Image

യൂഎസ് കോണ്‍ഗ്രസ് രണ്ടാംവിച്ച് ഹണ്ട് ? (ബി ജോണ്‍ കുന്തറ)

Published on 05 March, 2019
യൂഎസ് കോണ്‍ഗ്രസ് രണ്ടാംവിച്ച് ഹണ്ട് ? (ബി ജോണ്‍ കുന്തറ)
1950 കളില്‍ ജോസഫ് മക്കാര്‍ത്തി, അമേരിക്കയിലെ അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ എന്നു സംശയിച്ച നിരധി പേരെ കോണ്‍ഗ്രസ്സില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ജീവിതങ്ങള്‍ തകര്‍ത്തു അന്നതില്‍  റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആയിരുന്നു മുന്നില്‍. അന്നത്തെ നടപടിയെ മക്കാര്‍ത്തിസം എന്നപേരില്‍ ഇന്ന് അറിയപ്പെടുന്നു.

എന്നാല്‍ ഇന്ന് മറ്റൊരു വിച്ച് ഹണ്ടിന് കോണ്‍ഗ്രസ് തുടക്കമിടുന്നു ഇത്തവണ പ്രസിഡന്‍റ്റ് ഡൊണാള്‍ഡ് ട്രംപുമായി മുന്‍കാലങ്ങളില്‍ എന്തെങ്കിലും ഇടപാടുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരുടെമേല്‍ ഇതില്‍ ട്രംപിന്‍റ്റെ കുടുംബാങ്ങങ്ങളും പെടും.

ഡെമോക്രാറ്റ്‌സ് പുതിയ കെണികള്‍ നിരത്തുന്നു?മുള്ളര്‍ നടത്തിയറഷ്യട്രംപ് കോളൂഷന്‍ അന്വേഷണം, ട്രംപിനെ വൈറ്റ് ഹൗസില്‍നിന്നും പുകച്ചു ചാടിക്കുന്നതിനുള്ള വിറകും തീയും ഡെമോക്രാറ്റിക് പാര്‍ട്ടിക്കും അവരെ തുണക്കുന്ന മാധ്യമങ്ങള്‍ക്കും കിട്ടില്ല എന്നത് ഉറപ്പായിരിക്കുന്നു എന്നാല്‍ ഇനി അടുത്ത അടവുകള്‍ പ്രയോഗിക്കാം എന്ന നീക്കത്തില്‍.യു സ് ഹൌസ് തങ്ങളുടെ പിടിയില്‍ ഉള്ളതിനാല്‍ ഇമ്പീച്ചു് പടയെ നയിക്കുന്നത്പാര്‍ട്ടിക്ക്  എളുപ്പമായി.

 ഹൌസ് ഡെമോക്രാറ്റ്‌സിനെ സംബന്ധിച്ചിടത്തോളം ഇന്ന് രാജ്യത്തെ അഭിമുഗീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി അമേരിക്കന്‍ പ്രസിഡന്‍റ്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥാനത്തിരിക്കുന്നു എന്നതാണ്.രണ്ടു വര്‍ഷങ്ങള്‍ക്കു താഴെ വരുന്ന തിരഞ്ഞെടുപ്പു സമയം വരെയും ഇവര്‍ക്ക് കാത്തിരിക്കുന്നതിനു ക്ഷമയില്ല വോട്ടുപെട്ടി വഴി ഇയാളെ സ്ഥാന ഭ്രഷ്ടനാക്കുന്നതിന്.

മൂന്ന് അന്വേഷണ സമിതികള്‍ ട്രംപിനും അയാളുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്കും, വരുന്ന നാളുകളില്‍, ഈ ഭൂമിയില്‍ നരകം സൃഷ്ടിക്കും എന്ന വാശിയിലാണ്.ഒന്ന് ആദം ഷിഫ് നയിക്കുന്ന ഇന്‍റ്റലിജന്‍സ്, രണ്ടാമത്തത് ജെറി നാട്‌ലര്‍ ജുഡീഷ്യല്‍, മൂന്നാമത്തത് എലിജാ കംമിഗ്‌സ് ഓവര്‍ സൈറ്റ്. വേറെയും പലേ അന്വേഷണ സമിതികളും പുറകില്‍ ഒരുക്കമിടുന്നുണ്ട്.

ഇവര്‍, ട്രംപുമായി മുന്‍കാലങ്ങളില്‍ ബിസിനസോ മറ്റെന്തഗിലുമോ ഇടപാടുകള്‍ നടത്തിയിട്ടുള്ള നൂറുകണക്കിന് ആളുകളുടെ പേരുകള്‍ ശേഖരിച്ചിരിക്കുന്നു ഇവര്‍ക്കെല്ലാം എഴുത്തുകള്‍ അയക്കുന്നു നിരവതി രേഖകള്‍ സമര്‍പ്പിക്കുന്നതിന്.അമേരിക്ക ഒരു പോലീസ് രാജ്യമായി മാറുന്നോ? അതോ ട്രംപിനോടുള്ള വിരോധം പലരേയും ഭ്രാന്തുപിടിപ്പിക്കുന്നോ?

ഇതില്‍ നിന്നും സംഭവിക്കുവാന്‍ പോകുന്നത് ഒട്ടനവധി വക്കീലന്മാര്‍ പണം സമ്പാദിക്കും എന്നതാണ്. കോണ്‍ഗ്രസില്‍ നിന്നും ലഭിക്കുന്ന കത്ത് നിസ്സാരമാക്കി തള്ളിക്കളയുവാന്‍ പറ്റില്ല കൂടാതെ മറുപടി നല്‍കേണ്ടതും വളരെ സൂക്ഷിച്ചുവേണം. ഇവര്‍ ആളുകളെ കുടുക്കുന്ന ജാതിയാണ് കോണ്‍ഗ്രസിനോട് നുണപറഞ്ഞു എന്ന് കുറ്റം ചാര്‍ത്തി ജെയിലിലടക്കും.
മുള്ളര്‍ അന്വേഷണത്തില്‍ ഇതിനോടകം പന്ത്രണ്ടിലധികം ശിഷിക്കപ്പെട്ടിരിക്കുന്നു എല്ലാവരെയും കുത്തുപാളയും എടുപ്പിച്ചിരിക്കുന്നു. ഇവരാരും ട്രംപിനുമേല്‍ ചുമത്തപ്പെട്ട റഷ്യാ ഗൂഡാലോചനയില്‍ പങ്കെടുത്തു എന്ന് തെളിഞ്ഞിട്ടില്ല പിന്നെയോ ശിക്ഷിക്കപ്പെടുന്നത് ഇവര്‍ പണ്ടുകാലങ്ങളില്‍ നടത്തിയ മറ്റുപല ഇടപാടുകള്‍ക്കും.കോണ്‍ഗ്രസിനോട് നുണപറഞ്ഞു എന്നതിനും. ആയതിനാലാണ് ഇതുപോലെ കോണ്‍ഗ്രസ്സില്‍ നിന്നും കിട്ടുന്ന എഴുത്തുകള്‍ക്ക് ഒരു നല്ല നിയമജ്ഞന്‍റ്റെ ഉപദേശമനുസരിച്ചേ മറുപടി നല്‍കാവൂ.

ഡൊണാള്‍ഡ് ട്രംപിനും അയാളുടെ കുടുബാങ്ങള്‍ക്കും പണമുണ്ട് നല്ല വക്കീലന്മാരെ ഹയര്‍ ചെയ്യുന്നതിന് അതുപോലായിരിക്കുമോ മറ്റനവധി? ഇവിടെ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്ന ഒന്ന് ട്രംപിനെ ഒറ്റപ്പെടുത്തുക. അയാളുടെ സുഹൃത്തുക്കളെല്ലാം മാറിനില്‍ക്കും യു സ് കോണ്‍ഗ്രസ്സിനെ പേടിച്ചു.കോണ്‍ഗ്രസ് ചിലവാക്കുന്നത് നമ്മില്‍ നിന്നും പിരിക്കുന്നപണം എന്നാല്‍ ഈ നിരപരാധികളോ അവരുടെ കീശയിലെ പണം.

ഹില്ലരി ക്ലിന്‍റ്റന്‍ തോറ്റതിലുള്ള അമര്‍ഷം എന്തിനീ സാധാരണ മനുഷ്യരില്‍ തീര്‍ക്കണം? ഇവിടെ യൂ സ് കോണ്‍ഗ്രസ് ഒരു നല്ല സമ്പ്രദായമാണോ സൃഷ്ടിക്കുന്നത്?കുറ്റം കണ്ടതിനുശേഷം വേണ്ടേ വിചാരണ തുടങ്ങാന്‍? ആദ്യം വിചാരണ നടത്തി ഒരാളെ കുറ്റക്കാരനാക്കുന്ന സ്വേച്ഛാധിപതികള്‍ ആയിമാറുന്നോ യൂ സ് കോണ്‍ഗ്രസ്?അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന രീതിയില്‍ എത്തിയിരിക്കുന്നു.ഒട്ടനവധി മാധ്യമങ്ങള്‍ ഇവര്‍ക്ക് ഓശാന പാടുന്നു എന്നതാണ് മ്ലേച്ഛമായ സത്യം.



Join WhatsApp News
നേരെയാവില്ല 2019-03-05 21:41:18
ഈ ട്രം‌പ് ആരാധന പന്ത്രണ്ട് വർഷം കുഴലിലിട്ടാലും നേരെയാവില്ല.
CID Moosa 2019-03-05 22:10:49
ട്രംപിനെ കുറിച്ച് ലേഖനം എഴുതുന്നവന്മാരേം കോൺഗ്രസ്സ് പോക്കും എന്നാണ് കേൾക്കുന്നത് .  ബോബിക്ട്ടനേം വിളിച്ചോണ്ട് കുറച്ചു നാൾ എങ്ങോട്ടേലും മാറി നിൽക്കുന്നതായിരിക്കും നല്ലത് . മെക്സിക്കോ പൊക്കോ 
Boby Varghese 2019-03-06 09:26:45
Democrats now want to impeach Mueller. They say that he is no good, Stormy Daniels was better.

Congress should investigate a crime and not an individual. If individual members of the congress gets investigated, what a disaster could happen?
Joseph Abraham 2019-03-06 16:46:27

benoy 2019-03-08 13:11:20

Here, Mr. Kuthara brought up a very reasonable point. Democrats in this country still cannot believe that Trump won the election. Even though the economy is moving in the right direction, unemployment is in its lowest point in recent history and every Trump haters’ 401K is going through the roof, the snowflakes, social democrats, politically correct elites and DNC cannot forget the pain Mr. Trump caused them. Muller investigation found nothing to substantiate the so-called Russian Collusion. Even Mr. Cohen admitted before Congress that there was no conclusive evidence to support that Mr. Trump colluded with the Russians. Like Mr. Kunthara pointed out, the prime motive of this witch hunt is to isolate our president by hurting his friends. This is an old trick practiced by mafia in this country. The mafia bosses used to order hits on their victims’ friends and family. So, in short, the Democratic majority congress is acting like mafia bosses. Kudos to Mr. Kunthara for his ability to see what is right and what is wrong. And also Mr. Boby Varghese, your comments also make sense.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക