Image

സാഹിത്യ നൊബേല്‍ ഇക്കുറി രണ്ടു പേര്‍ക്കു നല്‍കും

Published on 06 March, 2019
സാഹിത്യ നൊബേല്‍ ഇക്കുറി രണ്ടു പേര്‍ക്കു നല്‍കും
 
സ്‌റ്റോക്‌ഹോം: സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ഈ വര്‍ഷം രണ്ടു പേര്‍ക്കു നല്‍കാന്‍ സ്വീഡിഷ് അക്കാഡമി ആലോചിക്കുന്നു. ലൈംഗിക അപവാദത്തെ തുടര്‍ന്ന് 2018ലെ സാഹിത്യത്തിനുള്ള പുരസ്‌കാരം ഒഴിവാക്കിയിരുന്നു. 

ഈ സാഹചര്യത്തില്‍ 2018ലെയും 2019ലെയും പുരസ്‌കാരങ്ങള്‍ ഒരുമിച്ച് പ്രഖ്യാപിക്കാനാണ് ആലോചിക്കുന്നത്. ഇത് പുരസ്‌കാരം പങ്കുവയ്ക്കലായിരിക്കില്ല, പ്രത്യേകം രണ്ടു പുരസ്‌കാരങ്ങള്‍ തന്നെയാവും.

എന്നാല്‍, നൊബേല്‍ സമ്മാനം നല്‍കുന്ന സ്വീഡിഷ് അക്കാഡമി ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 1949ന് ശേഷം ആദ്യമായാണ് കഴിഞ്ഞതവണ അവാര്‍ഡ് വേണ്ടെന്നുവച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക