Image

ലോകയുദ്ധ കാലത്തെ വത്തിക്കാന്‍ രേഖകള്‍ തുറന്നു പരിശോധിക്കും

Published on 05 March, 2019
ലോകയുദ്ധ കാലത്തെ വത്തിക്കാന്‍ രേഖകള്‍ തുറന്നു പരിശോധിക്കും
 
വത്തിക്കാന്‍ സിറ്റി: രണ്ടാം ലോകയുദ്ധ കാലത്തെ വത്തിക്കാന്‍ രേഖകള്‍ തുറന്നു പരിശോധിക്കാന്‍ തീരുമാനം. പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയുടെ കാലത്തെ രേഖകളാണ് പരിശോധിക്കുന്നത്. അദ്ദേഹം ഹിറ്റ്‌ലറുടെ ജൂത പീഡനത്തിനെതിരേ കാര്യമായി സംസാരിച്ചിരുന്നില്ല എന്ന ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് രേഖകള്‍ പരിശോധിക്കുന്നത്.

ഹോളോകോസ്റ്റിനെതിരേ പയസ് പന്ത്രണ്ടാമന്‍ മിണ്ടിയിട്ടേയില്ലെന്നതാണ് പ്രധാന ആരോപണം. ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെയാണ് അന്നത്തെ രേഖകള്‍ തുറന്നു പരിശോധിക്കാനുള്ള തീരുമാനം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

1939 മുതല്‍ 1958 വരെയാണ് പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയായിരുന്നത്. ജര്‍മന്‍ നാസികള്‍ സജ്ജമാക്കിയ ഹോളോകോസ്റ്റിനെതിരേ അദ്ദേഹം എന്തുകൊണ്ട് സംസാരിച്ചില്ല എന്ന ചോദ്യത്തിന് ഗവേഷകര്‍ പതിറ്റാണ്ടുകളായി ഉത്തരം തേടുകയാണ്. ആ കാലഘട്ടത്തില്‍ വത്തിക്കാന്‍ രേഖകളില്‍നിന്ന് ഇതിനുള്ള വ്യക്തമായ ഉത്തരം കിട്ടുമെന്നാണ് പ്രതീക്ഷ.

2020 മാര്‍ച്ച് രണ്ടിനായിരിക്കും രേഖകള്‍ സൂക്ഷിക്കുന്ന ആര്‍ക്കൈവ് തുറക്കുക. യൂജീനോ പസേലി മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ എണ്‍പത്തൊന്നാം വാര്‍ഷികം കൂടിയാണന്ന്

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക