Image

ഫൊക്കാന കേരള കണ്‍വെന്‍ഷന്‍ ചരിത്ര വിജയമാക്കിയതിനു നന്ദി: ജോര്‍ജി വര്‍ഗീസ്

Published on 05 March, 2019
ഫൊക്കാന കേരള കണ്‍വെന്‍ഷന്‍ ചരിത്ര  വിജയമാക്കിയതിനു നന്ദി: ജോര്‍ജി വര്‍ഗീസ്
2019ജനുവരി 29, 30 തീയതികളില്‍ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ഫൊക്കാനാ കേരളാ കണ്‍വള്‍ഷന്‍ ഉജ്ജ്വല വിജയമായിരുന്നുവെന്നു കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്.

കണ്‍വന്‍ഷനുകളുടെ ചരിത്രത്തിലെ നാഴികക്കല്ല് ആയിരിന്നു കേരളാ കണ്‍വന്‍ഷന്‍ .കണ്‍വന്‍ഷന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ അഭിമാനം തോന്നിയ നിമിഷങ്ങള്‍ ആയിരുന്നു രണ്ടു ദിവസവും.

ഫൊക്കാനയുടെ പ്രസ്റ്റീജ് പ്രോഗ്രാം എന്ന നിലയില്‍ ജനുവരി 29 നു വൈകിട്ട് സംഘടിപ്പിച്ച ഭാഷയ്ക്കൊരു ഡോളര്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതി ചേര്‍ക്കേണ്ട പരിപാടിയായി മാറി.മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഫൊക്കാന നേരിട്ട് മലയാളത്തിനു കാണിക്കയായി മാറുകയായിരുന്നു സത്യത്തില്‍ ആ ചടങ്ങ് .ഭാഷയ്ക്കൊരു ഡോളര്‍ പദ്ധതിക്ക് തുടക്കമിട്ട ഡോ;എം.വി പിള്ള യുടെ സാന്നിധ്യം മുതല്‍ എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തപ്രവര്‍ത്തകരുടെയും വലിയ പ്രാതിനിധ്യം ഭാഷയ്‌ക്കൊരു ഡോളര്‍ ചടങ്ങിനുണ്ടായിരുന്നു .അവാര്‍ഡ് ജേതാവ് ഡോ:സ്വപ്ന ശ്രീനിവാസന്‍ കുടുബസമേതം ചടങ്ങിനെത്തി .

അവാര്‍ഡ് ജേതാവിനെ കണ്ടെത്തുന്ന ഉത്തരവാദിത്വം കേരളാ യൂണിവേഴ്‌സിറ്റിയുടെ വിദഗ്ദ്ധ സമിതിയായിരുന്നു നിര്‍വഹിച്ചത് .ഡോ.ദേശമംഗലം രാമകൃഷ്ണന്‍ ആയിരുന്നു ജൂറി ചെയര്‍മാന്‍. വൈസ് ചാന്‍സലര്‍, റജിസ്ട്രാര്‍, പി.ആര്‍.ഒ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൃത്യമായ സംഘാടനത്തോടെയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുക്കുന്നത്. സാഹിത്യകാരനും, ഗാനരചയിതാവുമായ ശ്രീ.കെ. ജയകുമാര്‍ ഐ.എ. എസ്, ജോര്‍ജ് ഓണക്കൂര്‍,കവി മധുസൂദനന്‍ നായര്‍,പ്രൊഫ .പി ജെ ഫിലിപ്പ് എന്നിവരുടെ
നേതൃത്വത്തിലുള്ള സാഹിത്യ സമ്മേളനത്തോടെയാണ് മലയാളത്തിന്റെ അക്ഷരപുണ്യമായ് ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരം അവസാനിച്ചത്

ജനുവരി മുപ്പത് ഫൊക്കാനയുടെ ചരിത്രത്തിലെ മറ്റൊരു സുവര്‍ണ്ണ ദിവസം ആയിരുന്നു .കേരളാ ഗവര്‍ണ്ണര്‍ ആദരണീയനായ ജസ്റ്റിസ് പി സദാശിവം ഉത്ഘാടനം ചെയ്ത കേരളാ കണ്‍വന്‍ഷനില്‍ നൂറിലധികം അമേരിക്കന്‍ മലയാളി കുടുംബങ്ങളുടെ പ്രാതിനിധ്യം കൊണ്ടും കേരളത്തിലെ ഫൊക്കാനയുടെ അഭ്യുദയ കാംഷികളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായ ദിനം.അതിലുപരി രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ നിരവധിപേരുടെ ഒത്തു ചേരല്‍ കൂടി ആയിരുന്നു .

ഫൊക്കാന ടുഡേ പ്രകാശനം, നൈറ്റിംഗ് ഗേല്‍ അവാര്‍ഡ്- നിപ വൈറസ് ബാധയില്‍ കേരളം ഉരുകിയപ്പോള്‍ നമുക്ക് സുരക്ഷയൊരുക്കിയത് കേരളത്തിന്റെ മാലാഖമാരായ നേഴ്‌സുമാരാണ്. ചരിത്രത്തിലാദ്യമായി നേഴ്‌സുമാര്‍ക്ക് സമ്പൂര്‍ണ്ണ ആദരവ് നല്‍കുന്ന ചടങ്ങുകൂടി ആയിരുന്നു ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍.ആദ്യ നൈറ്റിംഗ് ഗേല്‍ അവാര്‍ഡ്
നിപ വൈറസ് ബാധിച്ച രോഗികളെ ശ്രുശൂഷിക്കുന്ന സമയത്ത് വൈറസ് ബാധയേറ്റ് മരിച്ച സിസ്റ്റര്‍ ലിനിക്കായിരുന്നു ..ലിനിയുടെ കുടുംബാംഗംങ്ങള്‍ എത്തി അവാര്‍ഡ്‌സ്വീകരിച്ചത് ചരിത്ര നിമിഷം തന്നെ ആയിരുന്നു.

മത സൗഹാര്‍ദ സമ്മേളനം ,മാധ്യമ സമ്മേളനം ,കേരളാ വികസന സെമിനാര്‍ ,ഫൗണ്ടേഷന്‍ ചാരിറ്റി സെമിനാര്‍ ,മാധ്യമ സെമിനാര്‍,ആഞ്ചല്‍ കണക്ട് ,നവകേരള പ്രോജക്ട് ഉത്ഘാടനം തുടങ്ങി ഫൊക്കാനയ്ക്ക് കേരളാ സര്‍ക്കാരിനും കേരളത്തിലെ ജനങ്ങള്‍ക്കും ചെയ്തു കൊടുക്കുവാന്‍ നിരവധി പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച വൈവിധ്യങ്ങളായ പരിപാടികള്‍ ആയിരുന്നു ഉണ്ടായിരുന്നത് .

ഫൊക്കാന രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച കലാപരിപാടികള്‍ വളരെ വ്യത്യസ്തങ്ങള്‍ ആയിരുന്നു എങ്കിലും ഒന്നാം ദിവസം വൈകിട്ട് തിരുവല്ല വികാസ് സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ വളരെ വ്യത്യസ്തത നിറഞ്ഞതായിരുന്നു.ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ അവരുടെ കലാപരമായ കഴിവുകള്‍ നമുക്ക് മുന്‍പില്‍ അവതരിപ്പിച്ചപ്പോള്‍ സത്യത്തില്‍ നമ്മുടെയൊക്കെ കണ്ണുകള്‍ ഈറനണിഞ്ഞു .ചുരുങ്ങിയ സമയം കൊണ്ട് പ്രസ്തുത പരിപാടി സംഘടിപ്പിക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷം തോന്നി .ഫൊക്കാന മുന്‍ പ്രസിഡന്റ് ശ്രീമതി മറിയാമ്മ പിള്ള ആ കുട്ടികള്‍ക്കായി ഒരു സഹായവും നല്‍കുകയുണ്ടായി.

സമാപന സമ്മേളനം കേരളത്തിന്റെ ആരാധ്യനായ മുഖ്യമന്ത്രി ശ്രീ .പിണറായി വിജയന്‍ ഉത്ഘാടനം ചെയ്ത് ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചതും ചരിത്ര മുഹൂര്‍ത്തം .കേരളം പ്രളയക്കെടുതിയില്‍ ആയിരുന്ന സമയത്ത് ഫൊക്കാന നല്‍കിയ സഹായങ്ങള്‍ക്ക് അദ്ദേഹം നന്ദിയും സ്‌നേഹവും അറിയിച്ചതും ഫൊക്കാനയുടെ 100 വീട് പ്രോജക്ടിന് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വേണ്ട സഹായങ്ങള്‍ വാഗ്ദാനം ചെയ്തതും ഹര്‍ഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത് .

ഫൊക്കാനയുടെ മുപ്പത്തിയഞ്ച് വര്‍ഷത്തെ ചരിത്രത്തിനുള്ളില്‍ ഏറ്റവും ശ്രദ്ധേയവുമായ കണ്‍വന്‍ഷനാക്കി മാറ്റാന്‍ പ്രസിഡന്റ് മാധവന്‍ നായര്‍, സെക്രട്ടറി ടോമി കൊക്കാട്, ട്രഷറര്‍ സജിമോന്‍ ആന്റണി എന്നിവര്‍ നേതൃത്വം നല്‍കുന്ന ഫൊക്കാനാ കമ്മിറ്റിക്കും സാധിച്ചതില്‍ കേരളാ കണ്‍വന്‍ഷന്‍ .കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ അവരെ അഭിനന്ദിക്കുന്നു .കൂടാതെ അവരോടൊപ്പം സജീവമായി പ്രവര്‍ത്തിക്കുവാനും സാധിച്ചു. പരാതികള്‍ക്ക് ഇടം നല്‍കാതെയാണ് ഇത്തവണത്തെ കണ്‍വന്‍ഷന്‍ അവസാനിച്ചത് .

കേരളാ ഗവര്‍ണര്‍ പി.സദാശിവം ,മുഖ്യമന്ത്രി പിണറായി വിജയന്‍ ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, എം പി മാര്‍, എം.എല്‍. എ.മാര്‍ ,സാഹിത്യ സാംസ്‌കാരിക ,സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ പ്രഗത്ഭരായ വ്യക്തികള്‍, ചലച്ചിത്ര താരങ്ങള്‍ തുടങ്ങിയവര്‍ രണ്ട് ദിവസങ്ങളിലായി വിവിധ സെക്ഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സദസും സജീവമായിരുന്നു .നവകേരള നിര്‍മ്മാണത്തിനൊപ്പം കേരളാ ഗവണ്‍മെന്റിനൊപ്പം കൂടിയാണ് ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത് . പ്രളയാനന്തര കേരളത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് ഓരോ മലയാളി പൗരന്മാര്‍ക്കും കടമയുണ്ട്. സര്‍ക്കാരിന്റെ സഹായത്തോടെ ഫൊക്കാനാ പ്രളയമേഖലകളില്‍ 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന ബൃഹത്തായ ഒരു പദ്ധതിക്കാണ് ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ തുടക്കം കുറിച്ചത് . മണ്ണും വീടും പ്രളയത്തില്‍ നഷ്ടപ്പെട്ട കുടുംബങ്ങളെ റവന്യു അധികാരികളുടെ സഹായത്തോടെ കണ്ടെത്തി ത്തുടങ്ങി . തുടര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സമയബന്ധിതമായി ഭവനം പദ്ധതി പൂര്‍ത്തീകരിക്കുക എന്നതാണ് പ്രഥമ ലക്ഷ്യം.അതിന് അമേരിക്കന്‍ മലയാളികളുടെയും അംഗ സംഘടനകളുടെയും സഹായം ആവശ്യമാണ്.ഫൊക്കാന ജനറല്‍ കണ്‍വന്‍ഷന്‍ ന്യൂജേഴ്സിയില്‍ അരങ്ങേറുമ്പോള്‍ നൂറു വീടുകളുടെ താക്കോല്‍ കൈമാറ്റം നടന്നു കഴിഞ്ഞിരിക്കണം .നമ്മള്‍ കേരളാ ജനതയ്ക്ക് നല്‍കിയ വാക്കാണത് .

ഒത്തൊരുമയോടെ, ഒരേ മനസോടെ പ്രസിഡന്റ് മാധവന്‍ ബി.നായര്‍, ജനറല്‍ സെക്രട്ടറി ടോമി കൊക്കാട്, ട്രഷറര്‍ സജിമോന്‍ ആന്റണി ,കേരളാ കണ്‍വന്‍ഷന്‍ രക്ഷാധികാരി പോള്‍ കറുകപ്പിള്ളില്‍ ,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.മാമന്‍ സി. ജേക്കബ് തുടങ്ങി ഫൊക്കാനാ ജനറല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളാ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനു വേണ്ട വേണ്ട പ്രവര്‍ത്തനങ്ങള്‍ എല്ലാം വന്‍ വിജയം ആയിരുന്നു എന്ന് കേരളാ കണ്‍വന്‍ഷന്‍ ആസ്വദിച്ച ഓരോ വ്യക്തികള്‍ക്കും അറിയാം . ഫൊക്കാന കണ്‍വന്‍ഷനുകള്‍ അങ്ങനെയാണ്.കൃത്യമായ സംഘാടനം ,അതിഥികളുടെ നിറഞ്ഞ സാന്നിധ്യം ,കാണികളുടെ പങ്കാളിത്തം എല്ലാം ഫൊക്കാനയുടെ കണ്‍വന്‍ഷനുകളെ എന്നും ചരിത്രത്തിലേക്ക് നടന്നു കയറുവാന്‍ സഹായിച്ചിട്ടേയുള്ളു .

ഫൊക്കാന കേരളാ കണ്‍ വന്‍ഷന്‍ വിജയിപ്പിക്കുവാന്‍ സഹായിച്ച ഫൊക്കാനയുടെ നേതൃത്വം,കമ്മിറ്റി അംഗങ്ങള്‍ ,സ്വാഗത സംഘം ഫൊക്കാനാ നേതൃത്വത്തിനും, അമേരിക്കന്‍ മലയാളികള്‍ക്കും,കേരള ജനതക്കും തുടങ്ങി എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക