Image

ഡിസ്ലെക്സിയ എന്ന പഠന വൈകല്യത്തെ പരിഹസിച്ച മോദിയോട് രാജ്യമെങ്ങും പ്രതിഷേധം. വീണ്ടും പരിഹസിച്ച് മോദിയെ ന്യായീകരിക്കുന്ന അണികള്‍

കലാകൃഷ്ണന്‍ Published on 06 March, 2019
ഡിസ്ലെക്സിയ എന്ന പഠന വൈകല്യത്തെ പരിഹസിച്ച മോദിയോട് രാജ്യമെങ്ങും പ്രതിഷേധം. വീണ്ടും പരിഹസിച്ച് മോദിയെ ന്യായീകരിക്കുന്ന അണികള്‍

കഴിഞ്ഞ ശനിയാഴ്ച ഗോരഖ്പൂര്‍ ഐഐടിയില്‍ നടന്ന സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ 2019ന്‍റെ ഗ്രാന്‍റ് ഫിനാലെക്കിടെയാണ് മോദിയുടെ ക്രൂരമായ പരിഹാസം ജനിച്ചത്. ഡിസ്ലെക്സിയ ബാധിച്ച് എഴുതാനും വായിക്കാനും ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്കായുള്ള പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രിയോട് വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസാരിക്കുകയായിരുന്നു ഒരു വിദ്യാര്‍ഥിനി. 
താരേസമീന്‍പര്‍ എന്ന അമീര്‍ഖാന്‍  ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ കുട്ടിക്ക് ഈ രോഗാവസ്ഥയായിരുന്നു. എന്നാല്‍ ഇവര്‍ വളരെ ബുദ്ധിസാര്‍ഥ്യമുള്ളവരായിരിക്കുമെന്നതാണ് യഥാര്‍ഥ്യം. തുടര്‍ന്ന് തന്‍റെയും ടീമിന്‍റെയും കൈയ്യില്‍ ഈ വൈകല്യമുള്ള കുട്ടികളെ സഹായിക്കാനുള്ള പദ്ധതിയുണ്ടെന്ന് വിദ്യാര്‍ഥിനി വിശദീകരിച്ചു. 
എന്നാല്‍ പൊടുന്നനെ വിദ്യാര്‍ഥിനിയെ തടസപ്പെടുത്തിക്കൊണ്ട് നാല്പതനും അമ്പതിനും ഇടയില്‍ പ്രായമുള്ള കുട്ടികളി് ഈ പദ്ധതി പ്രാവര്‍ത്തികമാകുമോ എന്ന് ചിരിയോടെ പ്രധാനമന്ത്രി ചോദിച്ചു. തുടര്‍ന്ന് സദസും ചിരി ഏറ്റെടുത്തു. എന്നാല്‍ പ്രധാനമന്ത്രിയുടെ ക്രൂരമായ തമാശ മനസിലാകാതെ വിദ്യാര്‍ഥിനി പ്രാവര്‍ത്തികമാക്കാന്‍ കഴിയും എന്ന് മറുപടി പറഞ്ഞു. 
അതോടെ അങ്ങനെയൊരു പദ്ധിതിയുണ്ടെങ്കില്‍ അമ്പതുകാരന്‍റെ അമ്മയ്ക്ക് സന്തോഷമാകും എന്ന് മോദി വീണ്ടും പരിഹാസം ചൊരിഞ്ഞു. 
രാഹുല്‍ ഗാന്ധിയെ ഉദ്ദേശിച്ചാണ് മോദി ഈ പരിഹാസം ചൊരിഞ്ഞത്. ഗൗരവമുള്ള ഒരു വിഷയം ഒരു വിദ്യാര്‍ഥിനി അവതരിപ്പിക്കുമ്പോള്‍ രാജ്യത്തെ പ്രധാനമന്ത്രി ഇത്രത്തോളം തരംതാണ തമാശ പറഞ്ഞത് വന്‍ വിമര്‍ശനമാണ് എമ്പാടുമായി സൃഷ്ടിക്കുന്നത്. 
വളരെ കൂടിപ്പോയി ഇനി മതിയാക്കു, ഇതാണോ മോദിയുടെ സംസ്കാരം എന്നാണ് സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തത്. 
2015ലെ സര്‍്ക്കാര്‍ കണക്ക് പ്രകാരം 3.5 കോടി വിദ്യാര്‍ഥികള്‍ ഡിസ്ലെക്സിയ അവസ്ഥയുള്ളവരാണ്. ഇതാണ് യഥാര്‍ഥ്യമെന്നിരിക്കെ ഈ രോഗാവസ്ഥയുള്ളവരെ കൂടിയാണ് മോദി തന്‍റെ രാഷ്ട്രീയ പരിഹാസത്തിലൂടെ അപമാനിച്ചത്. ഇതിനെതിരെ ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് മോദിക്കെതിരെ വിമര്‍ശനം ഉയരുകയാണ്. മോദി തന്‍റെ യഥാര്‍ഥ നിലവാരം പ്രകടിപ്പിച്ചുവെന്നാണ് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍വരെ സംഭവം ഏറ്റെടുത്തു കഴിഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക