Image

മസ്‌ക്കറ്റില്‍ ഗ്ലോബല്‍ പാസ്‌പോര്‍ട്ട് സേവാ പദ്ധതിക്ക് തുടക്കമായി

Published on 06 March, 2019
മസ്‌ക്കറ്റില്‍ ഗ്ലോബല്‍ പാസ്‌പോര്‍ട്ട് സേവാ പദ്ധതിക്ക് തുടക്കമായി

മസ്‌കറ്റ് : ഇന്ത്യയില്‍ വിജയകരമായി നടപ്പാക്കിയ പാസ്‌പോര്‍ട്ട് സേവാ പദ്ധതി വിദേശത്തെ എംബസികളിലേക്കും വ്യാപിപ്പിച്ചതോടെ പുതിയ പാസ്‌പോര്‍ട്ട് എടുക്കുന്നതിനും നിലവിലുള്ളത് പുതുക്കുന്നതിനുമുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാണ് സമര്‍പ്പിക്കേണ്ടത്. 

ഒമാനില്‍ പദ്ധതിക്ക് ഔദ്യോഗിക തുടക്കമായെങ്കിലും ഈമാസം പത്തുവരെ നിലവിലുള്ള രീതി തുടരും. പത്തിനുശേഷം ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ടത് നിര്‍ബന്ധമാക്കും. വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്.

ആദ്യം വെബ്‌സൈറ്റില്‍ യൂസര്‍ ഐഡി ഉണ്ടാക്കണം. തുടര്‍ന്ന് ഇതുപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം ഓണ്‍ലൈനായുള്ള അപേക്ഷാ ഫോറം പൂരിപ്പിക്കണം. 

എംബസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ വേഗത്തിലും കുറ്റമറ്റരീതിയിലുമാക്കാന്‍ പുതിയ സംവിധാനം സഹായകരമാകുമെന്ന് അംബാസഡര്‍ പറഞ്ഞു.

റിപ്പോര്‍ട്ട് : ബിജു വെണ്ണിക്കുളം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക