Image

ജോസഫ്.സി.ജേക്കബ് ന്യൂയോര്‍ക്കില്‍ നിര്യാതനായി

ജീമോന്‍ റാന്നി Published on 06 March, 2019
ജോസഫ്.സി.ജേക്കബ് ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: തിരുവല്ല വേങ്ങല്‍ മണപ്പറമ്പില്‍ മാങ്ങാമഠത്തില്‍ ജോസഫ് സി.ജേക്കബ് ( കുഞ്ഞൂഞ്ഞ് - 73 ) ന്യൂയോര്‍ക്കില്‍ നിര്യാതനായി. പരേതന്റെ ഭാര്യ മേരി ജോസഫ് നീണ്ടൂര്‍ പെരുമപ്പാടം കുടുംബാംഗമാണ്.

ദീര്‍ഘനാളുകളായി കുടുംബസമേതം ന്യൂയോര്‍ക്കില്‍ യോങ്കേഴ്‌സില്‍ താമസിച്ചിരുന്ന പരേതന്‍ മുന്‍ ഇന്ത്യന്‍ വ്യോമ സേന ഉദ്യോഗസ്ഥനാണ്.

മക്കള്‍: ലിജോ, ലീന, ലിസ്റ്റി (മൂവരും ന്യൂയോര്‍ക്ക്)

മരുമക്കള്‍ : വിനു കോശി, അജു ഡാനിയേല്‍, മൈക്കിള്‍ പ്രൈസ് (എല്ലാവരും ന്യൂയോര്‍ക്ക്).

കൊച്ചുമക്കള്‍: അലക്‌സിസ്, ജെയ്ക്ക്, ലിയാ, അലന്‍, ആരണ്‍, ഓസ്റ്റിന്‍, ഇസബെല്ലാ

പൊതുദര്‍ശനം: മാര്‍ച്ച് 7നു വ്യാഴാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ ന്യൂയോര്‍ക്ക് യോങ്കേഴ്സ് സെന്റ് തോമസ് മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് ( 34, Morris St, Yonkers, NY 10705)

സംസ്‌കാര ശുശ്രൂഷകള്‍: മാര്‍ച്ച് 8 നു വെള്ളിയാഴ്ച രാവിലെ 9 നു യോങ്കേഴ്സ് സെന്റ് തോമസ് മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതും തുടര്‍ന്ന് മൌണ്ട് ഹോപ്പ് സെമിത്തേരിയില്‍ (,50, Jackson Ave, Hastings on Hudson, NY 10706)  സംസ്‌ക്കരിക്കുന്നതുമാണ്.

ശുശ്രൂഷകള്‍ sojimediausa.com/live ല്‍ തത്സമയം കാണാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക;

വിനു - 914 409 6683
അജു - 914 255 8478

Join WhatsApp News
Mathew V. Zacharia, New Yorker 2019-03-06 12:34:12
Saddened. Praying for the comfort to all Joseph's loved ones with the assurance that you all will see him in heaven. Mathew V. Zacharia and Rejini, New Yorkers 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക