Image

ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പാകിസ്താന്‍ ജെയ്ഷെ മുഹമ്മദിനെ ഉപയോഗിച്ചിരുന്നു; പര്‍വേസ് മുഷറഫ്

Published on 07 March, 2019
ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പാകിസ്താന്‍ ജെയ്ഷെ മുഹമ്മദിനെ ഉപയോഗിച്ചിരുന്നു; പര്‍വേസ് മുഷറഫ്

ദില്ലി: ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയാണെന്നും തന്റെ ഭരണ കാലത്ത് ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പാക് രഹസ്യാനേഷ്വണ സംഘടന ജെയ്ഷെ മുഹമ്മദിനെ ഉപയോഗിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേഷ് മുഷറഫ്.

പാകിസ്താനി മാധ്യമപ്രവര്‍ത്തകനായ നദീം മാലികിന് അനുവദിച്ച അഭിമുഖത്തിലാണ് മുഷറഫിന്റെ വെളിപ്പെടുത്തല്‍. ജെയ്ഷെ മുഹമ്മദിനെതിരായ നടപടി സ്വാഗതം ചെയ്യുന്നതായി പറഞ്ഞ മുഷറഫ് 2003ല്‍ ജെയ്ഷെ ഭീകരര്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നതായും വെളിപ്പെടുത്തുന്നു.

തന്റെ ഭരണകാലത്തെ ജെയ്ഷെ മുഹമ്മദിനെതിരെ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തത് എന്ന ചോദ്യത്തിന് ആ കാലഘട്ടം വ്യത്യസ്തമായിരുന്നു എന്നായിരുന്നു മറുപടി. ആ സമയത്ത് ഇന്ത്യയും പാകിസ്താനും തമ്മില്‍ കനത്ത പോരാട്ടം നടക്കുകയാണ്. ജെയ്ഷെ മുഹമ്മദിനെതിരെ അന്ന് ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നില്ലെന്നും മുഷറഫ് വെളിപ്പെടുത്തി.


ഫെബ്രുവരി 14ന് ഉണ്ടായ പുല്‍വാമ ഭീകരാക്രമണം ഉള്‍പ്പെടെ ഇന്ത്യയിലുണ്ടായ ഭീകരാക്രമണങ്ങളുടെ പിന്നില്‍ ജെയ്ഷെ മുഹമ്മദായിരുന്നു. പുല്‍വാമ ആക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ ബാലക്കോട്ടെ ജെയ്ഷെ മുഹമ്മദിന്റെ പ്രധാന പരിശീലന കേന്ദ്രം തകര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.അതേ സമയം ജെയ്ഷെ തലവന്‍ മസൂദ് അസര്‍ എവിടെയാണെന്ന് കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക