Image

റിമി ടോമിയുടെ ഗാനമേളയ്ക്കിടെ സ്റ്റേജില്‍ സംഘര്‍ഷം.... ലാത്തി വീശി പോലീസ്‌

Published on 07 March, 2019
റിമി ടോമിയുടെ ഗാനമേളയ്ക്കിടെ സ്റ്റേജില്‍ സംഘര്‍ഷം.... ലാത്തി വീശി പോലീസ്‌

കൊല്ലം: പിന്നണി ഗായി റിമി ടോമി നയിക്കുന്ന ഗാനമേളക്കിടെ സംഘര്‍ഷം. കരുനാഗപ്പള്ളി തഴവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഉത്സവാഘോഷ ചടങ്ങിനിടെ നടത്തിയ ഗാനമേള സംഘര്‍ഷത്തില്‍ കലാശിച്ചു. പത്താം ഉത്സവത്തോട് അനുബന്ധിച്ചുള്ള ഗാനമേളയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്.

റിമിടോമിയുടെ സംഘം നയിച്ച ഗാനമേളയ്ക്കിടെ പാട്ടിന്റെ ലഹരിയില്‍ യുവാവ് സ്റ്റേജില്‍ കയറി നൃത്തം ആരംഭിച്ചതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. സ്റ്റേജില്‍ കയറിയുള്ള നൃത്തം ഗാനമേള സംഘം വിലക്കി.എന്നാല്‍ യുവാവ് ഇത് കേള്‍ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഉത്സവ കമ്മറ്റി അംഗങ്ങള്‍ സ്റ്റേജിലേക്ക് വരികയും യുവാവിനെ സ്റ്റേജില്‍ നിന്ന് പിടിച്ചിറക്കുകയും ചെയ്തു.ഇതില്‍ പ്രകോപിതനായ യുവാവ് വീണ്ടും ഉത്സവക്കമ്മറ്റിക്കാരുമായി ഉന്തും തള്ളുമായി.ഇതിനിടയില്‍ സംഘര്‍ഷ സ്ഥലത്തുനിന്നും ഗായിക റിമിടോമി ഓടി രക്ഷപ്പെട്ടു.

യുവാവിനൊപ്പമുള്ള സംഘവും നാട്ടുകാരും രണ്ട് ചേരിതിരിഞ്ഞാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഗാനമേള സംഘത്തിന്റെ വാദ്യോപകരണങ്ങള്‍ക്ക് നാശംസംഭവിക്കുകയും ചെയ്തിട്ടുണ്ട്.

ചേമന്തിച്ചേലും കൊണ്ടേ... എന്ന ഗാനം ആലപിക്കുന്നതിനിടെ ഒരു യുവാവ് കാണികള്‍ക്കിടയിലൂടെ സ്റ്റേജില്‍ കയറിവന്ന് ഗായകനൊപ്പം നൃത്തം ചെയ്തു. ഇടയ്ക്ക് ഗായകന്റെ ചെവിയില്‍ യുവാവ് എന്തോ പറയുകയും ചെയ്തു. തുടര്‍ന്ന് യുവാവിനെ സ്റ്റേജില്‍ നിന്ന് സംഘാടകര്‍ ഇറക്കിവിടുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പിന്നാലെ പൊലീസ് എത്തി ലാത്തിചാര്‍ജ് നടത്തി.

ആവശ്യത്തിലധികം സ്റ്റേജില്‍ കേറ്റിയല്ലോ ചേട്ടാ... എന്ന് ഗായകന്‍ മൈക്കിലൂടെ വിളിച്ചുപറയുന്നുണ്ട്. ചെക്കന്‍ അധികപ്പറ്റാണ് കാണിക്കുന്നതെന്നും ഈ വഴക്കുണ്ടാക്കേണ്ട വല്ല ആവശ്യവുമുണ്ടോ എന്ന് കാണികളില്‍ ചിലര്‍ ചോദിക്കുകയും ചെയ്യുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക