Image

ഫോമയ്‌ക്ക്‌ ശക്തിപകരാന്‍ കണ്‍വെന്‍ഷന്‍ അഡൈ്വസറി കമ്മിറ്റി

ബിനോയി തോമസ്‌ Published on 17 April, 2012
ഫോമയ്‌ക്ക്‌ ശക്തിപകരാന്‍ കണ്‍വെന്‍ഷന്‍ അഡൈ്വസറി കമ്മിറ്റി
ഫോമയുടെ മൂന്നാമത്‌ അന്തര്‍ദേശീയ കണ്‍വെന്‍ഷന്‌ ഓഗസ്റ്റ്‌ 1 മുതല്‍ 6 വരെ കാര്‍ണിവല്‍ ഗ്ലോറിയ വേദിയാകുമ്പോള്‍, കണ്‍വെന്‍ഷന്‌ ശക്തിപകരുവാന്‍ അമേരിക്കയിലെ പ്രവാസി മലയാളികളുടെ നേതാക്കളായ ശശിധരന്‍ നായര്‍, കളത്തില്‍ പാപ്പച്ചന്‍, തോമസ്‌ കോശി, ഫ്രെഡ്‌ കൊച്ചിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു കണ്‍വെന്‍ഷന്‍ അഡൈ്വസറി കൗണ്‍സിലിന്‌ രൂപംനല്‍കിയതായി പ്രസിഡന്റ്‌ ബേബി ഊരാളില്‍, സെക്രട്ടറി ബിനോയി തോമസ്‌, ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി പൗലോസ്‌ എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.

ഫോമയുടെ ഫൗണ്ടിംഗ്‌ പ്രസിഡന്റായി പ്രവര്‍ത്തിച്ച ശശിധരന്‍ നായര്‍ ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ ആദരണീയനായ നേതാവാണ്‌.

ഫൊക്കാനയുടെ പ്രസിഡന്റ്‌ ആയും, ഫോമയുടെ ലാസ്‌വേഗാസ്‌ കണ്‍വെന്‍ഷന്റെ ചെയര്‍മാന്‍ ആയും കഴിവ്‌ തെളിയിച്ചിട്ടുള്ള കളത്തില്‍ പാപ്പച്ചന്‍ അമേരിക്കന്‍ മലയാളികളുടെ അംഗീകാരം നേടിയെടുത്ത ഫോമയുടെ സീനിയര്‍ നേതാവാണ്‌.

വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റും, ഇന്ത്യന്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ മുന്‍ പ്രസിഡന്റും, ന്യൂയോര്‍ക്കിലെ ഹ്യൂമന്‍ റൈറ്റ്‌സ്‌ കമ്മീഷണറുമായ തോമസ്‌ കോശി ഫോമയുടെ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാനായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

ഫോമയുടെ ഹൂസ്റ്റണ്‍ കണ്‍വെന്‍ഷനിലേയും, ലാസ്‌വേഗാസ്‌ കണ്‍വെന്‍ഷനിലേയും എന്റര്‍ടൈന്‍മെന്റ്‌ പരിപാടികള്‍ക്ക്‌ ചുക്കാന്‍ പിടിക്കുകയും, അമേരിക്കയിലെ അറിയപ്പെടുന്ന കലാകാരനുമായ ഫ്രെഡ്‌ കൊച്ചിന്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനംപിടിച്ച നേതാവാണ്‌.

2012 ഓഗസ്റ്റ്‌ 1 മുതല്‍ 6 വരെ ലോകത്തിലെ ഏറ്റവും വലിയ വിനോദ കപ്പലുകളിലൊന്നായ കാര്‍ണിവല്‍ ഗ്ലോറിയയില്‍ നടക്കുന്ന ഫോമാ കണ്‍വെന്‍ഷന്‌ ശശിധരന്‍ നായര്‍, കളത്തില്‍ പാപ്പച്ചന്‍, തോമസ്‌ കോശി, ഫ്രെഡ്‌ കൊച്ചിന്‍ എന്നിവരുടെ സേവനങ്ങള്‍ വളരെയേറെ വിലപ്പെട്ടതായിരിക്കുമെന്ന്‌ ഫോമാ നേതാക്കള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.fomaa.org
ഫോമയ്‌ക്ക്‌ ശക്തിപകരാന്‍ കണ്‍വെന്‍ഷന്‍ അഡൈ്വസറി കമ്മിറ്റി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക