Image

മോദിയുടെ ബലാക്കോട്ട് തന്ത്രത്തില്‍ പകച്ചു നില്‍ക്കുന്ന പ്രതിപക്ഷം എങ്ങനെ ബിജെപിയെ പരാജയപ്പെടുത്തും

കലാകൃഷ്ണന്‍ Published on 06 March, 2019
മോദിയുടെ ബലാക്കോട്ട് തന്ത്രത്തില്‍ പകച്ചു നില്‍ക്കുന്ന പ്രതിപക്ഷം എങ്ങനെ ബിജെപിയെ പരാജയപ്പെടുത്തും

2014ല്‍ ഹിന്ദി ഹൃദയഭൂമികയില്‍ നിന്ന് ഹിന്ദുത്വരാഷ്ട്രീയത്തിന്‍റെ പുത്തന്‍ അടവുകളുമായി നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി എത്തുമ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ പൊതുവില്‍ മുമ്പോട്ടു വെച്ച ഒരു നിരീക്ഷണമുണ്ട്. നരേന്ദ്രമോദിയുടെ വിജയം പ്രതിപക്ഷകക്ഷികളുടെ ഐക്യമില്ലായ്മയില്‍ നിന്ന് തുടങ്ങുന്നതാണ്. പ്രതിപക്ഷം ചിതറി നില്‍ക്കുമ്പോള്‍ മോദിക്ക് വിജയം എളുപ്പമായി എന്നത
ാണ് യഥാര്‍ഥ്യം. അത് ഏറെക്കുറെ വാസ്തവുമായിരു
ന്നു. എന്നാല്‍ 2019 ലോക്സഭാ ഇലക്ഷന്‍ എത്തുമ്പോള്‍
 പ്രതിപക്ഷം ഐക്യപ്പെട്ടിരിക്കുന്നു. ചെറുതും വലുതുമായ സകല കക്ഷികളും മോദി വിരുദ്ധരായിരിക്കുന്നു. എന്നാല്‍ അതിനെയെല്ലാം മറികടന്ന് മോദി വീണ്ടും തന്‍റെ ഇലക്ഷന്‍ തന്ത്രം സെറ്റ് ചെയ്തു കഴിഞ്ഞു. അതാണ് ബാലക്കോട്ട് സര്‍ജിക്കല്‍ സ്ട്രൈക്ക്. 
ഇലക്ഷന്‍ ജയിക്കാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നത് ബിജെപിയുടെ തന്ത്രമാണ് എന്ന വാദമുഖമൊന്നും ഈ ലേഖനത്തില്‍ ചര്‍ച്ച ചെ
യ്യാന്‍ ആഗ്രഹിക്കുന്നില്ല. അത് കൂടുതല്‍ സങ്കീര്‍ണ്ണമായ പഠനം ആവശ്യപ്പെടുന്ന മറ്റൊരു വിഷയമാണ്. എന്നാല്‍ ഇവിടെ മോദിയെ രാഷ്ട്രീയമായി
 എതിരിടാന്‍ കഴിയാതെ പോകുന്ന പ്രതിപക്ഷമാണ് ചര്‍ച്ചാ വിഷയം
2019 ഇലക്ഷന്‍ എത്തുമ്പോള്‍ ബിജെപിയും മോദിയും പ്രതിസന്ധികളുടെ നടുവിലായിരുന്നു. റാഫേല്‍ വിവാദം മുതല്‍ കോര്‍പ്പറേറ്റ് പ്രീണനം വരെ എണ്ണിയാല്‍ ഒടുങ്ങാത്ത അഴിമതി കഥകള്‍. കര്‍ഷക സമരം സര്‍ക്കാരിനെ പിടിച്ചുലയ്ക്കുന്ന സ്ഥിതിയില്‍ എത്തിയ സാഹചര്യം, ദളിത് രാഷ്ട്രീയം ശക്തി പ്രാപിച്ച സംഘപരിവാറിന് നേര്‍ക്ക് നേര്‍ വെല്ലുവിളിക്കുന്ന യഥ
ാര്‍ഥ്യം, വിലവര്‍ദ്ധന എല്ലാ പരിധികളും ലംഘിച്ച് ഇന്ത്യന്‍ മധ്യവര്‍ത്തി സമൂഹത്തെ തച്ചുതകര്‍ക്കുന്ന സമയം. എല്ലാത്തിനും ഉപരിയായി പ്രതീപ
ക്ഷം ഒന്നിച്ചു നില്‍ക്കുന്ന സമയം. എല്ലാവരും മോദി വിരുദ്ധരാകുന്ന കാലം.

പക്ഷെ എല്ലാത്തിനും മീതേ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിരിക്കുകയാണ് മോദി. 
ബലാക്കോട്ട് സര്‍ജിക്കല്‍ സ്ട്രൈക്ക് തീര്‍ച്ചയായും ഏതൊരു ഇന്ത്യന്‍ സമൂഹത്തിലും ഒരു വികാരമായി പടര്‍ന്നിട്ടുണ്ട്. പുല്‍വാമയിലെ ഭീകരാക്രമണം ഇന്ത്യന്‍ ജനത തങ്ങള്‍ക്ക് നേരെയുള്ള ആക്രമണമായിട്ടാണ് കണ്ടത്. അതിന് തിരിച്ചടി നല്‍കിയത് രാജ്യത്തിന്‍റെ അഭിമാനമായി ജനത കാണുമെന്നത് ഉറപ്പാണ്. എന്നാല്‍ ബലാക്കോട്ട് സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നതിന് സര്‍ക്കാര്‍ ജനത്തെ അറിയിച്ചത് എങ്ങനെയെന്ന് നോക്കുക. സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ടാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനമായി ജനങ്ങളെ അറിയിച്ചത്. ഉദ്യോഗസ്ഥന്‍ വളരെ ചുരുങ്ങിയ വാക്കുകളില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് ബ്രീഫ് ചെയ്ത് മാധ്യമങ്ങളില്‍ നിന്ന് പിന്‍വാങ്ങി. വേണമെങ്കില്‍ പ്രധാനമന്ത്രിക്കോ, പ്രതിരോധ മന്ത്രിക്കോ ഇക്കാര്യം ജനങ്ങളോട് ഔദ്യോഗികമായി പറയാമായിരുന്നു. പക്ഷെ അത് ചെയ്തില്ല. തുടര്‍ന്ന് ആദ്യ ദിവസങ്ങളിലൊന്നും നരേന്ദ്രമോദിയും ഏറ്റവും പ്രധാനപ്പെട്ട മന്ത്രിമാരും ബലാക്കോട്ടിന്‍റെ വീരവാദം മുഴക്കുകയോ, മേന്മ പറയുകയോ ചെയ്തില്ല. മറിച്ച് തന്ത്രപൂര്‍വ്വമായ മൗനം പാലിച്ചു. രാഹുല്‍ ഗാന്ധി ബലാക്കോട്ട് ആക്ഷന് പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രിയ പക്വത കാണിച്ചു. 
എന്നാല്‍ തൊട്ടടുത്ത ദിവസം മുതല്‍ ബലാക്കോട്ട് ബിജെപി ഉപയോഗിക്കുമോ എന്ന ഭയമായി പ്രതിപക്ഷത്തിന്. അതിനുള്ള സൂചനകള്‍ ജനം ശ്രദ്ധിക്കാത്ത മണ്ടന്‍ ബിജെപിക്കാരെക്കൊണ്ട് നേതൃത്വം ചെയ്യിക്കുയും ചെയ്തു. അതോടെ പ്രതിപക്ഷ നേതാക്കള്‍ ഒന്നാകെ, കക്ഷികള്‍ ഒന്നാകെ, ബുദ്ധിജീവികളും മാധ്യമങ്ങളും അടക്കം ബലാക്കോട്ട് ഭീകരാക്രമണത്തിന്‍റെ തെളിവ് ചോദിച്ചു. 
നരേന്ദ്രമോദി ആഗ്രഹിച്ചും ഇത് തന്നെയായിരുന്നു. പ്രതിപക്ഷവും മോദി വിരുദ്ധരും തെളിവ് ചോദിക്കണം. അത് ജനങ്ങളുടെ മുമ്പില്‍ തന്നെ ചോദിക്കണം. കാരണം അവര്‍ തെളിവ് ചോദിക്കുമ്പോള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവര്‍ ചോദ്യം ചെയ്യുന്നത് ഇന്ത്യന്‍ സൈന്യത്തിന്‍റെ ധീരതയെയും വീരത്തെയുമാണ്. പുല്‍വാമ അക്രമം ഓരോ ഇന്ത്യക്കാരന്‍റെയും മനസില്‍ മുറിവായി നില്‍ക്കുന്ന നേരം ഇന്ത്യന്‍ സൈന്യത്തിന്‍റെ ഓപ്പറേഷനെ ചോദ്യം ചെയ്യുന്നത് രാജ്യസ്നേഹികളായ ജനത സഹിക്കില്ല.
ബലാക്കോട്ട് സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ തെളിവ് ചോദിച്ചാല്‍ അതൊരു പ്രതിരോധ വകുപ്പിന്‍റെ രഹസ്യകാര്യമല്ലേ എന്നതാണ് സാമാന്യ യുക്തി. വെളിപ്പെടുത്തേണ്ട ഒരു കാര്യവുമില്ല. രാജ്യത്തെ സൈന്യത്തെ മുഖവിലയ്ക്കെടുക്കുക എന്നത് മാത്രമാണ് ഈ സമയത്ത് ചെയ്യാനുള്ളത്. അത്തരമൊരു കേവല രാഷ്ട്രീയ യുക്തി പോലുമില്ലാത്ത മണ്ടശിരോമണികള്‍ മോദിയെപ്പോലെ ഒരു ട്രെയിന്‍ഡ് പൊളിറ്റീഷ്യനോട് എങ്ങനെ നേരിടാനാണ്. 
പ്രതിപക്ഷം ബലാക്കോട്ടിനെ ചോദ്യം ചെയ്ത് തുടങ്ങി കഴിഞ്ഞപ്പോള്‍ മോദി പതിയെ ബലാക്കോട്ടിനെ വീണ്ടും മുമ്പോട്ടു തള്ളി തുടങ്ങി. ഇനി ബലാക്കോട്ടാവും അങ്ങോളം ഇങ്ങോളം മോദിയുടെ പ്രസംഗങ്ങളിലെ പ്രധാന വിഷയം. അതിനുള്ള ലൈസന്‍സ് പ്രതിപക്ഷം നല്‍കി. ഇനി ഇലക്ഷന്‍ പ്രഖ്യാപിക്കുന്നിനൊപ്പം ബാലക്കോട്ട് സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ തെളിവുകള്‍ കൂടി ഗവണ്‍മെന്‍റ് പുറത്തു വിട്ടാല്‍ പിന്നെ പ്രതിപക്ഷത്തെ രക്ഷിക്കാന്‍ ദൈവത്തിന് പോലും കഴിയുമെന്ന് തോന്നുന്നില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക