഗപ്പൂര്‍ ഇടയനായി നിയമിതനായ ഫാ. സാം ജോണ്‍ തടത്തില്‍ സന്ദേശം നല്‍കി. മാതാപിതാക്കള്‍ അവര്‍ക്കു അവരുടെ പൂര്‍വികാരില്‍ നിന്നും കിട്ടിയ വിശ്വാസ ചൈതന്യം അതിന്റെ ദീപ്തി കുറയാതെ പുതിയ തലമുറയിലേക്കു കൈമാറുവാന്‍ സാം അച്ഛന്‍ വിശ്വാസികളെ ഓര്‍മപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക