Image

ഫോമാ ഇലക്ഷന്‍ കമ്മീഷന്‍ നിലവില്‍ വന്നു

ജോയിച്ചന്‍ പുതുക്കുളം Published on 18 April, 2012
ഫോമാ ഇലക്ഷന്‍ കമ്മീഷന്‍ നിലവില്‍ വന്നു
ന്യൂയോര്‍ക്ക്‌: 2012 ഓഗസ്റ്റ്‌ 1 മുതല്‍ 6 വരെ നടക്കുന്ന ഫോമാ കണ്‍വെന്‍ഷനോടനുബന്ധിച്ച്‌, 2012-14 വര്‍ഷങ്ങളിലെ ഭരണ സമിതിയെ തെരഞ്ഞെടുക്കാനുള്ള ഇലക്ഷന്‍ പ്രക്രിയയ്‌ക്ക്‌ നേതൃത്വം നല്‍കാന്‍ മൂന്നംഗം ഇലക്ഷന്‍ കമ്മീഷന്‍ നിലവില്‍ വന്നു.

ഫോമയുടെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയുടെ തീരുമാനപ്രകാരം യോഹന്നാന്‍ ശങ്കരത്തില്‍, ജോര്‍ജ്‌ പാര്‍ണേല്‍, ബെന്നി വാച്ചാച്ചിറ എന്നിവരാണ്‌ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍. ജോര്‍ജ്‌ പാര്‍ണേലായിരിക്കും കമ്മീഷന്റെ ചെയര്‍പേഴ്‌സണ്‍. ഫോമാ പ്രസിഡന്റ്‌ ജോണ്‍ ഊരാളിലാണ്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയുടെ തീരുമാനം ന്യൂയോര്‍ക്കില്‍ പ്രഖ്യാപിച്ചത്‌.

ഇലക്ഷന്‍ കമ്മീഷണറായി നിയമിതരായ മൂന്നുപേരും അമേരിക്കന്‍ മലയാളികള്‍ക്ക്‌ സുപരിചിതരും, പ്രാദേശിക, ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ച്‌ അവരുടെ കഴിവ്‌ തെളിയിച്ചവരുമാണ്‌. ഇവരുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാനുള്ള ഇലക്ഷന്‍ വളരെ സുഗമമായി നടക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായി ഫോമാ പ്രസിഡന്റ്‌ ജോണ്‍ ഊരാളില്‍ കൂട്ടിച്ചേര്‍ത്തു.
ഫോമാ ഇലക്ഷന്‍ കമ്മീഷന്‍ നിലവില്‍ വന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക