Image

വീഡിയോകോണ്‍ വായ്‌പ കേസ്‌ : ചന്ദ കൊച്ചാര്‍ 500 കോടി കമ്മീഷന്‍ കൈപ്പറ്റി

Published on 07 March, 2019
വീഡിയോകോണ്‍ വായ്‌പ കേസ്‌ : ചന്ദ കൊച്ചാര്‍ 500 കോടി കമ്മീഷന്‍ കൈപ്പറ്റി

വിഡിയോകോണിന്‌ വന്‍തുക അനധികൃതമായി വായ്‌പ അനുവദിച്ച കേസില്‍ ഐ സി ഐ സി ഐ ബാങ്ക്‌ മുന്‍ മേധാവി ചന്ദ കൊച്ചാറും കുടുംബവും 500 കോടി രൂപ കമ്മീഷന്‍ കൈപ്പറ്റിയതായി എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ ധഇ ഡി പ
കണ്ടെത്തി. 'ബിസിനസ്‌ സ്റ്റാന്‍ഡേര്‍ഡ്‌' ദിനപത്രമാണ്‌ ഈ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.

ചന്ദ കൊച്ചറിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിന്‌ നടപടി സ്വീകരിച്ചു വരികയാണെന്ന്‌ ഇ ഡി വൃത്തങ്ങളെ ഉദ്ധരിച്ച്‌ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

3250 കോടി രൂപയുടെ വായ്‌പയാണ്‌ ബാങ്കിന്റെ നിബന്ധനകള്‍ മറികടന്ന്‌ വിഡിയോകോണിന്‌ അനുവദിച്ചത്‌. പിന്നീട്‌ ഈ തുകയുടെ സിംഹഭാഗവും ചന്ദ കൊച്ചറിന്റെ ഭര്‍ത്താവ്‌ ദീപക്‌ കൊച്ചറിന്റെ ഉടമസ്ഥതയിലുള്ള ന്യുപവര്‍ എനര്‍ജി റിന്യുവബിള്‍സ്‌ എന്ന ഷെല്‍ കമ്പനിക്ക്‌ കൈമാറുകയായിരുന്നു. മൗറീഷ്യസ്‌ ആസ്ഥാനമായ ഏതാനും കമ്പനികള്‍ക്കും തുക കൈമാറിയതായി കണ്ടീത്തിയിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക